Friday, April 22, 2011

റെയിഡ് ,റെയിഡ്.

48

ഓറഞ്ച് നഗരം എന്നറിയപ്പെടുന്ന നാഗ്പൂരിന്റെ പ്രാന്ത പ്രദേശത്ത് ഗോതമ്പ് പാടങ്ങള്‍ക്കു നടുവില്‍ ഒരു ഫാക്ടറി.ഫാക്ടറിയില്‍ നിന്നും അധികം ദൂരെയല്ലാതെ കുടുംബ സമേതം താമസം.അവിടെ ബുധനാഴ്ചയാണ് അവധി.അന്ന് തന്നെ ഭാര്യയുടെ ജന്മദിനവും.പോരെ പൂരം.അവധിയും ജന്മദിനവും ഒന്നിച്ച്.ആഘോഷം ആക്കാമെന്ന് തീരുമാനിച്ചു.അന്ന് പ്രത്യേക വിഭവങ്ങള്‍ എല്ലാം തയ്യാറാക്കി ഉച്ചയൂണ് കഴിച്ചു.രാത്രി ഹോട്ടല്‍ ഭക്ഷണം ആകാമെന്ന് കരുതി.ആകെ സന്തോഷത്തിന്റെ അന്തരീക്ഷം.അന്ന് രാത്രി വളരെ വൈകുന്നത് വരെ നഗരത്തില്‍ തന്നെ കഴിഞ്ഞു.നല്ല ഒരു ദിവസത്തിന്റെ സംപ്രിപ്തി യോടെ യാണ്  അന്ന് ഉറങ്ങാന്‍ കിടന്നത്..പിറ്റേന്ന് അതിരാവിലെ ഫാക്ടറിയില്‍ എത്തണം.വളരെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്.ക്ഷീണം കാരണം കിടന്ന ഉടനെ ഉറങ്ങിപ്പോയി.രാവിലെ ഏകദേശം ആറു മണി ആയിക്കാണും.നേരം വെളുത്തു വരുന്നതേ ഉള്ളു.അപ്പോള്‍ കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം.ഈ നേരത്ത് ഇത് ആരാണെന്നുള്ള ആകാംക്ഷയോടെ മുന്‍വാതില്‍ തുറന്നതും ഞെട്ടിപ്പോയി.മാന്യമായി വസ്ത്രം ധരിച്ച ഒരു വ്യക്തിയും സ്റെന്‍ ഗണ്ണും ആയി രണ്ടു കാക്കി ധാരികളും.പെട്ടെന്ന് ഷോലെ സിനിമ മനസ്സില്‍ മിന്നിമറഞ്ഞു.ഉറക്കപ്പിചിന്റെ കൂടെ പകുതി കാഴ്ച ശക്തി  പോയത് പോലെ.ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് എന്റെ വെപ്രാളം കണ്ടിട്ടാവണം , ആഗതന്‍ പരിചയപ്പെടുത്തി."ഞാന്‍ ആദായനികുതി വകുപ്പില്‍ നിന്നാണ്, ഫാക്ടറി പരിശോധിക്കണം".വകുപ്പിന്റെ പേര് കേട്ടപ്പോള്‍ തന്നെ ബാക്കിയുള്ള ധൈര്യവും പോയി.അത് വരെ ഈ വകുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല.തന്നെയല്ല ,കണ്ടിട്ടുള്ള സിനിമകളില്‍ എല്ലാം ഈ വകുപ്പിനെ ഒരു ഭീകര രൂപത്തിലാണ് കാണിച്ചിട്ടുള്ളത്.വലിയ വാഗ്മികള്‍ പോലും ഇവരുടെ മുന്‍പില്‍ ഊമകള്‍ ആകുന്നത് ആണ് കണ്ടു പരിചയം.ഇതിലും ഭേദം കൊള്ളക്കാര്‍ ആകുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നി.എങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു."ഈ നേരം വെളുക്കുന്നതിനു മുന്‍പ് എന്ത് പരിശോധന"? "ചോദ്യങ്ങള്‍ ഒന്നും വേണ്ട ,വേഗം റെഡി ആയി ഞങ്ങളുടെ കൂടെ വരിക.ഓഫീസിന്റെ താക്കോല്‍ എടുക്കാന്‍ മറക്കേണ്ട." ഓ ,ഇയാള്‍ എന്നെ തിന്നാനാണ് ഭാവം എന്ന് തോന്നുന്നു.അതിനിടയ്ക്ക് ഞാന്‍ എവിടെ നിന്നാണെന്നു  അയാള്‍ ചോദിച്ചു."ഞാന്‍ കേരളത്തില്‍ നിന്നാണ്"ഞാന്‍ മെല്ലെ പറഞ്ഞു."ഞാനും കേരളത്തില്‍ നിന്നാണ്".അതുവരെ ഹിന്ദിയിലും ഇന്ഗ്ലീഷിലും സംസാരിച്ച മാന്യന്‍ മലയാളത്തിലേക്ക് തെന്നി വീണു.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍  എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.അത് അധികം നീണ്ടു നിന്നില്ല.അധിക സ്വാതന്ത്ര്യം ഞാന്‍ എടുക്കാതിരിക്കാന്‍ എന്നവണ്ണം അയാള്‍ ധൃതി വെച്ചു."വേഗം റെഡി ആയി വരൂ".ഒരഞ്ചു മിനിട്ട് തരാം." ഞാന്‍ കിട്ടിയ തക്കത്തിന് അകത്തേക്ക് വലിഞ്ഞു വേഗം ദ്യ്രെക്ടര്‍ക്ക് ഫോണ്‍ ചെയ്തു."അതിഥികള്‍ വന്നിട്ടുണ്ട്"എന്ന് പറഞ്ഞു.അങ്ങേ തലക്കല്‍ നിന്നും നിര്‍വികാരമായ ഒരു ഓക്കേ ആണ് വന്നത്.അന്ന് ഉച്ചയോടെ ആണ് ഞാന്‍ അറിഞ്ഞത് ആ "ഓക്കേ" ഈ വകുപ്പിന്റെ ആപ്പീസറുടെ വക ആയിരുന്നു എന്നത്.ഞാന്‍ പെട്ടെന്ന് തന്നെ ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരു പത്തു പതിനഞ്ചു പേര്‍ റെഡി യായി നില്‍പ്പുണ്ട്.ഒരു മിനി ബസ്സില്‍ ആണ് അണ്ണന്മാര്‍ വന്നിരിക്കുന്നത്.ഞാന്‍ ഓഫീസ് തുറന്നു.അപ്പോള്‍ അടുത്ത ഓര്‍ഡര്‍ "ഞങ്ങള്‍ പരിശോധന തുടങ്ങുകയാണ്.നിങ്ങള്‍ സഹകരിക്കണം.എന്നാല്‍ എളുപ്പം തീര്‍ക്കാം.അയാള്‍ തന്നെ ഓഫീസിലെ പരിശോധനയ്ക്കായിട്ടു നാല് പേരെ ചുമതലപ്പെടുത്തി.ബാക്കിയുള്ളവരും ഞാനും ആയി ഫാക്ടറിയില്‍ പ്രവേശിച്ചു.ഉല്പ്പന്നവും  അസംസ്കൃത വസ്തുക്കളും ആയി വളരെ അധികം സ്റോക്ക് ഉണ്ടായിരുന്നു."അതൊക്കെ എണ്ണി തിട്ടപ്പെടുത്താന്‍ ഇരുന്നാല്‍ ഒരു മാസമെങ്കിലും എടുക്കും".ഇവരെ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു നോക്കിയതാണ്.പക്ഷെ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകേല എന്ന മട്ടില്‍ ഉത്തരവും വന്നു."ഞങ്ങള്‍ക്ക് ധൃതി ഇല്ല."                                                                                                      
                                                                           അന്ന് വൈകുന്നേരം വരെ എലി മലയെ തുരക്കുന്നത് പോലെ അവര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞു പരിശോധന തുടര്‍ന്നു.ഒരേ സമയം ഈ കമ്പനിയുടെ ബന്ധപ്പെട്ട പതിനൊന്നു ഇടങ്ങളില്‍ ആണ് പരിശോധന തുടങ്ങിയത്.വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്ന് റിപ്പോര്‍ട്ട്‌ എല്ലാം ഉണ്ടാക്കി ഏകദേശം ആറു മണിയോടെ ഓഫീസ് സീല്‍ ചെയ്തു.ഫാക്ടറി ഓടിച്ചു കൊള്ളൂ.പക്ഷെ ഒരു ഈര്‍ക്കിലി പോലും പുറത്തു കൊണ്ട് പോകാന്‍ പാടില്ല.അതാണ്‌ ഉത്തരവ്.എല്ലാവരും അന്നത്തേയ്ക്കു പിരിഞ്ഞു.പിറ്റേന്നും ഞാന്‍ അതി രാവിലെ റെഡി ആയി ഇരിക്കുകയാണ്,പക്ഷെ അവര്‍ വന്നപ്പോള്‍ പതിനൊന്നു മണി."അത് ശരി,തുടക്കം മാത്രം ഗംഭീരം അല്ലെ?" ഞാന്‍ ചോദിച്ചു.എന്റെ ഭയം കുറഞ്ഞു തുടങ്ങിയിരുന്നു.ഞാന്‍ ഒരു കുഴപ്പക്കാരന്‍ അല്ല എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടോ എന്തോ,എന്നോട് മാന്യമായിട്ടാണ് പെരുമാറ്റം ഒക്കെ.നമ്മുടെ രാജ്യത്ത് എന്തെങ്കിലും ചെയ്താലാണ് കുഴപ്പം.ഒന്നും ചെയ്യാതിരിക്കുന്നവന്‍ മിടുക്കന്‍.അവനു ആരെയും പേടിക്കേണ്ട.ഒരു വകുപ്പില്‍ നിന്നും ആരും വന്നു ചോദിക്കില്ല, നിങ്ങള്‍ എന്താണ് വെറുതെ ഇരിക്കുന്നതെന്ന്.എന്തെങ്കിലും ചെയ്യാന്‍ ഇറങ്ങുന്നവന്റെ പിറകെ ഒരു രണ്ടു ഡസന്‍ വകുപ്പുകള്‍ എങ്കിലും ഉണ്ടാവും.കാരണം,ഇവരെ പിഴിഞ്ഞിട്ടു വേണം വെറുതെ ഇരിക്കുന്നവരെയും പോറ്റാന്‍.അങ്ങെനെ ഏകദേശം ഇരുപതു ദിവസത്തോളം ഈ പരിശോധന തുടര്‍ന്നു.ആദ്യ ദിവസ്സം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ നിന്നും അവര്‍ തന്നെ ഉച്ച ഭക്ഷണം വിളിപ്പിച്ചു.ഞാനും വിചാരിച്ചു,ഏതായാലും പാട് പെടുത്തുകയല്ലേ,ഭക്ഷണം എങ്കിലും ഫ്രീ ആയി പോരട്ടെ.പക്ഷെ ആ സന്തോഷം പിറ്റേന്ന് ഉച്ച വരെയേ ഉണ്ടായിരുന്നുള്ളൂ.ഒരു മണി ആയപ്പോള്‍ ഞാന്‍ ചോദിച്ചു,"ഭക്ഷണം എത്ര മണിക്ക് വരും സര്‍"മറുപടി പെട്ടെന്നാണ്,"ഭക്ഷണവും ആദ്യ ദിവസ്സം ഞങ്ങളുടെ വക." ഞാന്‍ വിളിക്കാതെ കയറി വന്ന   അതിഥികളെ പിന്നെയുള്ള ദിവസങ്ങളില്‍ തീറ്റി പ്പോറ്റെണ്ട ഭാരവും എനിക്കായി.എങ്കിലും അവസാന റിപ്പോര്‍ട്ടില്‍  എനിക്ക് ദോഷം വരുന്ന ഒരു പരാമര്‍ശവും ഇല്ലായിരുന്നു എന്നത് ഒരു മാനേജര്‍ എന്ന നിലയിലുള്ള  എന്റെ യശസ്സ് വര്‍ധിപ്പിച്ചു എന്നതാണ് സത്യം.കൂടാതെ ഈ വകുപ്പിനെ പറ്റി ഉണ്ടായിരുന്ന ഭയവും ഇല്ലാതായി.ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി.സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.  

48 comments:

എന്തോ ഭാഗ്യത്തിന് അന്ന് രക്ഷപെട്ടെന്നു കരുതി സമാധാനിക്കുകയാവും ഭേദം ..സാധാരണ കാലില്‍ ചുറ്റിയാല്‍ കൊണ്ടേ പോകൂ അതാണ്‌ ആദായ നികുതി വകുപ്പെന്നാല്‍ ..:)

കൈക്കൂലിയും മറ്റുപലതും ഇല്ലാതെ
വെറുതെ പുറത്ത് പോകുന്ന വകുപ്പല്ല
സാധാരണ ആധായനികുതി വകുപ്പ്
എന്തായാലും ദൈവാനുഗ്രഹം എന്ന്‌ പറഞ്ഞാല്‍ മതി

ആദായനികുതിക്കാരുടെ അധിനിവേശം ഭംഗിയായി അവതരിപ്പിച്ചു പോസ്റ്റ്. താങ്കളുടെ നേരും നെറിയും ഭാഗ്യവും എന്നും ഇതുപോലെ രക്ഷിക്കട്ടെ!

രമേശ്‌ ഭായ്,അന്ന് രക്ഷപെട്ടത് ഭാഗ്യവും ദൈവാധീനവും കൊണ്ടാണ്.റഷീദ് ഭായ്,അത് തന്നെയാണ് സത്യം.ശ്രീനാഥന്‍ സര്‍,ആകെയുള്ള സമ്പാദ്യം സത്യവും ധര്‍മ്മവും ആണ്.എല്ലാവര്‍ക്കും നന്ദി,സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

ഹാവു രക്ഷ പെട്ടല്ലോ
നല്ല അവതരണം
എന്നാല്‍ അനുഭവിച്ച
പിരി മുറുക്കങ്ങള്‍ എന്തായിരിക്കും അല്ലെ ഇക്ക
ഇനിയും പോരട്ടെ ഇതുപോലെ ഉള്ളവ

ജി . ആര്‍.ജീ,രക്ഷപെട്ടു.പ്രതികരണത്തിന് നന്ദിയുണ്ട്.

തടി കിട്ടിയല്ലോ.. മഹാ ഭാഗ്യം. പിന്നെ ഫാക്ടറി സ്വന്തമാല്ലാത്തതോണ്ട് രക്ഷപ്പെട്ടു. ഷാനവാസിക്ക പറഞ്ഞ പോലെ സത്യം സത്യമായി ഉറക്കെ വിളിച്ചു പറയുക. ആയിരം പേര്‍ക്കിടയില്‍ ഒരാള്‍ ശ്രദ്ധിച്ചാല്‍ അതെങ്കിലും ആവുമല്ലോ.

അവസാന വാക്കില്‍ എല്ലാമുണ്ട്
സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.

ഈ വകുപ്പിനു മുന്നിൽ ടാറ്റയും,അംബാനിയും കുലുങ്ങിയിട്ടുണ്ട്.പിന്നെയല്ലേ ഇക്ക..?

ഇങ്ങനത്തെ റെയിഡിൽ അങ്ങിനെ രക്ഷപ്പെടാൻ വഴിയില്ലല്ലോ പ്രത്യേകിച്ചും ആദായ നികുതി വകുപ്പ് വല്ല കൈമടക്കും അല്ല വല്ല കൈ മടക്കിയും കൊടുത്തോ.. സംശയം കൊണ്ട് ചോദിച്ചു പോയതാണേ.. ഏതായാലും ഇന്നുവരെയുള്ള ലോകത്തിന്റെ പോക്ക് വെച്ച് താങ്കൾ അവസാനം പറഞ്ഞത് താങ്കൾ തന്നെ ഉറക്കെ പറയേണ്ടി വരും കാരണം സത്യം ഇന്നു വരെ ആരും ഉറക്കെ പറഞ്ഞിട്ടില്ല.. ഇനി ചിലപ്പോ കേൾവിക്കാർ ശ്രദ്ധിക്കാഞ്ഞിട്ടാണോ ആവോ. നന്നായിരിക്കുന്നു പോസ്റ്റ് അപ്പോ എത്രാമത്തെ ആയിരുന്നു ഭാര്യയുടെ ജന്മദിനം...അതെഴുതാൻ മറന്നതോ മനപൂർവ്വമോ ... ഭാവുകങ്ങൾ..

ആസാദ്,തടി രക്ഷപെടുത്തി എടുത്തു.പരിക്കില്ലാതെ.

ചുള്ളന്‍ ഹാഷിം,സന്തോഷം,ആദ്യ വരവാണെന്ന് തോന്നുന്നു.


മോയ്ദീനെ,പേടി കുറഞ്ഞതെ ഉള്ളു.മാറിയിട്ടില്ല.പിന്നെ കോഴിയെ കട്ടാല്‍ അല്ലെ തലയില്‍ പൂട ഉണ്ടോന്നു സംശയം വരൂ.

ഉമ്മു അമ്മാര്‍,സംശയം ഉണ്ടല്ലേ?സംശയിക്കണ്ട.ഒന്നും മടക്കിയില്ല.നമ്മള്‍ ഓക്കേ ആയിരിക്കണം,അത്രേയുള്ളൂ.പിന്നെ ഭാര്യയുടെ വയസ്സ് പറഞ്ഞു പുലിവാല്‍ പിടിക്കാന്‍ ഞാന്‍ ഇല്ലേ .

ഷാനവാസ്‌ സര്‍.................പോസ്റ്റ്‌ നന്നായിട്ടുണ്ട്...............................
മനസിലെ സത്യവും ധര്‍മവും കൈവിടാതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ................
ഈ റൈഡ് റൈഡ് എന്ന് പറഞ്ഞു കേട്ടതല്ലാതെ അത് എന്താണെന്ന് മനസിലായല്ലോ.............
ഇനി അത്തരം ഒരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ...................

ഷാനവാസിക്കാ,സത്യം ഇനിയും വിളിച്ച് പറഞ്ഞോളൂ!
സത്യവും ധര്‍മവും കൈവിടാതിരിക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ!

"ഇനി അത്തരം ഒരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ."
അതെ.

(വന്നവരോട് ആദ്യമേ ഇക്കാക്ക് കണ്ണൂരാന്റെ പേര് പറയാമായിരുന്നു. എങ്കില്‍ ഇത്രേം ടെന്‍ഷനില്ലായിരുന്നു)

സാരഥി,ആശംസയ്ക്ക് നന്ദി, വാഴക്കോടന്‍,പോഴത്തം ആണെങ്കിലും ആശംസക്ക് നന്ദി. കണ്ണൂരാനെ,ഇനി അങ്ങനെ ചെയ്യാം,രണ്ടു ഇടി കൂടുതല്‍ കിട്ടുമായിരിക്കും.

പോസ്റ്റ് നന്നായി. താങ്കള്‍ പറഞ്ഞ പോലെ സത്യം ഉച്ചത്തില്‍ പറയാം.
ആശംസകളോടേ

മുല്ല,സന്തോഷം,വരവിനും ആശംസയ്ക്കും.

തടി ഊരിക്കിട്ടി.. അല്ലെ?

സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.
അടിവരയിടുന്നു...

Dear Shanawas
Nice and good. Truth will sure be accepted ever somewhere.

"ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി.സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും"

പരമമായ സത്യം. നന്നായി പറഞ്ഞു.

ഡോ.ആര്‍.കെ.തിരൂര്‍,ബെന്ചാലി,അഹമെദ് ,ഷമീര്‍,നന്ദിയുണ്ട്,വരവിനും അഭിപ്രായങ്ങള്‍ക്കും.

"പറയുമ്പോള്‍ സത്യം മാത്രം പറയുന്നതാണ് സത്യം ആയിട്ടുല്ലതെല്ലാം വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത്..".(ഭഗവത് ഗീത )
നന്നായിരിക്കുന്നു വിവരണം..

ഭംഗിയായി എഴുതിയല്ലോ. അഭിനന്ദനങ്ങൾ.

രാജശ്രീ,എച്ച്മുകുട്ടി,സന്ദര്‍ശനത്തിനും അഭിനന്ദനത്തിനും നന്ദിയുണ്ടേ.

കിടിലന്‍!. ഇനിയും വരുമല്ലൊ കിടിലന്‍സ്‌.

ഷാനവാസ്‌ സര്‍, അവധി ഒക്കെ കഴിഞ്ഞു, വരാന്‍ വൈകി.
അവതരണം ഇഷ്ടായി, രക്ഷപ്പെടാന്‍ നമ്മുടെ ഭാഗത്ത്‌ സത്യം
മാത്രം പോരാ ഭാഗ്യം കൂടി വേണം എന്ന അവസ്ഥയാണ്....
അതുകൊണ്ടുതന്നെ അവസാന റിപ്പോര്‍ട്ടില്‍ ദോഷം വരുന്ന
പരാമര്‍ശം ഒന്നും ഇല്ലാതിരുന്നതു ഭാഗ്യമായി...

കാദര്‍ സാഹിബ്,നന്ദിയുണ്ട്,വരവിനും കമന്റിനും.


ലിപിമോള്‍,കാണാതെ വന്നപ്പോള്‍ വിഷമിച്ചു.വന്നല്ലോ,ആശംസകള്‍.

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടൂ എന്നാണല്ലോ..
റെയിഡ് കഥ നന്നായി എഴുതി.

മേയ് ഫ്ലവേര്‍സ് , നന്ദിയുണ്ട്,അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.

ആ തായോ വകുപ്പു ഇത്രയും ദയയുള്ള വകുപ്പണെന്നു ഇപ്പം പുടികിട്ടി.. സാർ, രസകരമായി..

ജെഫു ജൈലാഫ്,നന്ദിയുണ്ട്,വരവിനും അഭിപ്രായത്തിനും.

ശരിയാണ് സിനിമയിലൊക്കെ ഇവര്‍ ഭീകരന്മാരല്ലേ നേര്കാഴ്ചയില്‍ ദയാലുക്കള്‍ ആണോ..? നല്ല പോസ്റ്റ്‌...

അഭിപ്രായത്തിനു നന്ദിയുണ്ട്,മഞ്ഞുതുള്ളീ.

aalappuzha puraanam kelkkan ithuvazhi vannirunnu...iniyum samayamullappol ithuvazhi varaam:)

ഇക്കാ മനസ്സില്‍ നന്മയുണ്ടെങ്കില്‍ The End ശുഭമായിരിക്കും. മനസ്സില്‍ നന്മയുള്ളവരെ ദൈവം പേടിപ്പിച്ചെന്നു വരാം പക്ഷെ പീഡിപ്പിക്കില്ല. പോസ്റ്റ്‌ നന്നായി... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

വരവിനു നന്ദിയുണ്ട് മേല്പതൂരാന്‍.ജെനിത്തിനും നന്ദി,വരവിനും കമന്റിനും.

താഴെയാണെന്ന് നമുക്ക് തോന്നുകയാ...സത്യം എപ്പോഴും ഉയരത്തില്‍ തന്നെയാ..

"സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും." അതേഅതേ! സത്യം പറയുന്നവർക്ക് പരുങ്ങലുണ്ടാവില്ല. ശ്ബ്ദത്തിനു പതർച്ചയുണ്ടാകില്ല. പക്ഷെ അസത്യം പറയുമ്പൊൾ ഞരമ്പുകൾക്ക് പല കുഴപ്പങ്ങളും സംഭവിക്കും. പരുങ്ങൽ, പതിയൽ, പതർച്ച...അങ്ങനെയങ്ങനെ! നുണപരിശോധനയുടെ സാദ്ധ്യത തന്നെ അതാണല്ലോ!

ഇനി ഒരു മഹദ് വചനം: “സത്യം അസത്യത്തെ ഭയക്കുന്നില്ല. പക്ഷെ അസത്യം സത്യത്തെ ഭയക്കുന്നു.“

( മറ്റാരുമല്ല, ഈയുള്ളവനവർകൾ തന്നെ ആ മഹാൻ!ഹഹഹ!)

അതെ സത്യം വിജയിക്കും..

മനാഫ്,സജിം,എക്സ്-പ്രവാസിനി,നന്ദിയുണ്ട്,വരവിനും വിലയേറിയ കമന്റിനും.

അതെ, ഇന്നത്തെ കാലത്ത് ഒന്നും ചെയ്യാത്തവന്ന് ആരെയും ഭയപ്പെടേണ്ടതില്ല... അല്ലെങ്കിലും ഇവന്മാരുടെയൊക്കെ കാര്യേ... അവർക്കൊക്കെ എന്തൊന്ന് കുന്തമാ പരിഷോധിച്ചിട്ട് കിട്ടുക? മനുഷ്യനെന്മെനക്കെടുത്താനായി ഓരോരോ ജന്മങ്ങൾ..??

സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.

കുറ്റൂരീ,വരവിനും കമന്റിനും സന്തോഷം.കുസുമംജീ,സന്തോഷം,വരവിനും കമന്റിനും.

ആദായമില്ലാത്ത എനിക്ക് ഇവരെ പേടിയില്ല.

പലയിടത്തും “ലഡ്ഡു പൊട്ടി” എന്നൊരു പ്രയോഗം കാണുന്നു. ഇത് പുതിയ വല്ല ശൈലിയുമാണോ? എന്റെ മലയാളപഠനകാലത്തൊന്നും ഈ പ്രയോഗമില്ലായിരുന്നു. സിനിമയും സീരിയലുമൊന്നും കാണാത്തതുകൊണ്ട് അങ്ങിനെയും കേട്ടിട്ടില്ല.

നാട്ടിലുണ്ടായിരുന്നപ്പോ‍ൾ ഈ ഇങ്കടാക്സുകാരുടെ ഇടപെടലുകൾ കുറെയനുഭവിച്ചതിന്റെ നേരേടുകൾ ഇവിടേയും കണ്ടു..കേട്ടൊ ഭായ്

അജിത്‌ ഭായ്, സന്തോഷം കൂടുമ്പോള്‍ ഉള്ള ഒരു പ്രയോഗമാണ് ഇത്. ഒരു പരസ്യത്തില്‍ നിന്നും കിട്ട്യതാണ്.
മുരളീ മുകുന്ദന്‍ ഭായ്, അനുഭവസ്ഥന്‍ ആണല്ലേ? സന്തോഷം.

Dear brother njaan njaan vaayichu
nalla ezhuthaanu ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി.സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.

Post a Comment