Friday, May 6, 2011

ഒരു സര്‍പ്പദംശനം

36

പഠനം കഴിഞ്ഞു പ്രായോഗിക പരിശീലനം തുടങ്ങിയ കാലം.എണ്പത്    ആണ് കാലം.പരിശീലനം തിരുവല്ലായ്ക്കും ചെങ്ങനൂരിനും ഇടയില്‍ ഒരു കുഞ്ഞു റോഡിലൂടെ നാല് കിലോമീറ്റെര്‍ ഉള്ളിലുള്ള ഓതറ എന്ന കു:ഗ്രാമത്തിലെ ഒരു വിനീര്‍ ഫാക്ടറിയില്‍.വിനീര്‍ എന്നാല്‍ നമ്മുടെ കടലാസ് പോലെ കനം കുറഞ്ഞ പാളി.അത് മരത്തില്‍ നിന്നും സ്ല്യ്സ് ചെയ്തു എടുക്കണം.ഇങ്ങനെ സ്ല്യ്സ് ചെയ്തു എടുക്കുന്ന വിനീര്‍ ആണ് വലിയ സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും മോഡി കൂട്ടാന്‍ ഉപയോഗിക്കുന്നത്.വിനീറിനു സ്വന്തം നിലനില്‍പ്പില്ല.അത് സാധാരണ പ്ല്യ്വുഡില്‍ ഒട്ടിച്ചാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.പ്രകൃതി പരുപരുത്ത മരത്തിനു ള്ളില്‍ ഒളിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ കണ്ടാല്‍ അന്തം വിട്ടു പോകും.അത്രയ്ക്ക് സൌന്ദര്യമാണ് തേക്കിന്റെയും ഈട്ടിയുടെയും മറ്റും വിനീറിന്.ഞങ്ങള്‍ പന്ത്രണ്ടു പേരാണ് അന്ന് പരിശീലനത്തിന് തുടക്കം ഇട്ടത്.എല്ലാവരും എന്ജിനീര്‍മാരും ആണ്.കമ്പനി തന്നെ താമസവും മറ്റും ഏര്‍പ്പെടുത്തിയിരുന്നു,കമ്പനിയുടെ അടുത്ത് തന്നെ.ആദ്യ ദിവസ്സം ഉല്‍പ്പാദന പ്രക്രിയകള്‍ കണ്ടു നടന്നു നേരം കളഞ്ഞു.വൈകുന്നേരം എല്ലാവരും താമസ സ്ഥലത്ത് എത്തി.ആറു മുറികള്‍ ഉള്ള സാമാന്യം വലിയ ഒരു വീടായിരുന്നു അത്.എല്ലാവരും ഈരണ്ടു പേരായി സെറ്റ് ആയി.ഭക്ഷണവും അടുത്ത ഹോട്ടലില്‍ ഏര്‍പ്പാടാക്കി.വളരെ വൈകുവോളം സംസാരിച്ചു ഇരുന്നതിനു ശേഷം എല്ലാവരും ഉറങ്ങാന്‍ പോയി.അടുത്ത പ്രഭാതം വിരിഞ്ഞു.ഞാന്‍ ആറു മണിക്ക് ഉറക്കം ഉണര്‍ന്നു.എന്റെ സഹമുറിയനെ കാണാന്‍ ഉണ്ടായിരുന്നില്ല.ബാക്കി മുറികളിലെല്ലാം നോക്കി.അവിടത്തെ കാര്യവും അങ്ങനെ തന്നെ.ചുരുക്കി പറഞ്ഞാല്‍ എട്ടു പേര്‍ അതിരാവിലെ അഞ്ചു മണിക്കുള്ള ബസ്സിനു സ്ഥലം വിട്ടു.അതില്‍ ഒരാള്‍ കൂടെയുള്ള ആളോട് പറഞ്ഞിട്ട് പോയി."എന്ജിനീര്‍ ആയതു മരം മുറിക്കാന്‍ അല്ല"എന്ന്.അങ്ങനെ ഞങ്ങളുടെ അംഗ ബലം നാലായി ചുരുങ്ങി.എനിക്കെന്തോ വെനീറിനെ പറ്റി കൂടുതല്‍ പഠിക്കണം എന്ന് തോന്നി.അത് പോലെ മറ്റു മൂന്ന് പേര്‍ക്കും.ശാസ്ത്രീയമായ വിനീര്‍ ഉല്‍പ്പാദനം ആയിടയ്ക്കാണ് കേരളത്തില്‍ ആരംഭിച്ചത്,ഇന്ത്യയിലും.അതുകൊണ്ട് തന്നെ മഷീന്‍ എല്ലാം ഇറക്കുമതി ചെയ്തവ ആയിരുന്നു.ഓരോ മഷീന്റെയും പ്രവര്‍ത്തനം വിശദീകരിച്ചു തരാന്‍ ജാപാനീസ്‌,ജര്‍മന്‍ ടെക്നീഷ്യന്‍ മാര്‍ ഉണ്ടായിരുന്നു.അങ്ങനെ പരിശീലനം വളരെ ഭംഗിയായി മുന്നോട്ടു നീങ്ങുന്ന സമയം.വൈകുന്നേരം നാലര മണിക്ക് പുറത്തിറങ്ങാം.അത് കഴിഞ്ഞാല്‍ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.അപ്പോഴാണ്‌ കുറച്ചു മാറി ഉപേക്ഷിക്കപ്പെട്ട ഒരു പാറ മട വെള്ളം നിറഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.പിന്നെ എല്ലാ ദിവസ്സവും കമ്പനിയില്‍ നിന്നും വന്നാല്‍ പാറ മടയില്‍ പോയി നീരാട്ടായി.ടീവീ ഒന്നും ഇല്ലാത്ത കാലമല്ലേ.സന്ധ്യ വരെ നീരാട്ടും അത് കഴിഞ്ഞു വന്നു അത്യാവശ്യം വായനയും പിന്നെ ഉറക്കവും.  
                                                                            അന്നൊരു ശനിയാഴ്ച ആയിരുന്നു .രണ്ടു പേര്‍ എന്തോ ആവശ്യത്തിനു തിരുവല്ലയില്‍ പോയി.ഞാനും തോമസ്സും മാത്രം.ഞങ്ങള്‍ പതിവ് പോലെ നീരാട്ടിനു പോയി.നീരാട്ടു നീണ്ടു പോയി.ഇരുട്ട് വെളിച്ചത്തിനെ കീറി എറിയുന്ന സമയം.വെളിച്ചം വിട്ടുപോകാന്‍ മടിച്ചു നിന്ന് നോക്കി എങ്കിലും ഇരുട്ടിന്നു വഴി മാറി കൊടുത്തു.ഞങ്ങള്‍ വേഗം നടന്നു വീട്ടിലേക്കു വരികയാണ്.ഒരു വലിയ പറമ്പിന്റെ നടുക്കാണ് വീട്.വഴിയില്‍ നിന്നും പറമ്പിലേക്ക് കല്‍പ്പടവുകള്‍ ഉണ്ട്.കല്‍പ്പടവില്‍ കാല്‍ വെച്ചതും "എന്നെ കടിച്ച്ചെടാ" എന്ന് അലറിക്കൊണ്ട്‌ തോമസ്‌ ഒറ്റ പാച്ചിലാണ്,വീട്ടിലേക്ക്‌.ഞാനും കാര്യം അറിയാതെ പുറകെ പാഞ്ഞു.വീടിന്റെ വരാന്തയിലെ വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ ഞെട്ടലോടെ കണ്ടു,രണ്ടു പല്ല് പാഞ്ഞ പാടുകള്‍.അണലി പാമ്പ് ധാരാളം ഉള്ള സ്ഥലമാണ്.ഇടത്തേ കാലിന്റെ പത്തിയില്‍ തള്ള വിരലിനോട്‌ ചേര്‍ന്നാണ് കടി.രക്തം കിനിയുന്നുണ്ട്.ഒരു പാമ്പ് കടി ഞാനാദ്യം കാണുകയാണ്.ആലോചിക്കാന്‍ നേരമില്ല.ആദ്യം ഒരു ചരട് എടുത്തു കാല്‍മുട്ടിന് താഴെ മുറുക്കി കെട്ടി.വെപ്രാളത്തിന്റെ കെട്ട് ആയതുകാരണം ആയിരിക്കണം ,കെട്ട് കൂടുതല്‍ മുറുകിപ്പോയി എന്ന് പിന്നീട് അറിഞ്ഞു.അടുത്തതായി ബ്ലേഡ് കൊണ്ട് കടിപ്പാട് കുറച്ചു കീറി രക്തം ഞെക്കിക്കളഞ്ഞു.ചെറിയ ക്ലാസുകളില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മ വന്നത് നന്നായി.എനിക്കാകെ വിഷമം ആയി.അപ്പോള്‍ ദൈവം പറഞ്ഞു വിട്ടത് പോലെ പറമ്പില്‍ പണിക്കാരനായ തേവന്‍ ചേട്ടന്‍ അവിടെ വന്നു.എന്റെ സുഹൃത്തിനെ കുറച്ചു നേരത്തേക്ക് അയാളെ ഏല്‍പ്പിച്ചിട്ട് ഞാന്‍ ഓടി അടുത്ത് ഫോണ്‍ ഉള്ള വീട്ടില്‍ എത്തി .എന്റെ വെപ്രാളം കണ്ടിട്ട് അവിടത്തെ കാരണവര്‍ പെട്ടെന്ന്  തന്നെ ടാക്സി ക്ക് ഫോണ്‍ ചെയ്തു.ഞാന്‍ ഓടി തോമസ്സിന്റെ അടുത്ത് എത്തി.അപ്പോള്‍ വിഷം തീണ്ടിയ ലക്ഷണം ഒന്നും കാണിച്ചില്ല.ഞാന്‍ ധൈര്യം കൊടുത്തു  കൊണ്ട് അടുത്ത് തന്നെ ഇരുന്നു.പാമ്പ് കടിച്ചാല്‍ സാധാരണ ഗതിയില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പേടിച്ചിട്ടാണെന്ന് കേട്ടിരുന്നു.അതുകൊണ്ട് തന്നെ ചങ്ങാതി പേടിക്കാതെ നോക്കണ്ടേ?ഇരുളിനെ കീറി മുറിച്ചുകൊണ്ട് ടാക്സി വന്നു.ചങ്ങാതിയേയും കയറ്റി ഞാന്‍ യാത്രയായി,തിരുവല്ലയിലെ പ്രശസ്ത വിഷ ചികിത്സാ കേന്ദ്രമായ ,സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന ,മിഷന്‍  ആശുപത്രിയിലേക്ക്. വിഷം തീണ്ടിയിട്ടു അര മണിക്കൂറോളം ആകുന്നു.ഇനിയും താമസിച്ചാല്‍?ആകെ പത്തു കിലോ മീറ്റര്‍ ദൂരമേ  ഉള്ളൂ എങ്കിലും നൂറു കിലോ മീറ്റര്‍ ആയി തോന്നി എനിക്ക്.പകുതി ദൂരം പോയി വണ്ടി നിന്നു.വഴി വിജനം. ഡ്രൈവര്‍ പറയുന്നു,"പെട്രോള്‍ തീര്‍ന്നു,ഇനി ഒഴിക്കണം,പേടിക്കേണ്ട,ഞാന്‍ കരുതിയിട്ടുണ്ട്."സാധാരണ പറയാറ്,"ഇടി വെട്ടിയവനെ പാമ്പ് കടിച്ചു"എന്നാണ്.ഇവിടെ ഇപ്പോള്‍,"പാമ്പ് കടിച്ചവനെ ഇടി വെട്ടി" എന്നത്  പോലെ ആയി.പെട്രോള്‍ ഒഴിച്ച് വണ്ടി വീണ്ടും യാത്ര തുടരാന്‍ കാല്‍ മണിക്കൂര്‍ വൈകി.എങ്കിലും  ധൈര്യം ചോര്‍ന്നു പോകാതെ ,ചങ്ങാതി യുടെയും ധൈര്യത്തിന് കുറവ് വരുത്താതെ ആളെ ആശുപത്രിയില്‍ എത്തിച്ചു.ഹാവൂ! സമാധാനം ആയി.ഇത് വരെ കുഴപ്പം ഒന്നും ഇല്ല.ഭാഗ്യം.അപ്പോള്‍ മണി എട്ടര.
                                                                                      ഏകദേശം പത്തു മണി വരെ ചങ്ങാതി ചിരിച്ചു കളിച്ചു തമാശ പറഞ്ഞു കഴിഞ്ഞു.അതിനു ശേഷം ,നല്ല നിറമുള്ള ചങ്ങാതിയുടെ നിറം മങ്ങാന്‍ തുടങ്ങി. നോക്കി  നില്‍ക്കെ,കരിനിറം ആയി.പെട്ടെന്ന് അയാളെ ഐ സീ യൂ വിലേക്ക് മാറ്റി.ശരീരത്തില്‍ വിഷം പടര്‍ന്നിരുന്നു.വിഷം തീണ്ടിയ ഉടനെ ഉള്ള പാച്ചില്‍ ആണ് പ്രശ്നം ആയതു.അത് കഴിഞ്ഞല്ലേ കെട്ടിയത്.അന്ന് രാത്രി ആ നിലയില്‍ കഴിഞ്ഞു.എന്റെ മറ്റു രണ്ടു ചങ്ങാതിമാരും കൂടി ആശുപത്രിയില്‍ എത്തി.ഞങ്ങള്‍ മൂന്നു പേരും എങ്ങനെ എങ്കിലും നേരം വെളുപ്പിച്ചു.അതി രാവിലെ ഡോക്ടര്‍ ഞങ്ങളെ വിളിച്ചു പറഞ്ഞു,"ആള്‍ ഗുരുതരാവസ്ഥയില്‍ ആണ്.ബന്ധുക്കളെ എത്രയും വേഗം വിവരം അറിയിക്കുക.നാല്‍പ്പത്തെട്ടു മണിക്കൂര്‍ കഴിഞ്ഞു കിട്ടിയാല്‍ ഒരു പക്ഷെ രക്ഷപെട്ടെക്കാം."ഒരാള്‍ ഉടന്‍ തന്നെ കൂത്താട്ടു കുളത്തേക്കു പോയി,വിവരം അറിയിക്കാന്‍,ബന്ധുക്കളെ.ഞങ്ങള്‍ രണ്ടാള്‍ ആശുപത്രിയില്‍ തന്നെ നിന്നു.ആ നിലയില്‍ രണ്ടു ദിവസ്സം കഴിഞ്ഞു."രക്ഷപെട്ടാലും കിഡ്നി പോകും" ഡോക്ടര്‍ പിന്നെ പറഞ്ഞു.ഞങ്ങള്‍ക്ക് ആധിയായി.നല്ലൊരു ചെറുപ്പക്കാരന്റെ ജീവിതം അല്ലെ കോഞ്ഞാട്ട ആവുന്നത്.പക്ഷെ,ചങ്ങാതിയുടെ നില നാള്‍ക്കുനാള്‍ മെച്ചപ്പെട്ടു വന്നു.പതിന്നാലു ദിവസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി പുറത്തു വന്നു.ഒരു പുനര്‍ജ്ജന്മം കിട്ടിയ  സന്തോഷത്തോടെ.പക്ഷെ ഡോക്ടര്‍ എന്നോട് പറഞ്ഞു,"ഇനി കെട്ടുമ്പോള്‍ ഇത്രയും മുറുക്കി കെട്ടരുത്,കാല്‍ മുറിഞ്ഞു പോകാഞ്ഞത്‌ ഭാഗ്യം".സ്വല്‍പ്പം ജാള്യത തോന്നിയെങ്കിലും,ഒരു ജീവന്‍ രക്ഷപ്പെട്ട ചാരിതാര്‍ത്ഥ്യം എനിക്കുണ്ടായിരുന്നു. 

36 comments:

നല്ല പോസ്റ്റ്‌
ഒന്നുമില്ലങ്കിലും ഒരു ജീവന്‍ രക്ഷിച്ചല്ലോ ഹാവു
ഈശ്വരന്‍ അള്ളാ കര്‍ത്താവെ നീ തുണച്ചു

നല്ലത്‌ ചെയ്യാന്‍ കിട്ടുന്ന ചില നിമിത്തങ്ങളാണിതൊക്കെ.............

അനുഭവങ്ങളുടെ ഒരു മഹാഗ്രന്ഥം തന്നെ രചിക്കാനുള്ള കോപ്പ്‌ മനസ്സിലുണ്ടെന്ന്‌ തോന്നുന്നല്ലൊ. വരട്ടെ ഒരോന്നോരോന്നായി...

അനുഭവം നന്നായി എഴുതി
സുഹൃത്തുമായി ഇപ്പോഴും ബന്ധമുണ്ടോ

രസകരമായി വായിച്ച് തുടങ്ങി. ഐസീയു എത്തിയപ്പോ എന്തോ നെഞ്ചിടിപ്പ് ഇത്തിരി കൂടി. താഴേക്ക് കണ്ണോടിച്ചപ്പോ പോസ്റ്റ് തീരാറായിരിക്കുന്നു. തുടരും എന്ന വാചകം പ്രദീക്ഷിച്ച് വായന തുടര്‍ന്നു.
രക്ഷപെട്ടതിലെ സന്തോഷത്തോടെ വായന തീര്‍ന്നു.

അനുഭവക്കുറിപ്പ് ഇത്തിരി ഇഷ്ട്ടായി

അന്നത്തെ ആ മുറുക്കിക്കെട്ട് തന്നെയാണു തോമസിനെ രക്ഷപ്പെടുത്തിയത്.
താങ്കളുടെ അനുഭവക്കുറിപ്പുകൾ പലതും വായനക്കാർക്ക് അനുഭവ സമ്പത്താണ്. തുടർന്നും പ്രതീക്ഷിക്കുന്നു.ആശംസകൾ

അനുഭവങ്ങള്‍ നന്മയിലേക്കുള്ള വെളിച്ചമായി മാറുന്നു.

നല്ല അനുഭവക്കുറിപ്പ്. അപ്പോൾ പാമ്പു കടിച്ചവനെ ഇടി വെട്ടുകയും ചെയ്യും അല്ലേ?

കവിയൂര്‍ ഭായ്,അഹമെദ് ഭായ്,കാടെര്‍ ഭായ്,റഷീദ് ഭായ്,ഹാഷിം ഭായ്,മൊയ്ദീന്‍ ഭായ്,ഷമീര്‍ ഭായ്,ശ്രീനാഥന്‍ സര്‍,എല്ലാവര്ക്കും നിസ്സീമമായ നന്ദിയുണ്ട്,വരവിനും കമന്റിനും.

അനുഭവക്കുറിപ്പ് വായിച്ചു.നന്നായിരിക്കുന്നു...

പ്രിയപ്പെട്ട ഷാനവാസിക്ക, ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിച്ചവന്‍ ഈ ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെ പോലെ ആണെന്ന ഖുര്‍ആണ്‍ വചനം ഓര്‍മ്മിക്കുന്നു. നല്ല പോസ്റ്റ്‌. നന്നായി എഴുതി. ആശംസകള്‍.

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകും..പിന്നെ കണ്ടാലോ..അപ്പൊ കടച്ചാലത്തെ അവസ്ഥ ഒട്ട് പറയുകയും വേണ്ട.ഭാഗ്യം കൊണ്ട് പാമ്പ് കടി ഏല്‍ക്കാന്‍ ഇതുവരെ അവസരം ഉണ്ടായിട്ടില്ല. നുമ്മടെ വീടിന് അഞ്ചെട്ട് വീട് അകലെ ഒരു വിഷവൈദ്യന്‍ ഉണ്ടാര്‍ന്നു. മിക്കവാറും രാത്രിയില്‍ പാമ്പുകടിയുമായി ആള്‍ക്കാരെത്തുമായിരുന്നു. ഒന്നോ രണ്ടോ പേര്‍ മരിച്ചൂന്നും കേട്ടിട്ടൂണ്ട്.ചെറുപ്പത്തില്‍ പല പ്രാവശ്യം നാഗപ്പാട്ട് കണ്ട് കേള്‍ക്കാന്‍ അവസരം ഉണ്ടായിട്ടും ഉണ്ട്.

അനുഭവ വിവരണം നന്നായിരികുന്നു.

ആശംസകള്‍സ്

ഹൈനക്കുട്ടി,ആസാദ്ജി,ലക് എല്ലാവര്‍ക്കും നന്ദിയുണ്ട്, ഈ ചെറിയ കൂടാരത്തില്‍ വന്നതിനും,നിന്നതിനും.

അങ്കിള്‍ ഞാന്‍ ഈ ബ്ലോഗുകള്‍ കണ്ടിരുന്നില്ല ,ഉപ്പച്ചി പറയുന്ന ബ്ലോഗുകളില്‍ മാത്രമേ ഞ്ഞാന്‍ നോക്കാരുള്ളൂ , ഇതും ഉപ്പചിയോടു സമ്മതം ചോദിച്ചു തന്നെ ,ഉപ്പചിയും ഈ ബ്ലോഗു കണ്ടിട്ടില്ലത്രേ..
ഈ പോസ്റ്റ്‌ ഞാന്‍ വായിച്ചു രണ്ടെണ്ണം കോപ്പിഎടുത്തു ഇനി സാവധാനം വായിച്ചോളാം..ഇനി ഞാന്‍ പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ വായിച്ചോളാം.എന്റെ എല്ലാ സ്നേഹവും സന്തോഷവും അറിയിക്കുന്നു അങ്കിള്‍.

ഞാന്‍ ആദ്യം കരുതി അന്ന് തീയറ്ററില്‍ വച്ച് കണ്ട പാമ്പ് പിന്നെ വന്നു കടിച്ചു എന്നാണ് .രക്ഷപെട്ടു .ഇത് സാക്ഷാല്‍ പാമ്പ് കടിച്ചവനെ ഇടി വെട്ടിയ സംഭവമാണ് ..ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞല്ലോ ...സന്തോഷം

നേനമോള്‍ ,സന്തോഷം,മോളുടെ വരവിനും കമന്റിനും.രമേശ്‌ സര്‍,സന്തോഷം ഉണ്ട്,താങ്കളെപ്പോലെ ഒരാളുടെ കമന്റു എനിക്ക് വിലപ്പെട്ടതാണ്‌.

വായിച്ചു. എഴുത്തില്‍ അനുഭങ്ങളുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും പ്രകടമാണ്. ഒരാളുടെ ജീവന്‍ രീക്ഷിക്കാന്‍ കഴിയുക എന്നുള്ളത് നിസ്സാര കാര്യമല്ലല്ലോ. നന്നായി ഇക്കാ, എഴുത്ത് തുടരട്ടെ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

ജെനിത്,വരവിനു നന്ദി,കമന്റിനും.

പാമ്പ് കടിയ്ക്കേ?
അതിനെ കണ്ടാൽ മതി നമ്മുടെ കിഡ്നി അടിച്ചു പോകാൻ. അത് പാമ്പിനും മനസ്സിലായിട്ടുള്ളതുകൊണ്ട് പരമപുച്ഛത്തിലൊന്നു നോക്കുകയല്ലാതെ, അടുത്തു കൂടി സ്പീഡിൽ പോവുകയല്ലാതെ ഇതു വരെ ഒന്നും ചെയ്തിട്ടില്ല.

എഴുത്ത് നന്നായി . ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

നല്ല പോസ്റ്റു! കെട്ട് മുരുകിയെങ്കില്‍ എന്താ ആള് രക്ഷപ്പെട്ടില്ലേ. സന്തോഷം. :-)

എച്ച്മുക്കുട്ടി,സന്തോഷം,വരവിനും കമന്റിനും.

ഷാബു ഭായ്,സന്തോഷം ഉണ്ടേ...

'പാമ്പ് കടിച്ചവനെ ഇടി വെട്ടി' ഇത് കൊള്ളാല്ലോ മാഷേ .....
ആ സുഹൃത്ത്‌ ഇപ്പോള്‍ ഇവിടെയുണ്ട് ? ഈ അനുഭവ കുറിപ്പ് വായിച്ചിരിക്കുമോ ?
(എല്ലാവര്ക്കും ശനി ഞായര്‍ ആണ് ഒഴിവു. എനിക്ക് ഈ ദിവസങ്ങളില്‍ ആണ് മെയില്‍ നോക്കാന്‍ പോലും സമയം
കിട്ടാത്തത്.അതാണുട്ടോ ഞാനെപ്പോഴും എത്താന്‍ വൈകുന്നതും.)

വൈകി ആണെങ്കിലും ലിപിമോള്‍ എത്തുന്നുണ്ടല്ലോ.നല്ല കാര്യം.ഈ സുഹൃത്തുമായി അഞ്ചു വര്‍ഷം മുന്‍പ് വരെ ബന്ധം ഉണ്ടായിരുന്നു.ഇപ്പോള്‍ ഇല്ല.

"ഇനി കെട്ടുമ്പോള്‍ ഇത്രയും മുറുക്കി കെട്ടരുത്,കാല്‍ മുറിഞ്ഞു പോകാഞ്ഞത്‌ ഭാഗ്യം". നന്നാ‍യിരിക്കുന്നു

അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്

അബ്ദുള്ള ജാസിം ഇബ്രാഹിം,അനുരാഗ്,രണ്ടു പേരോടും നന്ദിയുണ്ട്,വരവിനും കമന്റിനും.

വരാന്‍ വൈകിപ്പോയി, അതുകൊണ്ട് പേടിക്കാനും വൈകി. ഈ പാമ്പ് ഉരുമിയെ കടിച്ച പാമ്പ് അല്ലായിരുന്നു, അല്ലെ?

അല്ല,ഡോക്ടര്‍ സര്‍,ഇത് ശെരിക്കും പാമ്പ് തന്നെ.നന്ദിയുണ്ട്.

മാഷേ.. സന്ദര്‍ഭോചിതമായി പെരുമാറി ചങ്ങാതീടെ ജീവന്‍ രക്ഷിച്ചുവല്ലോ. അഭിനന്ദനങ്ങള്‍. നന്നായി എഴുതി.

കുസുമംജീ,സന്തോഷം,വരവിനും കമന്റിനും.

എഴുത്ത് വളരെ നന്നായീ..ട്ടോ,ആശംസകള്‍..!!
ജീവിതാനുഭവങ്ങളുടെ പിന്‍ബലമാണ് എഴുത്ത്കൂടുതല്‍ മിഴിവുറ്റതാക്കുന്നത് അല്ലേ...?( എനിക്കങ്ങനെ തോന്നുന്നു..)

ഒരു സമാന അനുഭവം ഈയുള്ളവനും ഉണ്ടായിട്ടുണ്ട്..സമയം കിട്ടിയാല്‍
ഒന്നു നോക്കൂ... നാഗപര്‍വ്വം

http://pularipoov.blogspot.com/2011/01/blog-post_19.html

അഭിനന്ദനങ്ങൾ ഷാനവാസ്ജീ...

കവുടു, ഇവിടെ തോമസ്..... ഏറെ പേര്‍ക്ക് താങ്കളെപ്പറ്റി നല്ല സ്മരണകളുണ്ടായിരിക്കുമല്ലോ. ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ. ഈ അനുഭവക്കുറിപ്പുകള്‍ വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ഫോളോ ചെയ്യുന്നുണ്ടെന്ന് ഓര്‍ത്തിരിക്കയായിരുന്നു. ഇന്ന് മെയില്‍ കണ്ട് ഇവിടെ വന്ന് നോക്കുമ്പോഴാണ് ഫോളോവര്‍ അല്ല എന്ന് അറിയുന്നത്.

പ്രഭന്‍ കൃഷ്ണന്‍,വി.കെ.,അജിത്‌,സന്തോഷം വരവിനും കമന്റിനും.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന ശരിയായ അനുഭവമായി അല്ലേ

ബ്ലോഗ് ഇപ്പോഴാ കാണുന്നത്. നന്നായിട്ടുണ്ട് ട്ടോ. ഇനി സ്ഥിരം വരാം

Post a Comment