വളരെ നാള്‍ കൂടിയുള്ള ഭാര്യയുടെയും മക്കളുടെയും ഒരു ആഗ്രഹം ആയിരുന്നു ഒരു നല്ല സിനിമ , ടാക്കീസില്‍ പോയി കാണണം എന്നുള്ളത്.ഐ .പി .എല്‍ കലക്കുന്ന കാലം ആയതു കൊണ്ട് ഞാന്‍ വലിയ താല്പര്യം കാണിച്ചില്ല.പരാതിയും പരിദേവനവും കൂടിയപ്പോള്‍ ഞാനും കരുതി , സിനിമ എങ്കില്‍ സിനിമ ,പോയ്ക്കളയാമെന്നു.അതിനകം മക്കള്‍ ഏതു സിനിമ എന്ന് ഓര്‍ത്തു ഞാന്‍ വിഷമിക്കാതിരിക്കാന്‍ വേണ്ടി എന്നോണം സിനിമയുടെ പേരും അത് പ്രദര്‍ശിപ്പിക്കുന്ന ടാക്കീസ്സും ഒക്കെ മണിമണിയായി പറഞ്ഞും കഴിഞ്ഞു.അതോടെ അവരുടെ ജോലി യും കഴിഞ്ഞു.ഇനി ജോലി എന്റേതാണ്.ടികെറ്റ് ബുക്ക് ചെയ്യാം എന്ന് കരുതി ടാക്കീസില്‍ ചെന്നപ്പോള്‍ നൈറ്റ് ഷോയ്ക്ക് സീറ്റ് നമ്പര്‍ തരാന്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു.കാരണം,കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിലും പോലീസിനെ വിളിച്ചാണ് ,ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് നമ്പര്‍ അനുസരിച്ച് സീറ്റ് കൊടുത്തത്.അത് കൊണ്ട് അവര്‍ ഒരു നിര്‍ദേശം വച്ചു.ടികെറ്റ് ഇപ്പോള്‍ തരാം,പക്ഷെ നേരത്തെ വന്നു സീറ്റ് ഉറപ്പാക്കണം എന്ന്. ഞാനും വിചാരിച്ചു,നനഞ്ഞു ഇറങ്ങിയതല്ലേ,ഇനി കുളിച്ചു കയറുക തന്നെ.ടികെറ്റും വാങ്ങി നേരെ വീട്ടില്‍ ചെന്നു.ഇനി രണ്ടു മണിക്കൂര്‍ സമയം ഉണ്ട് ഷോ തുടങ്ങാന്‍ എങ്കിലും ഭാര്യയും മക്കളും വേഗം ഒരുങ്ങി കൊള്ളാന്‍ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഒരുക്കം തുടങ്ങിയാലേ നേരത്തെ പോയി സീറ്റ് പിടിക്കാന്‍ പറ്റുകയുള്ളു എന്നും കൂടി തട്ടിവിട്ടപ്പോള്‍ അവരുടെ വേഗം കൂടി.ഞാന്‍ കുടുംബ സമേതം അര മണിക്കൂര്‍ മുന്‍പേ ടാക്കീസില്‍ എത്തി. ആദ്യം കയറാന്‍ പറ്റിയത് കൊണ്ട് ഇഷ്ട്ടപ്പെട്ട സീറ്റും കിട്ടി.ഞങ്ങള്‍ നാല് പേരാണ് ഉണ്ടായിരുന്നത്.അതില്‍ പുരുഷകേസരി ഞാന്‍ മാത്രവും.ഞങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ കയറി ഇഷ്ട സീറ്റുകള്‍ കൈവശപ്പെടുത്തി കൊണ്ടും ഇരുന്നു.അതനുസരിച്ച് കാലി സീറ്റുകളുടെ എണ്ണവും കുറഞ്ഞു.ലൈറ്റുകള്‍ അണഞ്ഞു.സിനിമ തുടങ്ങി."ഉറുമി" എന്ന സിനിമ.ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സാമാന്യം നല്ല ഒരു മദ്യപന്‍ ഇഴഞ്ഞു വന്നു ഞങ്ങളുടെ മുന്‍പിലത്തെ നിരയിലുള്ള സീറ്റില്‍ വന്നിരുന്നു.ഉറുമിയും പാമ്പും ഒരുപോലെ പുളയും എങ്കിലും എന്റെ ശ്രദ്ധ നമ്മുടെ പാമ്പിലായി.ഇരുളില്‍ നിഴല്‍ അനക്കം ആണെങ്കിലും പാമ്പിനു സീറ്റ് പിടിച്ചില്ല എന്ന് തോന്നി.പെട്ടെന്ന് പാമ്പ് മുന്നിലെ സീറ്റില്‍ ചവുട്ടി കയറി പിന്നിലേക്ക് വന്നു.എന്റെ കുടുംബവും പാമ്പും തമ്മിലുള്ള അകലം അപകട കരമാം വിധം കുറഞ്ഞു.പാമ്പ് സുഖകരമായി ഉറുമി കാണുകയാണ്.ഞങ്ങള്‍ പാമ്പിനെയും. പാമ്പിനോടുള്ള ബഹുമാനം കളയാതെ ഞാനും കുടുംബവും മുന്നിലെ നിരയിലുള്ള സീറ്റിലേക്ക് മാറി.തിരിഞ്ഞു നോക്കിയാണ് എന്റെ ഇരുപ്പ്. "ഉറുമി"യെ ഞാന്‍ മറന്നു കഴിഞ്ഞു.പകുതി സമയം കഴിഞ്ഞപ്പോള്‍ കുറേക്കൂടി സുരക്ഷിതമായ ഒരു ഭാഗത്തേക്ക് ഞങ്ങള്‍ മാറി.രണ്ടാം പകുതി തുടങ്ങി കഴിഞ്ഞപ്പോള്‍ പാമ്പ് ഉണര്‍ന്നു.പുറത്തു പോയി തിരിച്ചു വന്നിട്ട് വീണ്ടും ഞങ്ങളുടെ അടുത്ത സീറ്റില്‍.രാത്രി നേരത്ത് സ്ത്രീകളുമായി ഇറങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഞാന്‍ ശെരിക്കും അനുഭവിച്ചു.ഞങ്ങള്‍ വീണ്ടും സീറ്റ് മാറി.അതിനകം വേറൊരു കുടുംബവും പാമ്പ് ഭയത്താല്‍ സീറ്റ് മാറിയിരുന്നു.അങ്ങെനെ ഞങ്ങളും പാമ്പും കൂടി ഏണിയും പാമ്പും കളിച്ചു.അപ്പോഴും സ്ക്രീനില്‍ ഉറുമി പുളയുന്നുണ്ടായിരുന്നു.ഒരു പരാതി പറയാനുള്ള തരത്തിലുള്ള ആക്രമണം ഒന്നും പാമ്പില്‍ നിന്നും ഉണ്ടായില്ല,എങ്കിലും സിനിമ ടികെറ്റില്‍ പാമ്പ് കളിയും കൂടി ആസ്വദിച്ചു.ഇനി ടാക്കീസില്‍ പോയുള്ള സിനിമ കാഴ്ച വേണമോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.ഈ പാമ്പുകള്‍ ഇങ്ങെനെ ഇഴയുന്നത് കൊണ്ടാണല്ലോ ഖജനാവും നിറയുന്നത് എന്ന സത്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കെണ്ടതാണ്.
37 comments:
വാസ്തവത്തിൽ ഉറുമിയും കണ്ടില്ല പാമ്പിനേയും കണ്ടില്ല... കയ്യിലെ കാശും പോയി..... ഹാ ഹാ ഹാ ..
ഇതാണ് പറയണെ, കുടുംബവുമായിട്ട് പോകുമ്പോൾ കാശിനെക്കുറിച്ച് ചിന്തിക്കരുത്...!
മുന്തിയ സീറ്റ് തന്നെ കരസ്ഥമാക്കണം.....!
അവിടെ അത്ര വലിയ ശല്യപ്പെടുത്തലുകളൊന്നും സാധാരണ ഗതിയിൽ പതിവില്ല.
‘വിഷു ആശംസകൾ...’
നാട്ടില്‍ ചെന്നാല്‍ ഇത് ഒരു സ്ഥിരമായ കാഴ്ചതന്നെ
മനുഷ്യര്‍ ഇത്ര അധപതിച്ചാല്‍ എന്താണ് ചെയ്യുക
വളരെ കഷമായി പോയി ഇക്ക പടം കാണാന്‍ കഴിയാതെ പോയല്ലോ
വി കെ, ബാല്കണിയിലെ അവസ്ഥയാണ് ഞാന്‍ പറഞ്ഞത്.അതിനു താഴെയുള്ള കാര്യംപറയേണ്ടല്ലോ. ജി.ആര്‍, ഇതാണ് നമ്മുടെ അവസ്ഥ.സഹിക്കുക.അത്ര തന്നെ.
രക്തത്തില്‍ അല്‍പ്പം ആല്കഹോള്‍ കലര്‍ന്നാല്‍ പിന്നെ ഈ ലോകം മുഴുവന്‍ അവന്റെ സാമ്രാജ്യമാണ് എന്ന തെറ്റിധാരണ കുടിക്കുന്നവനില്‍ ഉണ്ടാക്കുക എന്നതാണ് മദ്യത്തിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു പലപ്പോഴും തോന്നും...........................
അവന്‍ ചെയ്യുന്നതും പറയുന്നതും ഒന്നും ആരും ചോദ്യം ചെയ്യാന്‍ പാടില്ല..................ചെയ്‌താല്‍ ഓളിയായി ബഹളമായി......
.....................ദാരുണമായ നമ്മുടെ നാടിന്റെ അവസ്ഥ എന്നല്ല.......................വൃത്തികെട്ട ഒരവസ്ഥ എന്നെ ഇതിനെ പറയാന്‍ സാധിക്കു ...................................ഇപ്പോള്‍ താങ്കളുടെ അനുഭവത്തില്‍ എന്തുണ്ടായി........................?ഉള്ളിലെ കള്ള് ചിലരുടെ പൈസയും കളഞ്ഞു......................................കുറച്ചു നേരമെങ്കിലും സമാധാനവും കളഞ്ഞു ............................
മദ്യപാനം ഒരു മാനസികരോഗമാനെന്ന ബോധം തന്നെ പലര്‍ക്കുമില്ല........................ചിലപ്പോള്‍ അന്ഗീകരിക്കാത്തതായിരിക്കും .........................അന്ഗീകരിച്ചാല്‍ എത്രെയ മാനസികരോഗികള്‍.....................എയിഡ്സ് പോലെയും കാന്‍സര്‍ പോലെയും ഗൌരവത്തോടെ കാണേണ്ട ഒന്നായി ഇനിയെങ്കിലും ആരെങ്കിലും മദ്യപാനത്തെ കണ്ടാല്‍ ഒരു കുടുംബമെങ്കിലും രക്ഷപെട്ടെക്കാം...............................
താങ്കളുടെ അനുഭവം പങ്കു വച്ചതിനു നന്ദി........................
സാരഥി
ഇത് കലക്കി..
സിനിമയെ കുറിച്ചുള്ള അഭിപ്രായം പ്രതീക്ഷിച്ചാണ് ഞാനിവിടെ എത്തിയത്. ഇതിപ്പോ പാമ്പിനെ നോക്കിനിന്ന കഥയായി. ഇക്കാ, ഇനിയും റിസ്ക് എടുക്കാന്‍ തോന്നുന്നുണ്ടോ....?
ഈ ലോകം പാമ്പുകളുടേത്..........
പാവം ഭാര്യയും മക്കളും, ഇങ്ങനത്തെ ചില
പാമ്പുകള്‍ കാരണം ടാക്കീസില്‍ പോയുള്ള
സിനിമ കാണല്‍ അവതാളത്തിലായില്ലേ!
പാമ്പിന്റെ അഭിനയം കലക്കി
ഉറുമി എങ്ങനെയുണ്ട്
സിനിമ കഴിഞ്ഞാല്‍ കരയേണ്ടി വരുമോ ?????
സാരഥി,എക്സ്-പ്രവാസിനി,ഷമീര്‍,എച്ച്മുക്കുട്ടി,ലിപി രഞ്ജു,കെ.എം.റഷീദ്, എല്ലാവര്‍ക്കും കമന്റിനു നന്ദിയുണ്ട്.ഇനിയും എന്തെങ്കിലും അബദ്ധം പറ്റാതെ നോക്കാം.പക്ഷെ,"ഉറുമി" ഒന്നുകൂടി കാണേണ്ടി വരും , എങ്കിലേ നല്ലതാണോ എന്ന് പറയാന്‍ പറ്റൂ.
സാരമില്ല, ഇനി ഒരു സിഡി എടുത്തു പാപ്മിന്റെ ശല്യമില്ലാത്ത വീട്ടില്‍ ഇരുന്നു കണ്ടോളൂ. നന്നായിട്ടുണ്ട്.. ഇക്ക പറഞ്ഞ പോലെ സ്ത്രീകളുമായി പോകാന്‍ പറ്റിയ ഒരു സ്ഥലമല്ല തിയേറ്റര്‍..
കുടുംബസമേതം പോകാൻ പറ്റുന്ന സ്ഥലമല്ല കേരളത്തിലെ തിയേറ്ററുകൾ.സമൂഹത്തിന്റെ ഉന്നതതലങ്ങളിലിരിക്കുന്നവർ തൊട്ട് തെരുവു തെണ്ടിവരെയുള്ളവർക്ക് ഞ്ഞരമ്പുരോഗം കൂടിവരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
തിയേറ്ററുകളിൽ പോയിസിനിമ കണ്ടിട്ടില്ല .ഇത് വരെ..
ചുരുക്കത്തിൽ, സിനിമ കാണാൻ പറ്റിയില്ല!
സിനിമക്കൊട്ടകയില്‍ മാത്രമല്ല, മൈതാനിയില്‍ രഷ്ട്രീയ നേതാവ് പ്രസംഗിക്കുന്നിടത്തും ഇതു തന്നെ സ്ഥിതി. അത് എണ്റ്റെ അനുഭവം.
ഇതിലെ കാര്യം ഗ്രഹിച്ചതോടൊപ്പം ഉറുമിയും പാമ്പും പുളയ്ക്കുന്നതും
കാഴ്ചക്കാരനായ ഇക്ക പ്രാണവേദനയോടെ അങ്ങോട്ടും ഇങ്ങോട്ടും ജാഗ്രതയോടെ നോക്കുന്നതുമെല്ലാം ഒരു സിനിമ പോലെ ഞാന്‍ കണ്ടു ..കുടുംബവുമായി ആള്‍ക്കൂട്ടത്തിനിടയില്‍ പോകാന്‍ സത്യത്തില്‍ വളരെയധികം ഭയമാണ് ..മര്യാദ ഇല്ലാത്ത പ്രവൃത്തികള്‍ കണ്ടു ചോദ്യം ചെയ്‌താല്‍ പോലും വാദി പ്രതി ആകുന്ന അവസ്ഥ വരും ...
ആസാദ്,മൊയ്ദീന്‍,ഹയ്ന,എഴുത്തുകാരി,ഖാദര്‍ പട്ടേപാടം,രമേശ് അരൂര്‍,എല്ലാവര്ക്കും നന്ദിയുണ്ട് വിലയേറിയ പ്രതികരണങ്ങള്‍ക്ക് .
ഇത്തരം പാമ്പുകളെക്കൊണ്ട് വഴിനടക്കാന്‍ പറ്റാതായിരിക്കുന്നു...വളരെ നല്ല പോസ്റ്റ്...
കേരളം ഗോഡ്സ് ഓണ്‍ കണ്‍ട്രി യില്‍ നിന്ന് പാമ്ബ്സ് ഓണ്‍ കണ്‍ട്രി ആയി മാറിയിട്ട് എത്രകാലമായി ..വഴിനിറയെ പാമ്പുകള്‍ തീയറ്ററില്‍ പാമ്പുകള്‍ രേസ്ടോരെന്റില്‍ പാമ്പുകള്‍ . ട്രെയിനിന്ല്‍ മൊത്തം പാമ്പുകള്‍ . നികുതി പണം മാത്രം കണ്ടു പാമ്പുകളെ നിലനിര്‍ത്തുന്ന രാഷ്ട്രീയക്കാരും കോടികള്‍ നമ്മളില്‍ നിന്ന് ഊറ്റി എടുക്കുന്ന മദ്യ മുതലാളിമാരും . . നാട്ടുകാരെ കൊള്ളയടിച്ചു ആ കൊള്ളമുതലിനു നികുതി ഈടാക്കുന്നത് പോലല്ലേ ഇതു ,നാട് മുടിച്ചുള്ള ഇ നികുതി ലാഭം നമുക്ക് വേണമോ ?
മധു കണ്ണന്‍,വിലയേറിയ അഭിപ്രായത്തിനു നന്ദി.മഞ്ഞു തുള്ളിയെ തുഞ്ചന്‍ പറമ്പില്‍ കണ്ടിരുന്നു.ആശംസകള്‍.
കൂടെ പാപ്പാന്മാർ ഉണ്ടായിട്ടും പാമ്പുകൾ വിലസുന്നു പിടിയാനകൾക്കരികിൽ.. തനിച്ചു പോകുന്ന പിടിയാനകളുടെ കാര്യമോ.. നല്ല രസികൻ പോസ്റ്റ്..
ജെഫു,ആദ്യ സന്ദര്‍ശനത്തിനു നന്ദി.തനിയെ പോകുന്ന പിടിയാനകളുടെ കാര്യം കട്ടപ്പുക.
അയ്യോ..കഷ്ടായല്ലോ.. പാമ്പുകളെ കൊണ്ട് തോറ്റു. ഏതായാലും ഒന്നൂടെ പോയി ഉറുമി കണ്ടോളു. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണ്.
നമ്മുടെ തിരൂര്‍ മീറ്റില്‍ എല്‍.സി.ഡി സ്ക്രീനില്‍ വെച്ചാണ് ഞാനീ പാമ്പു കഥയെപ്പറ്റി അറിഞ്ഞത് തന്നെ. പിന്നെ അക്കാര്യം മറന്നിരുന്നു. എന്നു നമ്മുടെ അണ്ടി കച്ചോടത്തിലെ കമന്റ് ബോക്സില്‍ താങ്കളെ കണ്ടപ്പോള്‍ പാമ്പിന്റെ കാര്യം ഓര്‍മ്മ വന്നു അങ്ങിനെ ഇവിടെയെത്തി. സത്യത്തില്‍ ഞാന്‍ വിചാരിച്ചത് തിയേറ്ററില്‍ സാക്ഷാല്‍ പാമ്പെങ്ങാനും വന്നെന്നാണ്.ഇത്തരം പാമ്പുകള്‍ ഇപ്പോള്‍ എല്ലയിടെത്തും കാണും. ബസ്സിലും തിയേറ്ററിലും ഒക്കെ. ഞാന്‍ തിയേറ്റര്‍ കണ്ട കാലം മറന്നു. ഫാമിലിയില്ലാതെ തന്നെ തിയേറ്ററില്‍ പോവാന്‍ ഭയവും മടിയുമാണ്. ഉള്ള സ്വസ്ഥത നഷടപ്പെടും പിന്നെ കാശും.ആയ കാലത്തു കുടുന്‍ബ സമേതം പോയിരുന്നപ്പോഴും പാമ്പില്ലെങ്കിലും ചില ഞരമ്പന്മാരുടെ ശല്യം സഹിക്കേണ്ടി വന്നിട്ടുണ്ട്.എന്റെ “ഓര്‍മച്ചെപ്പി”ലും വരണം.
സകുടുംബം ആസ്വാദനം അദ്ധ്വാനമായി മാറി ഇവിടെ കുടുംബനാഥനു. വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം. പെണ്‍ പട ഇല്ലാതെ കഴിഞ്ഞ വര്‍ഷം നാട്ടില്‍ ലീവിന് പോയപ്പോള്‍ എനിക്ക് അളിയനും (ദാര്യയുടെ ആങ്ങള) കൂടെ എറണാകുളം പോകേണ്ടി വന്നു ഒരു ആവശ്യത്തിനു. പോയ കാര്യം സാധിക്കാന്‍ വൈകും എന്നറിഞ്ഞപ്പോള്‍ ഒരു പടം കാണാമെന്നു വച്ചു. അന്ന് ദ്രോണ എന്ന പടം റിലീസ് ദിനം ആണ്. ഇടിച്ചു കയറി ടിക്കറ്റ് എടുക്കേണ്ടി വരും എന്ന് അളിയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. പക്ഷെ മൂപ്പര്‍ പോയി എങ്ങനെയോ ടിക്കറ്റ് എടുത്തു കൊണ്ട് വന്നു. അങ്ങനെ തിയേറ്ററിന്റെ ഉള്ളില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഫാന്‍സ് പിള്ളേര്‍ ബഹളമയം. അപ്പോള്‍ ഞാന്‍ ഫാമിലി ആയി വന്നവരുടെ ദുരിതം ആലോചിച്ചു. പടം തുടങ്ങിയപ്പോള്‍ പിള്ളേര്‍ സ്ക്രീനിന്റെ അടുത്ത് പോയി ഡാന്‍സ് എന്ന് വേണ്ട അവര്‍ക്ക് തോണിയ പോലെ ഉള്ള പ്രകടങ്ങള്‍ കാഴ്ച വച്ചു. അതിനു ശേഷം കുടുംബമായി റിലീസ് ആയ പാടെ പടം കാണുവാന്‍ പോകാറില്ല. ഈ പറഞ്ഞ പോലെ നല്ല പടം എന്ന് അറിഞ്ഞാല്‍ മാത്രം പോയി കാണും.
അനുഭവം വളരെ സരസമായി അവതരിപ്പിച്ചു..നന്നായി...
www.ettavattam.blogspot.com
“അങ്ങെനെ ഞങ്ങളും പാമ്പും കൂടി ഏണിയും പാമ്പും കളിച്ചു.“ ഒരു സ്റ്റണ്ട് രംഗം പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല.
ആ പാമ്പറിയുന്നില്ലല്ലോ ബൂലോകത്ത് അയാൾ (കു)പ്രശസ്തനായത്! ഏതായാലും ഒരു പോസ്റ്റിനു നിമിത്തമാകാനെങ്കിലും പാമ്പിനു കഴിഞ്ഞല്ലോ! ഹഹഹ!
നന്നായി സര്‍
ഇനി പാമ്പുകള്‍ ആരെങ്കിലും മാളം വിട്ടു ഇത് വായിക്കുന്നുന്ടെഗില്‍ അവരും കൂടി അറിഞ്ഞോട്ടെ.
ഈ പാമ്പുകള്‍ വരുത്തുന്ന കോലാഹലം...
കുടുംബ സമേതം തീയറ്ററില്‍ പോകാന്‍ തോന്നുന്നവര്‍ പാമ്പുകള്‍ക്ക് മീതെ തളിക്കാന്‍ വെളുത്തുള്ളി കഷായം കൂടെ കരുതുക.
ഏപ്രില്‍ ലില്ലി,കുട്ടി,ഷൈജു,സജിം,രാജശ്രീ,എല്ലാവര്ക്കും നന്ദിയുണ്ട്.എന്റെ അബദ്ധം വായിച്ചതിന്.ഭാവിയിലും വരിക,
തീയറ്ററില് പോകുമ്പോള് ഇതാ പറയുന്നത് പെണ്ണുങ്ങക്ക് ടിക്കറ്റ് മാത്രം പോരാന്ന്. രണ്ട് സൈഡിലും ഇരിക്കാന് രണ്ട് ഘടാഘടിയന്മാര്, നാലഞ്ച് മൊട്ടുസൂചി, രണ്ട് മൂന്ന് സേഫ്ടി പിന്ന്, വായില് വെലിയ നാവ്, സോളൊറപ്പ്ള്ള ചെരിപ്പ്... ബെസ്റ്റ് പണി വീട്ടിലിര്ന്ന് കാണ്ന്നതാ...
പാമ്പുകള്‍ എല്ലായിടവും സ്വര്യ വിഹാരം നടത്തുകയല്ലേ.. തീയേറ്ററില്‍
തന്നെയല്ലാ..ബസ്സില്‍ കയറിയാലെത്തെ സ്ഥിതി പറയുകേം വേണ്ട.
ഐ സീ ബീ,മാരകായുധങ്ങളും കൊണ്ട് നടക്കാന്‍ ബുധുമുട്ടല്ലേ?അത് കൊണ്ട് വീട് തന്നെ ശരണം.കുസുമം,ബസ്സില്‍ യാത്ര ഇല്ല എന്ന് തന്നെ പറയാം.തീവണ്ടി ആണ് പഥ്യം.
നന്നായി...
ആശംസകള്‍
@@
ഹും പാമ്പ്..!
അവന്മാരുടെയൊക്കെ കൂമ്പ് കലക്കും കണ്ണൂരാന്‍.
കണ്ണൂരാന്റെ മുന്‍പില്‍ പാമ്പും ചേമ്പുമില്ല. ഇക്ക പേടിക്കാതെ പൊയ്ക്കോ.
***
കോമിക്കോള,സന്തോഷം. കണ്ണൂരാനേ,അപ്പോള്‍ ഇനി ധൈര്യമായി നടക്കാം അല്ലെ?സന്തോഷം.
നല്ല ശുദ്ധനര്‍മ്മം, നല്ല എഴുത്ത്
അജിത് ഭായ്, സന്തോഷം ഉണ്ടേ, ഈ വരവിന്.
Post a Comment