ചാലക്കുടി അടുത്ത് കൊരട്ടി ആണ് സ്ഥലം. കൊരട്ടിയെ കീറി മുറിച്ചു കൊണ്ട് തെക്ക് വടക്ക് പായുന്ന ദേശീയ പാതയും റെയില്‍ പാതയും. അതെ, അവിടെയാണ് ഒരിക്കല്‍ ഉദ്യോഗം ആയി എത്തിയത്. തിരുവല്ലയില്‍ നിന്നുള്ള പ്രയാണം അങ്ങനെ കളമശ്ശേരി വഴി വടക്കോട്ട് വടക്കോട്ട് നീങ്ങുകയാണ്. കൊരട്ടിയില്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അന്ന് കമ്പനിയില്‍ പോകേണ്ട എന്ന് തീരുമാനിച്ചു. കമ്പനിയുടെ അടുത്ത് തന്നെ ആയിരുന്നു, താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. സാറാമ്മ ചേട്ടത്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. കൊരട്ടി ഒരു ചെറിയ ഗ്രാമം ആയിരുന്നു എങ്കിലും അധ്വാന ശീലരായ ജനങ്ങളെ ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. കാര്‍ഷികമായും വ്യാവസായികമായും ഉന്നതി പ്രാപിച്ച ഗ്രാമം. എല്ലാ വീട്ടില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ മദുരാ കോട്സില്‍ ജോലി ചെയ്തിരുന്നു. അയ്യായിരത്തോളം ജോലിക്കാരെ ഉള്‍ക്കൊണ്ട സ്ഥാപനം. കൊരട്ടിയുടെയും അടുത്ത് തന്നെയുള്ള ചാലക്കുടിയുടെയും സമ്പത് വ്യവസ്ഥ നിലനിന്നത് തന്നെ ഈ സ്ഥാപനത്തെ ആശ്രയിച്ചു ആയിരുന്നു എന്ന് പറയാം.ഇതിനു തൊട്ടു പിറകില്‍ ആയിരുന്നു എന്റെയും കമ്പനി.
ഈ വീട്ടില്‍ ഞാന്‍ എത്തുന്നതിനു മുന്‍പേ രണ്ടു പേര്‍ താമസം ഉണ്ടായിരുന്നൂ. കമ്പനിയുടെ സ്റ്റാഫ് തന്നെ. ഒന്ന്, വടകരക്കാരന്‍ അധികം സംസാരിക്കാത്ത രാമചന്ദ്രനും പിന്നെ കൊടുങ്ങല്ലൂര്‍ക്കാരന്‍, ഒട്ടും സംസാരിക്കാത്ത ,ജയകൃഷ്ണനും. രണ്ടുപേരും കമ്പനിയിലെ പഴയ കക്ഷികള്‍. ഇതാ ഇപ്പൊ നന്നായെ..ഞാന്‍ രണ്ടു ഊമകള്‍ക്ക് ഇടയില്‍ പെട്ടത് പോലെ ആയി. ആദ്യ ദിവസം തന്നെ താമസം ,ഒരു വകയായി. അപ്പോള്‍ രാമചന്ദ്രന്‍ മൊഴിഞ്ഞു. സര്‍ പേടിക്കേണ്ട,നമ്മുടെ സ്റ്റാഫില്‍ പെട്ട ആന്റണി ഏട്ടന്‍ കിഴക്കോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ ഇതിലെ വരും. ആള്‍ രസികന്‍ ആണ്. പറഞ്ഞത് പോലെ തന്നെ ആന്റണി ഏട്ടന്‍ വന്നു. കൈലി മുണ്ടും മടക്കിക്കുത്തി,ഷര്‍ട്ട് ഇടാതെ ഒരു കച്ചതോര്‍ത്തും തോളില്‍ ഇട്ട്, റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന തെങ്ങിന്റെ മണ്ടയിലേക്കു ടോര്‍ച്ചും അടിച്ചടിച്ച് ആയിരുന്നു വരവ്. നല്ല വെളുത്ത ഒരു ആജാനബാഹു.
"ങ്ങ ങ്ങ....ഇതാരാ പുതിയ താടി, രാമചന്ദ്രാ..എന്റമ്മേ കണ്ണടയും ഉണ്ടല്ലോ....പുതിയ കുരിശു വല്ലതും ആണോ...കര്‍ത്താവേ ഇമ്മക്ക് പണി ആകുവോ ആവോ..." ആന്റണി ഏട്ടന്‍ എന്നെ നോക്കി ആണ് ചോദിച്ചത് രാമചന്ദ്രനോട്. നല്ല കനത്ത ശബ്ദം.. രാമചന്ദ്രന്‍ മുറ്റത്തിറങ്ങി ചെന്ന് അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ആന്റണി ഏട്ടന്‍ ഷോക്ക് അടിച്ച മാതിരി ആയി.
"സോറി കേട്ടോ.. സാറേ, ഇമ്മക്ക് ആളെ മനസ്സില്‍ ആയില്ല , അതോണ്ടാ..പിന്നെ സാറിനു ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം കേട്ടോ..എന്റെ വീട് ലേശം പടിഞ്ഞാറു മാറിയാ.... ഈ റോഡിന്റെ എതിര്‍വശത്തുള്ള പുരയിടം എല്ലാം ഞങ്ങളുടേതാ..അത്യാവശ്യം തെങ്ങും തേങ്ങയും നെല്ലും ഒക്കെ ആയിട്ട് ഇമ്മള് അങ്ങനെ ഉരുട്ടി പെരട്ടി അങ്ങനെ അങ്ങട്ട് പോണു. പിന്നെ ചില്ലറ ചെലവിനു കമ്പനി ജോലിയും ഒക്കെ ഉണ്ടല്ലോ.." ഇത്രയും പറഞ്ഞത് എന്നോടാണ്..ശെരി നാളെ കമ്പനിയില്‍ കാണാം എന്ന് പറഞ്ഞു ചേട്ടനെ യാത്ര ആക്കി.
പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കമ്പനിയില്‍ എത്തി. ആന്റണി ഏട്ടന്‍ , രാമചന്ദ്രനെയും ജയകൃഷ്ണനെയും കൂടാതെയുള്ള ഓഫീസ് സ്റ്റാഫുകളെ എല്ലാം പരിചയപ്പെടുത്തി, ഞാന്‍ ആവശ്യപ്പെടാതെ തന്നെ. നാട്ടുകാരന്‍ ആണെന്നുള്ള ഒരു മേല്‍ക്കൈ ഉണ്ടെന്നു വച്ചോ..ആന്റണി ഏട്ടന്‍ ചില്ലറക്കാരന്‍ ഒന്നും അല്ല..ആദ്യകാല ഗള്‍ഫ്കാരന്‍ ആണ്. അന്ന് ബോംബയില്‍ നിന്നേ ഫ്ലൈറ്റ് ഉള്ളൂ.. ഗള്‍ഫിലേക്ക്..ആന്റണി ഏട്ടന്‍ വിമാനത്തില്‍ കയറി ഇരുന്നു. ബെല്‍റ്റ് ഇടാന്‍ പറഞ്ഞു , ഇട്ടു..വിമാനം റണ്‍വേയില്‍ കൂടി ഓടി തുടങ്ങിയപ്പോഴേ എട്ടന് പേടി ആയി. ആദ്യം ആയിട്ട് കയറുകയാണ്..ഈ കുരിശിന്റെ ടയര്‍ എങ്ങാനും പൊട്ടിയാല്‍ ..ഇല്ല.. പൊട്ടിയില്ല. ഏട്ടന്‍ കണ്ണ് അടച്ചു പിടിച്ചു ഇരുന്നു പ്രാര്‍ഥിച്ചു..വിമാനം പൊങ്ങിതുടങ്ങി. ആന്റണി ഏട്ടന്‍ കണ്ണ് സ്വല്‍പ്പം തുറന്നു പുറത്തേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച..ഞെട്ടി പോയി.താഴെ കടല്‍...വിമാനത്തിന്റെ ചിറകിന്റെ ഓരോ ചെറിയ കഷണങ്ങള്‍ അടര്‍ന്നു പോകുന്നു....ചേട്ടന്‍ പിന്നെ പ്രാര്‍ത്ഥന ഉറക്കെ ആയി.. എന്റെ കൊരട്ടി മുത്തിയേ, ഈ കടലില്‍ വീണു ചാകാനാണോ എന്റെ യോഗം....എന്നിട്ടും വിമാനം വീണില്ല... പിന്നെ ആണ് ചേട്ടന് മനസ്സില്‍ ആയതു, ചിറകിന്റെ കഷണങ്ങള്‍ അടര്‍ന്നു പോകുന്നില്ല... ഉയര്‍ന്നു താഴുന്നതെ ഉള്ളൂ..എന്ന്...ആകെ മൂന്ന് മാസമേ ചേട്ടന്‍ അവിടെ നിന്നുള്ളൂ....മടങ്ങി വന്നിട്ടാണ് കമ്പനിയില്‍ ജോലിക്ക് കയറിയത്..ആയിടെ തന്നെയാണ് ഞാനും അവിടെ എത്തുന്നത്..
ആന്റണി ഏട്ടന്‍ എനിക്ക് വലിയ സഹായി ആയിരുന്നു..അതുകൊണ്ട് തന്നെ ഞങ്ങള്‍ വളരെ അടുത്തു. ഏട്ടന്റെ കയ്യില്‍ നല്ല ഒരു തോക്ക് ഉണ്ടായിരുന്നൂ..മരുന്ന് നിറച്ചു ചില്ലിട്ടു വെടി പൊട്ടിക്കുന്നത്. നല്ല ഒരു വെടിക്കാരന്‍ ആണ് ചേട്ടന്‍..ആ ഭാഗങ്ങളില്‍ കാട്ടു മുയല്‍, വെരുക് എന്നിവ ഉണ്ടായിരുന്നൂ... തോക്കിന്റെ ലൈസെന്‍സ് പുതുക്കാന്‍ വേണ്ടി പോലീസ് സ്റെഷനില്‍ ചെന്ന ചേട്ടനോട് പോലീസ് ചോദിച്ചത് തനിക്കു തോക്ക് എന്തിനാ എന്നാണ്..ചേട്ടന്‍ മറുപടി കൊടുത്തു," എന്റെ സാറേ, കപ്പയും മറ്റും നട്ടു കഴിയുമ്പോള്‍ വലിയ എലി ശല്യം . അതിനെ വെടി വെക്കാനാ.." പോലീസുകാര്‍ ചിരിച്ചു മറിഞ്ഞു..അതാണ് ചേട്ടന്‍..ചേട്ടന്‍ കപ്പ നടുമ്പോള്‍ ഞങ്ങള്‍ പത്തു മൂട് കപ്പ പറഞ്ഞു വെയ്ക്കും..ആ പത്തു മൂട് കപ്പ ഞങ്ങള്‍ അവസാനമേ എടുക്കുകയുള്ളൂ..അതുവരെ ചേട്ടന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു നിര്‍ത്തുന്ന കപ്പയിലാണ് ഞങ്ങളുടെ കളി....പിന്നെ തേങ്ങയും രാത്രി ചേട്ടന്റെ തെങ്ങില്‍ നിന്ന് തന്നെ. അധികം പൊക്കം ഇല്ലാത്ത തെങ്ങാണ്. രാമചന്ദ്രന്‍ തെങ്ങില്‍ കയറും. ഓരോന്നായി പിരിച്ച് എടുത്തു താഴേക്കു ഇടും. അത് ജയകൃഷ്ണന്‍ നല്ല മെയ് വഴക്കത്തോടെ താഴെ വീഴാതെ പിടിക്കും. തേങ്ങാ വീഴുന്ന ശബ്ദം കേട്ടാല്‍ സാറാ ചേടത്തി എങ്ങാനും വന്നു നോക്കിയാലോ..ഒരു ദിവസം ആന്റണി ഏട്ടന്‍ പോയിക്കാണും എന്നോര്‍ത്താണ് രാമചന്ദ്രന്‍ തെങ്ങില്‍ കയറിയത്..പക്ഷെ ചേട്ടന്‍ തെങ്ങുമ്മേ ടോര്‍ച് അടിച്ചു വരുന്നത് കണ്ടു, തേങ്ങാ പിടിക്കാന്‍ നിന്ന ജയകൃഷ്ണന്‍ ഓടി വീട്ടില്‍ കയറി. ചേട്ടന്‍ ടോര്‍ച് അടിച്ചത് രാമചന്ദ്രന്റെ മുഖത്തേക്ക് തന്നെ...പിന്നെ പറയേണ്ടല്ലോ..പൂച്ചയെ പിടിച്ചു പട്ടിയുടെ മുഖത്തേക്ക് ഇട്ടതു പോലെയായി ബഹളം ..രാമചന്ദ്രന്റെ വടകര ഭാഷയും ചേട്ടന്റെ കൊരട്ടി ഭാഷയും ഏറ്റു മുട്ടിയപ്പോള്‍ തീ പറന്നു, കുറച്ചു നേരത്തേക്ക്..പിന്നെ ശാന്തം..അടുത്ത ദിവസം മുതല്‍ ചേട്ടന്റെ തെങ്ങിന്റെ മണ്ടയിലേക്കുള്ള നോട്ടം കൂടി... അതോടെ ഓസിനു തേങ്ങ കിട്ടല്‍ നിന്നു..
കൊരട്ടിയില്‍ വെച്ചാണ് ഞാന്‍ തൊഴിലാളി യൂണിയന്റെ തനി നിറം കണ്ടത്. ഒരു ഇടത്തരം കമ്പനിയില്‍ നാല് യൂണിയന്‍...പോരെ പൂരം...തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രശ്നം തന്നെ....ഒരിക്കല്‍ ഒരു കുത്തിയിരിപ്പ് സമരം...മാനെജ്മെന്റ് സ്റ്റാഫ് ഓഫീസില്‍ കയറിയാല്‍ ഉടനെ ഓഫീസ് ഉപരോധം തുടങ്ങും. എല്ലാ തൊഴിലാളികളും ഞങ്ങളെ ഓഫീസിനുള്ളില്‍ തന്നെ തളച്ചിടാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞുകൂടി...വൈകുന്നേരം നാല് മണിയോടെ ഞാന്‍ പോലീസിനു ഫോണ്‍ ചെയ്തു. അവര്‍ അഞ്ചു മണിയോടെ വന്നു ഞങ്ങളെ "മോചിപ്പിച്ചു". അന്ന് തന്നെ തൊഴിലാളികള്‍ ഫോണ്‍ വയര്‍ എല്ലാം പൊട്ടിച്ചെറിഞ്ഞു...നാളെ പോലീസിനെ വിളിക്കാതിരിക്കാന്‍...അന്ന് തന്നെ ഞാന്‍ പോലീസ് സ്റെഷനില്‍ പോയി എഴുതി കൊടുത്തു..ഇനിയുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കാം..അതുകൊണ്ട് അടുത്ത ദിവസങ്ങളിലും വൈകുന്നേരം ഒന്ന് അവിടം വരെ വരണം എന്ന്.. പ്രതീക്ഷ പോലെ തന്നെ അടുത്ത ദിവസവും അത് തന്നെ ആവര്‍ത്തിച്ചു...ഞാന്‍ ഉള്‍പെടെയുള്ള സ്റ്റാഫ് ആദ്യത്തെ ദിവസത്തെ ഉച്ച പട്ടിണി ഓര്‍ത്തു കുറച്ചു ഉച്ച ഭക്ഷണം കൊണ്ടുവന്നിരുന്നു. പക്ഷെ അത് തുറക്കാന്‍ പോലും തൊഴിലാളികള്‍ സമ്മതിച്ചില്ല..അന്നും ഭക്ഷണവും മുന്നില്‍ വെച്ച്, പൂച്ച കണ്ണാടിക്കൂട്ടിലെ മീന്‍ നോക്കി ഇരിക്കുന്നപോലെ ഞങ്ങള്‍ ഇരുന്നു... വെള്ളം കുടിക്കുന്നതും ടോയലറ്റില്‍ പോകുന്നതും തടയാഞ്ഞത് ഭാഗ്യം..അന്നും വൈകുന്നേരം പോലീസ് വന്നു മോചിപ്പിച്ചു..ഈ നാടകം ഒരാഴ്ചയോളം തുടര്‍ന്നു..കൊല്ലുന്ന മന്ത്രിക്കു തിന്നുന്ന രാജാവ് എന്ന പോലെ മാനേജ്മെന്റും വിട്ടു കൊടുത്തില്ലാ... അവസാനം കമ്പനി അനിശ്ചിത കാലത്തേക്ക് "ലോകൌട്ട്" ചെയ്തു....
അതോടെ രംഗം ലേബര്‍ ഓഫീസിലേക്ക് മാറി..ചര്‍ച്ചകള്‍ ..ചര്‍ച്ചകള്‍...പിന്നെയും ചര്‍ച്ചകള്‍ ...തന്നെ...ഇപ്പോഴത്തെ കൊച്ചി മെട്രോയുടെ ചര്‍ച്ച പോലെ തന്നെ..ഇവിടെ ചര്‍ച്ചകള്‍ തുടങ്ങി വളരെ കഴിഞ്ഞ ശേഷം പണി ആരംഭിച്ച മറ്റു പല ഇന്ത്യന്‍ നഗരങ്ങളിലും തീവണ്ടി ഓടാന്‍ പാകത്തിന് പാളം ആയി...നമ്മള്‍ ഇപ്പോഴും ചര്‍ച്ചയില്‍ ആണ്...അതുപോലെ ഞങ്ങളുടെ ചര്‍ച്ചകളും നീണ്ടു നീണ്ടു പോയി..അവസാനം നാല് മാസത്തിനു ശേഷം കമ്പനി തുറക്കാന്‍ തീരുമാനം ആയി...ഫലത്തില്‍ തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം.
നല്ല ഇരുട്ടുള്ള രാത്രികളില്‍ ചേട്ടന്‍ ഹെഡ് ലൈറ്റ് എല്ലാം പിടിപ്പിച്ചു തോക്കും ആയി വരും മുയല്‍ വേട്ടയ്ക്ക്....കൂടെ പോകാന്‍ എനിക്ക് വലിയ ഹരം ആയിരുന്നൂ..കൂടെ ഒരു വേലായുധനും ഉണ്ടാവും വെടിമരുന്നും സഞ്ചിയും ഒക്കെ പിടിക്കാന്‍ ആയിട്ട്....ചിലപ്പോള്‍ കിലോമീറ്റര്‍ കണക്കിന് നടന്നാലും ഒന്നും കിട്ടുകയില്ല...ചിലപ്പോള്‍ പെട്ടെന്ന് മുയലും വെരുകും മറ്റും വന്നു വീഴും..ചേട്ടന്റെ ഉന്നവും അപാരം ആണേ..ഒരു വെടി പോലും പാഴാകുക ഇല്ല....അങ്ങനെ ഇരിക്കെ ഒരു ദിവസം..അന്ന് ചേട്ടന്റെ കൂടെ ഞാന്‍ മാത്രം. ഞാനും വലിഞ്ഞാല്‍ ചേട്ടന്‍ വിഷമിക്കും...അത് കൊണ്ടാണ് ഞാന്‍ കൂടെ കൂടിയത്..നല്ല കുറ്റാകൂരിരുട്ടും.. നടന്നു നടന്നു കുറെ ദൂരം പോയിട്ടും ഒന്നും കണ്ടില്ല...നീണ്ടു വിരിഞ്ഞു കിടക്കുന്ന കരപ്പാടം...പെട്ടെന്ന് ഒരു മുയലിന്റെ നിഴലാട്ടം ചേട്ടന്‍ കണ്ടു. സാര്‍ ഇവടെ നിന്നോ, ഞാന്‍ അതിനെ ഒന്ന് പിന്തുടര്‍ന്ന് നോക്കട്ടെ എന്ന് പറഞ്ഞു ചേട്ടന്‍ അതിന്റെ പിറകെ പോയി...കുറച്ചു നേരം ഹെഡ് ലൈറ്റിന്റെ പ്രകാശം ഒക്കെ കണ്ടിരുന്നൂ...പിന്നെ ഇരുട്ട് മാത്രം ...ഞാന്‍ ആ ഇരുട്ടത്ത് ഒറ്റയ്ക്ക്...കൂവി വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല....ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി. നിന്നിടത്ത് നിന്ന് അനങ്ങാനും പേടി. കാരണം ആള്‍ മറ ഇല്ലാത്ത കിണറുകള്‍ ഉണ്ടാവും. ഇരുട്ടത്ത് നടന്ന് അതിലെങ്ങാനും വീണാല്‍ കഥ തീര്‍ന്നത് തന്നെ...ഇരുട്ടത്ത് ഒറ്റപ്പെട്ടാലത്തെ അവസ്ഥ ആദ്യമായി അനുഭവിക്കുകയാണ്. ഞാന്‍ അന്നത്തെ എന്റെ എടുത്തു ചാട്ടത്തെ ശപിച്ചും കൊണ്ട് ഒറ്റ നില്‍പ്പാണ്. അങ്ങനെ വിഷമിക്കുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു, അങ്ങ് ദൂരെ. അപ്പോഴേക്കും ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. ഹാവൂ..സമാധാനം ആയി. ഇനി ചിലപ്പോള്‍ ചേട്ടന്‍ ഇങ്ങു വരും. വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്. കയ്യില്‍ നല്ല വലിപ്പം ഉള്ള ഒരു മുയലിനെയും തൂക്കിയാണ് വന്നത്....എനിക്ക് എന്റെ ജീവന്‍ തിരിച്ചു കിട്ടിയ പ്രതീതി....
എന്റെ വേട്ടക്കൊതി അന്നത്തെക്കൊണ്ട് തീര്‍ന്നു. പിന്നെ വളരെക്കാലം ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കിലും പിന്നെ ഒരിക്കലും വേട്ടയ്ക്ക് പോയിട്ടില്ല...ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം..