"ഫുകുഷിമ" ഈ വാക്ക് ഏതാണ്ട് ഒരു മാസം മുന്‍പ് വരെ നാം കേള്‍ക്കാത്തതു തന്നെ ആയിരുന്നു.പക്ഷെ ഇന്ന് നേരം വെളുത്താല്‍ കേട്ട് തുടങ്ങുന്നു "ഫുകുഷിമ".ജപ്പാനില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും വ്യാപകമായ ആള്‍ നാശവും മറ്റു നാഷനഷ്ട്ടങ്ങളും ഉണ്ടായല്ലോ?സമ്പത്തിലും സാങ്കേതിക ഉന്നമനത്തിലും ലോകത്തിന്റെ നെറുകയില്‍ നിന്നിരുന്ന ഒരു രാജ്യമാണ് ജപ്പാന്‍.അവിടുത്തെ ജനങ്ങളുടെ അതിജീവന സാമര്‍ത്ഥ്യം പണ്ടേ ലോകം അന്ഗീകരിച്ചിട്ടുള്ളതുമാണ്.രണ്ടാം ലോക യുദ്ധത്തിനു ശേഷം ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് ജപ്പാന്‍ ഉയര്‍ത് എഴുന്നേറ്റത്.പക്ഷെ ആ ജപ്പാന്‍ പോലും ഇന്ന് "ഫുകുഷിമ" യുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.അവിടുത്തെ ആണവ നിലയത്തിലെ ചോര്‍ച്ചയാണ് ഇന്ന് ജപ്പാന്റെ മാത്രമല്ല ലോകത്തിന്റെയും ഉറക്കം കെടുത്തുന്നത്.ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ആണവ വിപത്താണ് ഇത്.ഭൂകമ്പത്തിലും സുനാമിയിലും ഫുകുഷിമ ആണവനിലയത്തിനു സംഭവിച്ച ഗുരുതരമായ കേടുപാടുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും ഇത് വരെ വിജയിച്ചിട്ടില്ല എന്നുമാത്രമല്ല,ഓരോ ദിവസവും സ്ഥിതി വഷളായി കൊണ്ടിരിക്കുകയുമാണ്.ഒരു കാര്യം വ്യക്തമാണ്.എത്ര മുന്‍കരുതലുകള്‍ എടുത്താലും,ആണവനിലയങ്ങള്‍ നൂറു ശതമാനം സുരക്ഷിതമല്ല തന്നെ.ജര്‍മനിയിലും മറ്റും ആനവനിലയങ്ങല്‍ക്കെതിരെ വലിയ പ്രതിക്ഷേതങ്ങള്‍ നടക്കുകയുമാണ്. ഈ സമയത്താണ് മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ഒരു സൂപ്പര്‍ ആണവനിലയം സ്ഥാപിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന ഗ്രാമീണ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഈ ശ്രമം.ഇതിനെതിരെ ജനങ്ങളുടെ ചെറുത്തുനില്‍പ്പും ശക്തമാണ്.കാര്‍ഷിക വൃത്തി കൊണ്ട് ജീവിക്കുന്ന സാധാരണ ജനങ്ങളാണ് ഇവിടെയുള്ളത്.ആണവ നിലയങ്ങളെ പറ്റിയോ അതിന്റെ വരും വരാഴ്കകളെ പറ്റിയോ ഒരു വിവരവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല.പക്ഷെ അവരുടെ ഇടയില്‍ നിന്നും ഒരാള്‍ ഇതിന്റെ അപകടം മനസ്സിലാക്കി ഉയര്‍ന്നു വന്നു. ഒരു ഗ്രാമീണന്‍ മാത്രമായ , കൃഷിക്കാരന്‍ മാത്രമായ ,ശ്രീ .പ്രവീണ്‍ ഗവന്കര്‍.അദ്ധേഹത്തിന്റെ ശ്രമഫലമായി ജനങ്ങള്‍ വരാനിരിക്കുന്ന അപകടം മനസ്സിലാക്കി.അതിശക്തമായ ചെറുത്തു നില്‍പ്പാണ് ശ്രീ .പ്രവീണിന്റെ നേതൃത്വത്തില്‍ അവിടെ നടന്നു കൊണ്ടിരിക്കുന്നത്."ഫുകുഷിമ"ദുരന്തം ശ്രീ.പ്രവീണ്‍ ഭായിയുടെയും സഹ ഗ്രാമീണരുടെയും ഭയം സത്യമാണെന്ന് തെളിയിച്ചിരിക്കുന്നു.അതി ശക്തമായി തന്നെ അവര്‍ സമരം മുന്നോട്ടു കൊണ്ട് പോകുന്നു.ജനങ്ങളുടെ ഭയാശങ്കകള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാരിനായാല്‍ ഒരു പക്ഷെ ഈ ആണവനിലയം യാധാര്ത്യമാകും.ഇല്ലെങ്കില്‍ സമരത്തിന്റെ തീച്ചൂളയില്‍ ഇത് ഒരു സ്വപ്നം മാത്രമാവും.
15 comments:
അതിജീവന ശ്രമങ്ങള്‍ ശക്തിയാര്‍ജിക്കട്ടെ ...
ഹിരോഷിമ വേദനയോടെ മാത്രം ഓർക്കാൻ പറ്റുന്ന ഒരു നാമമായിരുന്നു.ഇപ്പോൾ ഫുകുഷിമയും..
ഫുകുഷിമയിലെ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ചൈനീസ് ഭരണകൂടം പുതുതായി തുടങ്ങാനിരുന്ന ആണവനിലയം വേണ്ടന്നുവെച്ചു.നമ്മുടെ ഭരണാധികൾക്ക് എന്നാണാവോ തിരിച്ചറിവുണ്ടാവുക ?
ശ്രീ.പ്രവീണ്‍ ഭായിയുടെയും സഹ ഗ്രാമീണരുടെയും
സമരത്തിനു ഫലമുണ്ടാകും എന്ന് തോന്നുന്നു ...
ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു ....
ശ്രീ.പ്രവീണ്‍ ഭായിയുടെയും സഹ ഗ്രാമീണരുടെയും
സമരത്തിനു ഫലമുണ്ടാകും എന്ന് തോന്നുന്നു ...
ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു ....
Ramesh,Moideen,Lipi,thanks for ur visit and valued comments.
ജപ്പാന്‍ മനസ്സില്‍ നോവ് പടര്‍ത്തുന്നു...ഇത്രയും സഹിച്ച ഒരു രാജ്യം വേറെ ഉണ്ടാവില്ല....വളരെ നന്നായി...
Thanks,priyadarshini,for visit and comments.
ആണവ ദുരന്തം ഇത്രത്തോളം അനുഭവിച്ച രാജ്യം വേറെയുണ്ടോ? ഹിരോഷിമയുടെ നിലവിളി ഹുകുഷിമയിലും ആവര്ത്തിക്കപ്പെടാതിരിക്കാന്‍ പ്രാര്‍ഥനകള്‍ മാത്രമാണിനി പോംവഴി. കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ കണ്ണുമടച്ചു പായുന്നവരെ തിരുത്താന്‍ പ്രവീണ്‍ ഗവന്കര്‍മാര്‍ ഇനിയുമുണ്ടാകണം.
ദുരന്തങ്ങള്‍ ഒഴിയാതിരുന്നിട്ടും ജപ്പാന്‍ അതിനെയെല്ലാം പെട്ടന്നു അതിജീവിക്കുന്നു. ശരിയാണ്, അതിജീവനത്തിന്റെ നാട്ടുകാര്‍ തന്നെ.
Thanks to Shradheyan,Shameer for visit and valued comments.
‘ഫുകുഷിമ’ ഒരു വലിയ പാഠമാണ് നമുക്ക് നൽകുന്നത്. അതു പോലെ ജപ്പാനും. അവർക്ക് കഴിയാത്തത് നമ്മൾക്ക് കഴിയുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്.
Thanks,V.K,for visit and comments.
ആണവ നിലയം തീർച്ചയായും നമ്മുടെ ജനതയ്ക്ക് വേണ്ടിയല്ലല്ലോ.അതുകൊണ്ട് പ്രവീൺ ഭായിയുടെ സമരം എത്രമാത്രം വിജയിയ്ക്കുമെന്ന് പറയാനാവില്ല. വിജയിയ്ക്കട്ടെ എന്നു ആത്മാർഥമായി ആഗ്രഹിയ്ക്കുന്നു.
ജപ്പാന്റെ ഇച്ഛാശക്തി തികച്ചും അനുകരണീയമാണ്. അവർക്ക് ഇനിയും ലോക മാതൃകയാകാൻ കഴിയട്ടെ.
Thanks,Echmukutty,for visit and comments.
കണ്ടറിയാത്തവര്‍ കൊണ്ടറിയും
Post a Comment