Monday, January 17, 2022

ഏപ്രില്‍ ഫൂള്‍ ..ചില ഗതകാല ചിന്തകള്‍..

36

ഏപ്രിൽ ഫൂൾ... ചില ഗതകാല ചിന്തകൾ                                                                                         ഇന്നത്തെ കാലത്ത് ഒട്ടും മഹത്വം അവകാശപ്പെടാന്‍  ഇല്ലാത്ത ഒരു ദിവസമാണല്ലോ ഏപ്രില്‍ ഒന്ന്...പണ്ട് ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍  യുവാക്കളുടെ ഇടയില്‍   ഒരു ഹരമായിരുന്നു  ഈ ദിനം...ചിരിക്കാനും ചിരിപ്പിക്കാനും ഒരു ദിനം...മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാനും സ്വയം വിഡ്ഢി ആവാനും ഒരു ദിനം..അടുത്ത കാലത്ത് ഇങ്ങനെ ഒരു ദിനം വന്നു പോകുന്നത് അറിയുന്നു പോലുമില്ല...  മുന്‍പത്തെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു...കൌമാര പ്രായത്തില്‍ ഉള്ള ഞങ്ങള്‍...

Thursday, January 19, 2012

ഷെഹ്സാദ് ഭായ്....അകാലത്തില്‍ പൊലിഞ്ഞ എന്‍റെ ഭായ്...

57

                                                                         ഷെഹ്സാദ് ഭായ്...ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഊര്‍ജ്ജസ്വലനായ യുവ വ്യവസായി...നൂറു വര്‍ഷത്തില്‍ ഏറെയായി മരവ്യയവസായത്തില്‍ ഏര്‍പ്പെട്ട ഒരു ഉന്നത കുടുംബത്തിലെ  സുപ്രധാന കണ്ണി..ഗുജറാത്തില്‍ വേരുകള്‍ ഉള്ള, ഇപ്പോള്‍ മുംബൈ ആസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം.. പതിനൊന്നു വര്‍ഷം മുന്‍പ് ഞാന്‍ ആദ്യം കാണുമ്പോള്‍ പ്രായം മുപ്പത്തഞ്ചു  വയസ്സ്..എന്നെക്കാള്‍ പത്തു വയസ്സ് കുറവ്..ഇപ്പോള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മയായി..എന്റെ പ്രിയ ഷെഹ്സാദ് ഭായ്...                              ...

Tuesday, December 27, 2011

ഓര്‍മ്മയിലെ ഉത്സവങ്ങള്‍...

43

      അര നൂറ്റാണ്ട്  മുൻപ്.                                                              ഡിസംബര്‍ മാസം പിറന്നു വീഴുന്നത് തന്നെ  ശരണം വിളികള്‍ക്ക് കാതോര്‍ത്തു കൊണ്ടാണ്...അപ്പോള്‍ നാടും നഗരവും ഒരു ഉത്സവത്തിന്റെ ആവേശത്തില്‍ ആയിക്കഴിഞ്ഞിരിക്കും..."ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍" എന്ന പേരിലുള്ള  മാമാങ്കവും കേരളത്തില്‍ അലയടിക്കുന്നത് ഏതാണ്ട് ഇതേ സമയത്ത് തന്നെ...ആണ്ട് മുഴുവന്‍ ചെലവാക്കിയിട്ടും തീരാതെ എന്തെങ്കിലും കയ്യില്‍ മിച്ചം ഉണ്ടെങ്കില്‍ അത് ഈ മാമാങ്കതോടെ തീര്‍ന്നു കിട്ടും..ഇത് ഇപ്പോഴത്തെ കഥ...                              ...

Saturday, December 10, 2011

ഒരു കാളരാത്രി...മറവിക്കു വഴങ്ങാതെ...

48

                                                                     അഞ്ചു വര്‍ഷം മുന്‍പുള്ള  ഒരു ഡിസംബര്‍  രാത്രി...മറക്കാന്‍ ആശിക്കുംതോറും  കൂടുതല്‍ തെളിമയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന വല്ലാത്ത ഒരു രാത്രി..കാലക്രമത്തില്‍ , പഴയ വീടിനു മോടി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ , സൗകര്യം കുറവായി എന്ന് തോന്നിയപ്പോള്‍, ഒരു പുതിയ വീട് വാങ്ങാന്‍ ഉള്ള ശ്രമമായി...പുതുതായി തീര്‍ത്ത പല വീടുകളും കണ്ടു നോക്കി എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകള്‍...അങ്ങനെ വര്‍ഷം രണ്ടു കടന്നു പോയി...കേരളത്തില്‍ വീട് വെയ്ക്കാന്‍ ഇറങ്ങുന്നവന്‍ "പേപ്പട്ടി കടിച്ചവന്‍" ആയിരിക്കും എന്നാണല്ലോ ചൊല്ല്...നോക്ക് കൂലിയായും നോക്കാത്ത കൂലിയായും...

Tuesday, November 22, 2011

റംജാന്‍ ഭായ്...

46

                         റംജാൻ ഭായ്                      റംജാന്‍ ഭായ്...റംജാന്‍ അന്‍സാരി ഭായ് എന്ന് മുഴുവന്‍ പേര്...ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട എന്റെ മംഗലാപുരം വാസത്തില്‍ എന്റെ ഭക്ഷണം ഉള്‍പ്പെടെ ഉള്ള വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്ന ഒരു കാര്യസ്ഥന്‍ എന്ന് പറയാം...എന്റെ കൂടെ കൂടുമ്പോള്‍ മുപ്പത്തഞ്ചു വയസ്സുകാരന്‍ ....അരോഗ ദൃഡ്ഡ ഗാത്രന്‍.നന്നായി വെട്ടി ഒതുക്കിയ താടിയുള്ള , സദാ സുസ്മേരവദനന്‍. ...ഉത്തര്‍പ്രദേശിലെ , നേപ്പാളും ആയി അതിര് പങ്കിടുന്ന ഗോണ്ടാ ജില്ലക്കാരന്‍..നാലാം ക്ലാസ് വിദ്യാഭ്യാസം. ഹിന്ദി ഭാഷ മാത്രം അറിയാം..അതും വടക്കന്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദി..അസാരം ഉര്‍ദു ഭാഷയും വശമുണ്ട്...പാചകത്തില്‍  അഗ്രഗണ്യന്‍ ..വാചകത്തിലും...വാചകത്തില്‍...

Thursday, November 10, 2011

വാളകം പാര..ആള്‍ട്ടോ കാര്‍ വഴി...സി.ബി.ഐ.

16

                                                                    നല്ല ഒരു തുടക്കം ആയിരുന്നു...ആദ്യം അധ്യാപകന്റെ ആസനത്തില്‍ പാര...അധ്യാപകനോ...വാളകം സ്കൂളിലെത്...സ്കൂളോ..നമ്മുടെ പിള്ളേച്ചന്റെ വകയും...എരിവും പുളിയും പുകയും ഉയരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം...അച്ചുമ്മാന്‍ പതിവുപോലെ ആദ്യം തന്നെ ചാടി വീണു..കാരണം , താമസിച്ചാല്‍ പാര്‍ട്ടിയിലെ വേറെ ആരെങ്കിലും ചാടി വീണു രസം കളയും...അച്ചുമ്മാന്റെ കിറിക്ക് കീഴെ , ചാനല്‍ ആഘോഷക്കാരുടെ കോളാമ്പി...കോളാമ്പി കണ്ടാല്‍ അച്ചുമ്മാന്‍ നന്നായി തന്നെ അതില്‍ തുപ്പും..ഇവിടെയും തുപ്പി..."ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ"..അപ്പോള്‍ പിള്ളേച്ചന്‍ അറിയാതെ ഈ പാര കയറുമോ...ഇല്ലാ..എന്ന കാര്യത്തില്‍...