Tuesday, May 24, 2011

ചില പ്രവേശന പരീക്ഷാ ഓര്‍മ്മകള്‍.

34

                                                                     ഇക്കൊല്ലത്തെ  കേരളാ പ്രവേശന പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നല്ലോ. രക്ഷിതാക്കള്‍ക്കും വിധ്യാര്തികള്‍ക്കും ഇത്രയധികം മാനസിക സമ്മര്‍ദം സമ്മാനിക്കുന്ന വേറെ എന്തെങ്കിലും സംഭവം ഉണ്ടോ എന്നറിഞ്ഞു കൂടാ. മെഡിക്കല്‍  ആണെങ്കില്‍  ആദ്യത്തെ അഞ്ഞൂറ് കുട്ടികള്‍ക്ക് മനസ് തുറന്നു ആശ്വസിക്കാം. കാരണം ഇന്നത്തെ നിലവാരം വെച്ച് ഏതാണ്ട് സൌജന്യം ആയി തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കാമല്ലോ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ഞാനും കുടുംബവും ശ്വാസം അടക്കി പിടിച്ച് ഇരുന്നിട്ടുണ്ട്, ഈ കടമ്പ  കടന്നു കിട്ടാനുള്ള  പ്രാര്‍ത്ഥന യും  ആയി.
                                നാട്ടിലേക്ക് കുടുംബത്തെ പറിച്ചു നട്ടത് തന്നെ കുട്ടികളുടെ നല്ല വിദ്യാഭ്യാസം എന്ന ലക്‌ഷ്യം വെച്ചായിരുന്നു.മൂത്ത മകള്‍ പത്താം ക്ലാസില്‍ എത്തിയപ്പോള്‍ തന്നെ നാട്ടില്‍ വന്നു. ഇളയ കുട്ടികള്‍ അതിനും താഴത്തെ  ക്ലാസ്സുകളില്‍.നാട്ടില്‍ ഞാന്‍ പഠിച്ച സ്കൂളിന്റെ സീ ബീ എസ് ഈ , വിഭാഗത്തിലാണ് ചേര്‍ത്തത്. ഞാന്‍ നാഗ്പൂരില്‍  നിന്ന് വന്നത് കൊണ്ട്  മക്കള്‍ "നാഗ്പൂര്‍ സിസ്റ്റെര്സ് " എന്നാണ് അറിയപ്പെട്ടത്. മൂത്ത മകള്‍ പത്താം ക്ലാസ് നല്ല നിലയില്‍ പാസ്സായി.അവിടെത്തന്നെ പ്ലസ് ടൂ  വിനും പഠനം തുടങ്ങി. മെഡിക്കല്‍ രംഗത്ത് വരണം എന്ന് മകള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട്, സയന്‍സ് വിഷയങ്ങള്‍ ആണ് പഠിച്ചു തുടങ്ങിയത്. അന്ന് പക്ഷെ മെഡിക്കല്‍  പ്രവേശനത്തിന് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങളെപ്പറ്റി എനിക്ക് ഒരു  അറിവും ഉണ്ടായിരുന്നില്ല. മകള്‍ക്കും. പക്ഷെ മകളുടെ ക്ലാസില്‍ ഉള്ള  ചില കുട്ടികള്‍  പരസ്പരം അറിയാതെ പരിശീലനത്തിന് പോയിരുന്നു. നമ്മള്‍ മലയാളിയുടെ സങ്കുചിത മനസ്സിന്റെ ഒരു പ്രതിഫലനം  ആയി ഇതിനെ ഞാന്‍ കാണുന്നു. ഒരാള്‍ കുറഞ്ഞാല്‍ അത്രയും ആയല്ലോ എന്ന ചിന്ത. പ്ലസ് ടൂ  പരീക്ഷ  കഴിഞ്ഞു . ഇനി  പ്രവേശന പരീക്ഷ. മകള്‍ വീട്ടില്‍ ഇരുന്നു തന്നെ  പഠിച്ചു. പരീക്ഷ നന്നായി എഴുതി, പക്ഷെ  റാങ്ക് വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. 3600. മൃഗ ഡോക്ടര്‍ പോലും ആകാന്‍  പറ്റില്ല. എന്താണ് അടുത്ത വഴി എന്ന് ആലോചിച്ചപ്പോള്‍  ഭാര്യാ സഹോദരി ഒരു നിര്‍ദേശം മുന്നോട്ടു വച്ചു. പരിശീലനം  ഇല്ലാതെ മകള്‍ക്ക്  ഈ റാങ്ക് കിട്ടിയപ്പോള്‍  തൃശൂര്‍  പീ.സീ.തോമസ്‌ സാറിന്റെ സ്ഥാപനത്തില്‍  ചേര്‍ത്ത്  ഒരു വര്‍ഷം പഠിപ്പിച്ചാല്‍ ഉറപ്പായും അഞ്ഞൂറിന് ഉള്ളില്‍ റാങ്ക് വരാം എന്ന്.   ചിലരുടെ അനുഭവങ്ങളും കൂടി  അവര്‍  വിശദീകരിച്ചപ്പോള്‍  പിന്നെ  കൂടുതല്‍ ഒന്നും ആലോചിച്ചില്ല , നേരെ തൃശൂരിലേക്ക് വിട്ടു.
                                                                    അവിടെ പഠിക്കാന്‍ ചേര്‍ത്തു.തോമസ്‌ സാറിന്റെ ഹോസ്റ്റല്‍  നിറഞ്ഞു  പോയത് കൊണ്ട്  അടുത്ത ഒരു വീട്ടില്‍ താമാസവും ഏര്‍പ്പാടാക്കി. അവിടെ വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. മകളെ  അവിടെ ആക്കിയിട്ടു  ഞങ്ങള്‍  വീട്ടിലേക്കു പോന്നു. മകളെ  ആദ്യം ആയി  വിട്ടു നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമം ഉണ്ടായിരുന്നു എങ്കിലും അവിടെ നിന്ന് പഠിച്ചു നല്ല റാങ്ക് കിട്ടിയാല്‍ വിളിപ്പാട്  മാത്രം അകലെയുള്ള  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയാലോ? വിദൂരം എങ്കിലും സ്വപ്നം എന്ത് കൊണ്ട് കണ്ടുകൂടാ? മകള്‍ ആദ്യ ദിവസം ക്ലാസ് കഴിഞ്ഞിട്ട് വീട്ടിലേക്കു വിളിച്ചു. "ബാപ്പാ, ഇവിടെ  പതിനായിരത്തിന്  മുകളില്‍ കുട്ടികള്‍ ഉണ്ട്. എനിക്ക്  ഇവിടെ പഠിച്ചാലും നല്ല റാങ്ക് കിട്ടും എന്ന് തോന്നുന്നില്ല,കൂടെ ഉള്ള  കുട്ടികളും അങ്ങനെ തന്നെ പറയുന്നു." ഞാന്‍ പറഞ്ഞു",ഞാന്‍ ഒന്ന് ആലോചിക്കട്ടെ, മോള്‍ നാളെ  ക്ലാസില്‍ പോയിട്ട്  വൈകുന്നേരം വിളിക്കൂ" എന്ന്. പിറ്റേന്നും മോളുടെ പല്ലവി അത് തന്നെ. അപ്പോള്‍ ഞാന്‍ പറഞ്ഞു,"മോള്‍ കൂടെയുള്ളവരുടെ ഉപദേശം കേള്‍ക്കേണ്ട.അവര്‍ വേണമെങ്കില്‍ പോയ്കൊള്ളട്ടെ. ഒരു മാസം അവിടെ പഠിക്കുക. ആദ്യത്തെ അവിടത്തെ  പരീക്ഷയ്ക്ക് റാങ്ക് നോക്കുക. നൂറിനു മുകളില്‍ ആണ് റാങ്ക് എങ്കില്‍ മോള്‍ വീടിലേക്ക്‌ പോരൂ" ആ ഒരു മാസം എനിക്ക്  ഒരു വര്‍ഷം പോലെ തോന്നി. ദിവസവും ഞാനും ഭാര്യയും വൈകുന്നേരം കുറച്ചു സമയം മാറ്റി വെച്ചു, മകള്‍ക്ക് ധൈര്യം പകരാന്‍. നെപ്പോളിയനെ പോലെയുള്ള  വലിയ പോരാളികളുടെ ചരിത്രം വരെ പറഞ്ഞു കൊടുത്തു  കൊണ്ടിരുന്നു.
                       അങ്ങനെ ആദ്യത്തെ പരീക്ഷയുടെ ദിനം എത്തി. അതിനകം മകള്‍ ഒരുവിധം തയ്യാറായി കഴിഞ്ഞിരുന്നു. നന്നായി എഴുതി എന്ന് പറഞ്ഞു.പിറ്റേന്ന് റാങ്ക് വന്നപ്പോള്‍ 42. അവിടെ നൂറിനുള്ളില്‍ റാങ്ക് വന്നാല്‍ പിന്നെ ഉറപ്പിക്കാം  എന്നൊരു സുഹൃത്ത്‌ പറഞ്ഞിരുന്നു. മകള്‍ക്കും  ആത്മ വിശ്വാസം ആയി. അങ്ങനെ ഒരു വര്‍ഷം ഒരു യുഗം പോലെ കടന്നു പോയി. ഒന്നിടവിട്ട ഞായറാഴ്ച കളില്‍ ഞങ്ങള്‍ പോയി മകള്‍ക്ക് മാനസിക പിന്തുണ കൊടുത്തുകൊണ്ടിരുന്നു. പ്രവേശന പരീക്ഷാ ദിവസങ്ങള്‍ ഞങ്ങള്‍ക്കും പരീക്ഷ തന്നെ ആയിരുന്നു. മകള്‍  നന്നായി എഴുതി എന്ന് പറഞ്ഞു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍ . തെരഞ്ഞെടുപ്പു  കഴിഞ്ഞു  സ്ഥാനാര്‍ഥികള്‍ കാത്തിരിക്കുന്നത് പോലെ ഞങ്ങള്‍ കാത്തിരിക്കുകയാണ്. റാങ്ക്, മാജിക് നമ്പരായ അഞ്ഞൂറിന് ഉള്ളില്‍ വന്നാല്‍ രക്ഷപ്പെട്ടു. കുടുംബത്തില്‍ വക്കീലും  എന്ജിനീരും  ഒക്കെ ഉണ്ടെങ്കിലും  മെഡിക്കല്‍ രംഗത്ത് ആരും ഇല്ല. അങ്ങനെ ഒരു ചരിത്ര നിയോഗമാണ് എന്റെ മകള്‍ക്ക്. അവസാനം ഫലം വന്നു. ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് , ദൈവത്തെ  മുന്‍നിര്‍ത്തി  ഞാന്‍ ഫലം കണ്‍  നിറയെ കണ്ടു. റാങ്ക് 316. കുടുംബം മുഴുവന്‍ ആനന്ദത്തില്‍ ആറാടിയ സുന്ദര മുഹൂര്‍ത്തം. അങ്ങനെ എന്റെ മൂത്ത മകള്‍ ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങി. പക്ഷെ വിധി ഞങ്ങള്‍ക്ക്  വേണ്ടി അനുഗ്രഹങ്ങള്‍  പിന്നെയും  ബാക്കി  വെച്ചിരുന്നു.
                                                                                    രണ്ടാമത്തെ മകളും പ്ലസ് ടൂ വില്‍ എത്തി. അവള്‍ക്കും  മെഡിക്കല്‍  രംഗം തന്നെ താല്‍പ്പര്യം. അപ്പോഴേക്കും പ്രവേശന പരീക്ഷാ സമ്പ്രദായം എനിക്ക് കാണാപ്പാഠം  ആയിരുന്നു. പാലായിലെ അതിപ്രശസ്തമായ "ബ്രില്ല്യന്റ് " എന്ന സ്ഥാപനം  വളരെ നല്ല  രീതിയില്‍ പരിശീലനം  നടത്തുന്നതായി  അറിഞ്ഞിരുന്നു.അവിടെ വിട്ടു പഠിപ്പിക്കാം,പക്ഷെ  പ്ലസ് ടൂ പഠനവും  പ്രവേശന പരീക്ഷാ പഠനവും  ഒന്നിച്ചു പോവില്ല.അത് കൊണ്ട് മോള്‍ ആദ്യം പ്ലസ് ടൂ നല്ല രീതിയില്‍ എഴുതുക.പരിശീലനം ഇല്ലാതെ തന്നെ ആദ്യം പ്രവേശന പരീക്ഷ എഴുതുക. അതിലെ റാങ്ക് നോക്കിയിട്ട് തീരുമാനിക്കാം, എന്ത് വേണമെന്ന്. അങ്ങനെ രണ്ടാമത്തെ മകളും ആദ്യം പരിശീലനം ഇല്ലാതെ തന്നെ പ്രവേശനം എഴുതി. എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വെച്ച് കൊണ്ട്  മോള്‍ റാങ്ക് വാങ്ങി. 2000. അനുഭവം എന്നോട് പറഞ്ഞു, ഇവളെ  പാലായില്‍ ചേര്‍ക്കുക, 200 ഇല്‍ താഴെ റാങ്ക് വരും എന്ന്. അങ്ങനെ അടുത്ത ഒരു വര്‍ഷം കഠിന തപസ്സു പോലെ  പാലായില്‍ പരിശീലനം. പരീക്ഷ വന്നു. ആത്മ വിശ്വാസത്തോടെ മോള്‍ പരീക്ഷ എഴുതി. അപ്പോള്‍  പാലായിലെ സര്‍  എന്നോട് പറഞ്ഞിരുന്നു, അദ്ദേഹം പ്രതീക്ഷിക്കുന്നത്  എന്റെ മോള്‍ക്ക്‌ 100 നു ഉള്ളില്‍ റാങ്ക്  ആണെന്നും കൂടിയാല്‍ 150 നു ഉള്ളില്‍ വരുമെന്നും. അത് കൊണ്ട്  ഇപ്പ്രാവശ്യം  ഞങ്ങള്‍ക്ക് മാനസിക സമ്മര്‍ദം കുറവായിരുന്നു. അങ്ങനെ ഫലം നോക്കാന്‍  കമ്പ്യുടരിന്റെ  മുന്‍പില്‍  മുഴുവന്‍ കുടുംബവും. ആകാംക്ഷ  അവസാനിപ്പിച്ചു കൊണ്ട് ഫലം വന്നു . മനസ്സില്‍ ഐസ് മഴ പെയ്യിച്ചു കൊണ്ട്  റാങ്ക്,145. വീണ്ടും ആനന്ദ സാഗരം. രണ്ടാളെയും ഒരേ കോളേജില്‍. മൂത്തയാള്‍ മൂന്നാം വര്‍ഷം. രണ്ടാമത്തെയാള്‍  ആദ്യ വര്‍ഷം.അനുഗ്രഹം  വീണ്ടും ഞങ്ങളെ  കാത്തിരുന്നു.
                                                                                   ഇനി മൂന്നാമത്തെ മകളുടെ ഊഴം ആയി. മൂത്ത രണ്ടു പേരും മെഡിക്കല്‍ രംഗം തെരഞ്ഞെടുത്തപ്പോള്‍  ഇവളും  ആ വഴി തന്നെ  പോകാന്‍  തീരുമാനിച്ചു. പ്ലസ് ടൂ നല്ല നിലയില്‍  പാസ് ആയി. ആദ്യം പ്രവേശന പരീക്ഷയ്ക്ക് റാങ്ക് 1100. ഇതും പരിശീലനം കൊടുത്താല്‍  രക്ഷപെടും എന്നെനിക്കു തോന്നി. പാലായില്‍ തന്നെ ചേര്‍ത്ത് പഠിപ്പിച്ചു. രണ്ടാമത്തെ മകളുടെ പഠനം അവര്‍ ശ്രദ്ധിച്ചിരുന്നത്  കൊണ്ട്, ഇവള്‍ക്ക് നാമമാത്രമായ  ഫീസേ വാങ്ങിയുള്ളൂ. തന്നെയല്ല, ഉറപ്പുള്ള  ഒരു റാങ്കും അവര്‍ പ്രതീക്ഷിച്ചു. അങ്ങനെ ഒരു വര്‍ഷത്തെ  പരിശീലനത്തിന് ശേഷം മോള്‍  പരീക്ഷ എഴുതി. ഇപ്പ്രാവശ്യം  കേരളയെക്കാള്‍  മുന്‍പേ  ആള്‍ ഇന്ത്യ  ഫലം വന്നു. വീണ്ടും ഐസ്  മഴ . ആള്‍ ഇന്ത്യ  റാങ്ക് 181. സംസ്ഥാനത്തെ  പത്താം റാങ്കിന് തുല്യം. മൂന്നാമത്തെ മകളും വീടിനടുത്തുള്ള  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ഇപ്പോള്‍  മൂത്തയാള്‍  പഠനം കഴിഞ്ഞു  ഹൌസ്  സര്‍ജന്‍ ആയി . രണ്ടാമത്തെ  ആള്‍  നാലാം  വര്‍ഷം , മൂന്നാമത്തെ  മകള്‍  രണ്ടാം വര്‍ഷം. ഈ കോളേജിന്റെ ചരിത്രത്തില്‍ മൂന്ന് സഹോദരികള്‍  ഒരേ സമയം അവിടെ പഠിക്കുന്നത്  ആദ്യം. അങ്ങനെ അവര്‍  മെഡിക്കല്‍ കോളേജിലും "നാഗ്പൂര്‍ സിസ്റ്റെര്സ്" ആയി.
                                                                                     
                                              

34 comments:

ഇതെന്റെ അനുഭവം ആണ്. ഈ കുറിപ്പ് കൊണ്ട് എന്റെ ഏതെങ്കിലും ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായാല്‍ ഞാന്‍ കൃതാര്‍ഥനായി.

മാഷാ അല്ലാഹ്, പ്രതീക്ഷ, പ്രാര്‍ത്ഥന, പ്രയത്നം, മനുഷ്യന്‍ എവിടെയും എത്തും. മക്കളൊക്കെ നനായി രണ്ടു ജീവിതത്തിലും ഗുണം ചെയ്യുന്ന മക്കലാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

ഇന്‍ഷാ അള്ളാ എന്നേ എനിയ്ക്ക് പറയാനുള്ളു. എല്ലാം അദ്ദേഹത്തിന്‍റ കാരുണ്യം.എന്നു മാത്രമേ വിചാരിക്കാവൂ.
എല്ലാം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. നമ്മള്‍ നിമിത്തങ്ങല്‍ മാത്രം. ഇത്രയും കാരുണ്യം കാണിച്ച് ദൈവം തന്ന വഴിയില്‍ കൂടി ആതുരശുശ്രൂഷ എന്നു പറഞ്ഞാല്‍ അതിന്‍റ അര്‍ത്ഥം ഉള്‍ക്കൊണ്ടു
കൊണ്ട് മുന്നോട്ടു പോകണമെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കുക മാഷേ. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

സമ്മതിക്കുന്നു ഇക്ക നിങ്ങളെ അതും മൂന്നുപേരെ എന്ട്രന്സിന്റെ കവടത്തിലുറെ കടത്തി ഡോക്ടര്‍ ആക്കാനുള്ള ശ്രമം
ഇവിടെ രണ്ടു പേരുള്ള ഞാന്‍ രണ്ടറ്റവും കുട്ടി മുട്ടിക്കാന്‍ ഉള്ള തത്ര പാടിലാണ് ഒരാള്‍ 12 സി ബി എസ് ഈ ൯൦ ശതമാനത്തോട് കുടീ പാസായി കേരള എന്ട്രന്സിന്റെ മാര്‍ക്ക് വന്നു ഇനി റാങ്ക് ലിസ്റ്റ് നോക്കി ഇരിക്കുന്നു രണ്ടാമത്തവള്‍ 10 ന്റെ സി ബി എസ് ഈ കഴിഞ്ഞു രേസുല്ടും നോക്കി ഇരിക്കുന്നു .നമ്മളൊക്കെ പഠിക്കുമ്പോള്‍ ഈ വിധ വലിയ ചിലവോ കടമ്പകളോ ഇല്ലായിരുന്നു വിദ്യാഭ്യാസം ഇന്ന് നല്ല പണം സംപാതനയും അഭ്യാസവും ആയികൊണ്ടിരിക്കുന്നു നല്ല പോസ്റ്റ്‌ ഇക്ക

നാഗ്പൂര്‍ സിസ്റ്റെര്സീനു ആശംസകള്‍.

We shared this early, still I congratulate your daughters again.

അഭിനന്ദനങ്ങള്‍

അത് കൊള്ളാമല്ലോ ഇക്കാ. ഒരു വീട്ടില്‍ നിന്നും മൂന്നു സഹോദരിമ്മാര്‍ ഒരേ കോളേജില്‍ ഒരേ പ്രൊഫഷന്‍.. അതും അപൂര്‍വ്വം ആണെന്നു തോന്നുന്നു. പുത്തോയുടെ കഥ പോലെ ..അങ്ങനെ ഇക്കയുടെ കയ്യില്‍ നിന്നും അപൂര്‍വങ്ങളായ അനുഭവങ്ങളുടെ ബ്ലോഗുകള്‍ ഇനിയും വരട്ടെ..

നാഗ് പൂര് സിസ്റ്റേഴ്സിന് അഭിനന്ദനങ്ങളും ആശംസകളും

നല്ല വിവരണം. കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍

മാഷാ അല്ലാഹ്‌
കേൾക്കാനും നല്ല സുഖം ..:)
ഡോക്റ്റർ കുട്ടികൾക്ക്‌ അഭിവാദ്യങ്ങൾ

നാഗ്പൂർ സിസ്റ്റേർസിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!

ഒരു കുടുംബത്തില്‍ മൂന്നു ഡോക്റ്റെഴ്സ്... ദൈവാനുഗ്രഹം...
മക്കള്‍ക്ക്‌ എല്ലാ ആശംസകളും...

വളരെ സന്തൊഷത്തോടെയാണ് ഇത് വായിച്ചു തീര്‍ത്തത്. നമ്മള്‍ പരിചയപ്പെട്ടപ്പോള്‍ അറിയാതിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ അറിഞ്ഞു കൊണ്ടിരിക്കുന്നു. മക്കളെ അത്രയൊന്നും നന്നായി പഠിപ്പിക്കാന്‍ കഴിയാത്ത ദുഖമനുഭവിക്കുന്ന ഒരു പിതാവാണ് ഞാന്‍. 3 ആണ്‍ മക്കള്‍ അത്യാവശ്യ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഓരോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മകള്‍ കല്യാണത്തോടെ വിദ്യാഭ്യാസവും തീര്‍ന്നു, 2 കുട്ടികളുമായി കഴിയുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് താങ്കളോട് അസൂയ തോന്നുന്നു. പടച്ചവന്‍ ഓരോരുത്തരെയും ഓരൊ രീതിയില്‍ അനുഗ്രഹിക്കുന്നു.താങ്കള്‍ക്കും കുടുംബത്തിനും എല്ലാ നന്മകളും വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

ആസാദ് ഭായ്, മാഷാ അല്ലാഹ്! ആശംസക്കും പ്രാര്‍ഥനയ്ക്കും നന്ദിയുണ്ട്.
കുസുമംജീ, എല്ലാം ദൈവനിശ്ചയം. രോഗികളോട് കാണിക്കേണ്ട മര്യാദ ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്.
കവിയൂര്‍ മാഷെ, മക്കള്‍ക്ക്‌ എല്ലാ പ്രോത്സാഹനവും കൊടുക്കുക. അവര്‍ നന്നായി വരും.ആശംസകള്‍.
ഡോ.ആര്‍.കെ.തിരൂര്‍, ആശംസകള്‍ക്ക് നന്ദിയുണ്ട്.
വി.പി.അഹ്മെദ് ഭായ്, ആശംസക്ക് നന്ദിയുണ്ട്.
കെ.എം.റഷീദ് ഭായ്, സന്തോഷം, വരവിനും ആശംസയ്ക്കും.
ഏപ്രില്‍ ലില്ലി, ഇത് പരമ ശക്തന്റെ കാരുണ്യം കൊണ്ട് സംഭവിച്ചതാണ്.സന്തോഷം.
അജിത്‌ ഭായ്, ആശസകള്‍ക്ക് നന്ദിയുണ്ട്.
ജാക്ക് റാബിറ്റ്, ആശംസയ്ക്ക് നന്ദി.ആദ്യ വരവിനു സ്വാഗതം.
കൂതറ ഹാഷിം, അഭിവാധ്യങ്ങള്‍ക്ക് നന്ദിയുണ്ട്.
ശ്രീ നാഥന്‍ സര്‍, അഭിനന്ദനങ്ങള്‍ക്ക് നന്ദിയുണ്ട്.
ലിപിമോള്‍ , ആശംസയ്ക്ക് നന്ദിയുണ്ട്.
മുഹമ്മദ്‌ കുട്ടി സാഹിബ്, വിഷമിക്കാന്‍ ഒന്നും ഇല്ല, എല്ലാം ദൈവനിശ്ചയം. ആശംസകള്‍ക്ക് നന്ദിയുണ്ട്.

വായിച്ചപ്പോൾ കരച്ചിൽ വന്നു.
അളവില്ലാത്ത കലവറയില്ലാത്ത പിന്തുണയും പ്രോത്സാഹനവും കിട്ടുന്നതിൽ പരം ഭാഗ്യമെന്തുണ്ട് ജീവിതത്തിൽ.....നല്ല ഉപ്പയും ഉമ്മയും നല്ല മക്കളും.
അഭിനന്ദനങ്ങൾ.

ഇക്കാ ഈ പോസ്റ്റ്‌ തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് പ്രചോദനമാകും... മക്കളൊക്കെ ഇനിയും ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

വിവരണം വളരെ നന്നായി.
നല്ല മക്കളും മാതാപിതാക്കളും.

ആദ്യത്തെ കുട്ടിയുടെ കാര്യത്തില്‍ ഇന്ന മ അല്‍ ഉസ്രി യുസ്രന്‍ ഫ ഇന്ന മ അല്‍ ഉസ്രി യുസ്രാ എന്ന വേദ വാക്യം അന്വര്‍ത്ഥമായി(ഞെരുക്കത്തില്‍ നിന്നേ ആശ്വാസം കൈവരുകയുള്ളൂ തീര്‍ച്ചയായും ഞെരുക്കത്തില്‍ നിന്നേ ആശ്വാസം കൈ വരികയുള്ളൂ) കഠിന ശ്രമത്തിനു ഫലം കിട്ടും എന്നതിനു ഉദാഹരണമാണു താങ്കളുടെ കുട്ടികള്‍. ഈ പോസ്റ്റ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ. എല്ലാ നന്മകളും താങ്കള്‍ക്കും കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്കും നേരുന്നു.

ഡോക്ടര്‍ സഹോദരിമാര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .

ഇക്ക നിങ്ങളുടെ ഈ പോസ്റ്റില്‍ ഒരു വലിയ പാഠമുണ്ട് .വളഞ്ഞ വഴി നോക്കാതെ (ലക്ഷങ്ങള്‍ വാരിയെറിഞ്ഞു മക്കളെ ഡോക്ടര്സും എഞ്ചിനീയര്‍മാരും ആക്കാന്‍ ശ്രമിക്കുന്ന )മക്കള്‍ക്ക്‌ നല്ല പ്രോത്സാഹനവും പിന്തുണയും നല്‍കുക .അപ്പോഴേ അവര്‍ക്ക് ഈ സമൂഹത്തിനോട് ബാധ്യതഉണ്ടാകൂ . അല്ലെങ്കില്‍ മുടക്കിയ ലക്ഷങ്ങള്‍ മുതലാക്കാനുള്ള ഒരു ബിസ്നെസ്സ് ആയി ഈ രംഗം മാറി പോകും .ആശരനരുടെ ആശ്രയമാകാന്‍ മക്കള്‍ക്ക്‌ കഴിയട്ടെ

എച്ച്മുക്കുട്ടി, അകമഴിഞ്ഞ ആശംസകള്‍ക്ക് നന്ദി.
ജെനിത് , ഞാനും അതാണ് ഉദ്ദേശിച്ചത്. പ്രാര്‍ത്ഥനക്ക് നന്ദി.
റാംജി ഭായ്, ആശംസയ്ക്ക് നന്ദി.
ഷെരിഫ് സര്‍,അല്‍ഹംദുലില്ലാ . വിശദമായ ആശംസകള്‍ക്ക് നന്ദി.
സിദ്ധീക്ക ഭായ്, ആദ്യ വരവിനും ആശംസയ്ക്കും നന്ദിയുണ്ട്.
ഫൈസല്‍ ഭായ്, അശരണരുടെ കണ്ണീര്‍ ഒപ്പാനുള്ള ഒരു മനസ്ഥിതി ഞാന്‍ മക്കളില്‍ സൃഷ്ടിച്ചിട്ടുണ്ട്. ബാക്കി കാലം തെളിയിക്കട്ടെ.

“മൂന്നു ‘കുട്ടിഡോക്ടേഴ്സിനും’ അവരുടെ നിര്‍മാതാവിനും ഹ്യദയംനിറഞ്ഞ ആശംസകള്‍....!”
എല്ലാനന്മകളും ഉണ്ടാവട്ടെ......!!!

മ്മളും രണ്ടെണ്ണത്തിനു വെള്ളം തേവുന്നുണ്ട്...
ഡോക്ടറായില്ലേലും...രോഗിയാവാതിരിക്കട്ടെ...!!

ആശംസകളോടെ....
http://pularipoov.blogspot.com/2010/12/blog-post_26.html

ആശംസകൾ

- Typist/എഴുത്തുകാരി

പ്രഭാന്‍ ഭായ്, ആശംസകള്‍ക്ക് നന്ദി.
എഴുത്തുകാരി, നന്ദിയുണ്ട് വരവിന്.

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

വളരെ സന്തോഷവും ഒപ്പം അല്പം അസൂയയും തോന്നുന്നു!
താന്കള്‍ തികച്ചും ഭാഗ്യവാന്‍ തന്നെ.
പുകള്‍പെറ്റ ഡോക്ടര്‍മാര്‍ അതും വ്യത്യസ്ത വിഭാഗങ്ങളില്‍ ശോഭിക്കാന്‍ അവര്‍ക്ക് കഴിയട്ടെ!
സ്വന്തത്തിനു വേണ്ടി മാത്രം ചിന്തിക്കുന്ന ഇന്നത്തെ ചില ഭിഷഗ്വരന്മാരുടെ പാത പിന്പറ്റാതെ, മാനവികതക്കും മനസ്സാക്ഷിക്കും നിരക്കുന്ന നല്ല വഴി അവര്‍ തെരഞ്ഞെടുക്കട്ടെ!
അതുവഴി താന്കള്‍ ഭാഗ്യവാനും അനുഗ്രഹീതനുമായ ഒരു പിതാവുമാകട്ടെ!

പ്രാര്‍ഥനകള്‍.. ആശംസകള്‍.

ദൈവാനുഗ്രഹത്തിനു നന്ദി കാണിക്കാന്‍ നമുക്ക്‌ എപ്പോഴും കഴിയട്ടെ.

നാഗ്പൂര്‍ sisters ചരിത്രം സൃഷ്ട്ടിച്ചു!
ഒരു ആണ്‍കുട്ടിയെ പഠിപ്പിച്ചാല്‍ അവന്‍ മാത്രം പഠിക്കും.പെണ്‍കുട്ടിയെ പഠിപ്പിച്ചാല്‍ ഒരു കുടുംബവും,അതുവഴി ഒരു സമൂഹവും വിദ്യാസമ്പന്നരാകും.
കൂട്ടത്തില്‍ ഫൈസല്‍ ബാബുവിന്റെ കമന്റിന് ഒരു ക്ലാപ്പ്.

‘പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാ‍ക്കാൻ കഴിവുള്ളവണ്ണം..’

മാഷത് അർത്ഥവത്താക്കി...
അഭിനന്ദനങ്ങൾ...

ഹാക്കര്‍, നന്ദിയുണ്ട്.
ഇസ്മില്‍ കുറുംപടി, ആമീന്‍. എല്ലാം അല്ലാഹുവിന്റെ നിശ്ചയം പോലെ.
ശ്രദ്ധേയന്‍, ആശംസകള്‍ക്ക് നന്ദി.
Mayflowers, സന്തോഷം, വരവിനും കമന്റിനും.
വി.കെ , അഭിനന്ദനങ്ങള്‍ക്ക് നന്ദിയുണ്ട്. (Not on our merit, but on his grace)

ഷാനവാസ് ഭായ്..അനുഗ്രഹപ്പെരുമഴ ഇവിടം കൊണ്ട് നില്‍ക്കാതെ തുടങ്ങും പെയ്യട്ടെ..

സഹോദരിമാര്‍ക്ക് എല്ലാ ആശംസകളും..

ഇവിടെ ഞാന്‍ ആദ്യമാണ് ട്ടോ..... വായിച്ചപ്പോള്‍ മൂന്നു മിടുക്കികളായ മക്കളെയും അവരുടെ സ്നേഹ നിധികളായ ഉപ്പയെയും ഉമ്മയും കണ്ടു... ഒത്തിരി ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌ ..

Post a Comment