Saturday, March 26, 2011

വിലയ്ക്ക് വാങ്ങിയ വിന.

18

ഞാന്‍ അന്നും പതിവ് പോലെ യുള്ള എന്റെ മംഗലാപുരം -ആലപ്പുഴ യാത്രയിലായിരുന്നു.വൈകുന്നേരം മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന മാവേലി എക്സ്പ്രസ്സ്‌ ആണെന്റെ ഇഷ്ട്ടപ്പെട്ട തീവണ്ടി.അന്ന് വണ്ടി പയ്യന്നൂര്‍ വിട്ടപ്പോള്‍ ഏകദേശം അറുപത്തി അഞ്ചു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു മാന്യദേഹം എന്റെ അടുത്ത സീറ്റില്‍ വന്നു ഇരുന്നു.സാധാരണ ഗതിയില്‍ ഇതില്‍ പറയത്തക്കതായി ഒന്നും ഇല്ല.   പക്ഷെ   ടി. ടി ഇ  . ഇടനാഴിയില്‍ കൂടി ടികെറ്റ് ചാര്‍ടുമായി പോകുമ്പോഴെല്ലാം ഇയാള്‍ ടികെറ്റും നീട്ടിപ്പിടിച്ചു കൊണ്ട് എഴുന്നെല്‍ക്കുന്നുണ്ടായിരുന്നു.ടി.ടി.ഇ.ഇയാളെ ഗൌനിക്കാതെ കടന്നു പോയിക്കൊണ്ടും ഇരുന്നു.ഇത് പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ എനിക്കും ജിജ്ഞാസ ആയി .എന്തായിരിക്കും കാര്യം,ചോദിക്കുക തന്നെ.ഞാന്‍ അവസാനം ചോദിച്ചു."എന്താണ് സര്‍ ,പ്രശ്നം,ടി,ടി,ഇ.യെ കാണുമ്പോഴെല്ലാം താങ്കള്‍ ടികെറ്റ് കാണിക്കുന്നുണ്ടല്ലോ, എന്താ വെയ്ടിംഗ് ലിസ്റ്റ് ആണോ".അതിനു വന്ന മറുപടി,"അയ്യോ അല്ലല്ല,അതല്ല പ്രശ്നം" "പിന്നെന്താ പ്രശ്നം ? സാധാരണ ടി,ടി,ഇ.അവഗണിക്കുന്നത് വെഇറ്റ് ലിസ്റ്റ് കാരെയാണ്."എന്റെ ചോദ്യത്തിന് അടുത്ത മറുപടി വന്നു."അതേ ,എന്റെ ടികറ്റ്  കാസറഗോഡ് നിന്നും ആണ്.പക്ഷെ ഞാന്‍ കയറേണ്ടത് കണ്ണൂരില്‍ നിന്നും.ഞാന്‍ കണ്ണൂരിന് മുന്‍പ് കയറിയില്ലേ,അത് ടി.ടി.ഇ.യോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ നോക്കുന്നത്" ശരിയാണ്.ഇയ്യാള്‍ ചെയ്യുന്നതും ശരി,ടി.ടി.ഇ.ചെയ്യുന്നതും ശരി. കാരണം ടി.ടി.ഇ.യുടെ കണക്കില്‍ ഈ സീറ്റില്‍ കണ്ണൂരില്‍ നിന്നെ ആള്‍ കയറൂ.അപ്പോള്‍ ഇയ്യാളെ നോക്കേണ്ട കാര്യം ഇല്ല.ഞാന്‍ എന്റെ സഹയാത്രികനോട് പറഞ്ഞു."സര്‍,അത് വലിയ പ്രശ്നമാണെന്ന് തോന്നുന്നില്ല.സര്‍ കയറിയ സ്ഥലത്തിനും മുന്‍പുള്ള കാസറഗോഡ് നിന്നുള്ള ടികെറ്റ് ഉണ്ടല്ലോ.തന്നെയല്ല,കണ്ണൂര്‍ എത്താന്‍ ഇനി അധികം സമയവും ഇല്ലല്ലോ."എന്റെ ശുദ്ധ ഗതിക്കു അങ്ങനെയാണ് തോന്നിയത്.പക്ഷെ,അയാള്‍ ഒരു ക്ലാസ് തന്നെ എനിക്ക് തന്നു.അയാള്‍ ഒരു പെന്‍ഷന്‍ പറ്റിയ ഗവ.ആപ്പീസര്‍ ആണെന്നും എല്ലാം കൃത്യമായി ചെയ്യുന്ന ആളാണെന്നും കൂടി പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി.ഇനി മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്ന്.പിന്നെ ടി.ടി.ഇ.കടന്നു വന്നപ്പോള്‍ എന്നെ കാണിക്കാന്‍ എന്നോണം അയാള്‍ ടി.ടി.ഇ.യെ പിടിച്ചു നിര്‍ത്തി,കാര്യം പറഞ്ഞു.എന്നിട്ട് എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.കണ്ടോ എന്റെ കൃത്യ നിഷ്ഠ എന്ന് പറയുമ്പോലെ.പക്ഷെ കാര്യം കുഴഞ്ഞു.ടി.ടി.ഇ.ഒരു നീണ്ട വാറോല എടുത്തു,മുറി മലയാളത്തിലും,ബാക്കി ഇന്ഗ്രീസ്സിലുമായി അയാളെ പറഞ്ഞു മനസ്സിലാക്കി,അയാള്‍ കണ്ണൂരിന് മുന്‍പുള്ള സ്റെഷനില്‍ നിന്നും കയറിയത് നിയമ വിരുദ്ധമാണെന്നും,വണ്ടി പുറപ്പെട്ട സ്റെഷനില്‍ നിന്നും,കണ്ണൂര്‍ വരെയുള്ള ചാര്‍ജിന്റെ ഇരട്ടി,അതായതു ക്ലീന്‍ ആയിട്ട് ഒരു അഞ്ഞൂറ്റി എണ്‍പത് രൂപ അടയ്ക്കണമെന്നും പറഞ്ഞു.എന്റെ സഹയാത്രികന്റെ അവസ്ഥയില്‍  എനിക്ക് വിഷമം തോന്നി,ഞാനും ഇടപെട്ടു എങ്കിലും,നിയമത്തില്‍ നിന്നും അണുവിട മാറാന്‍ ടി.ടി.ഇ.തയ്യാറായില്ല.ഇതിനിടക്ക്‌ യാത്രികന്‍ ആരെയൊക്കെയോ മൊബൈലില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും  ഒന്നും നടന്നില്ല.പറഞ്ഞ പൈസ മുഴുവന്‍ വസൂലാക്കിയിട്ടേ ടി.ടി.ഇ.യും അവിടെ നിന്നും മാറിയുള്ളൂ.സഹയാത്രികന്റെ മുഖം ചെറുതായി.വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളിലിട്ടില്ലേ.പിന്നെ എന്നോട് വലിയ സ്നേഹമായി.മസ്സില്‍ അയഞ്ഞു.അപ്പോള്‍ ഞാനും പറഞ്ഞു,സാറെ,സത്യ സന്ധ്യതയും കൃത്യ നിഷ്ഠയും നല്ലത് തന്നെ.പക്ഷെ അത് വേണ്ട ഇടത്തു കാണിക്കണം.ഇപ്പോള്‍ ധന നഷ്ടം മാത്രമേ വന്നുള്ളൂ.സാരമില്ല. അപ്പോള്‍ കണ്ണൂര്‍ സ്റേഷന്‍ എത്തി. ടി.ടി.ഇ.ഇറങ്ങി. അടുത്ത ടി.ടി.ഇ.വന്നു,നിയമപ്രകാരം ടികെറ്റ് പരിശോധനയും കഴിഞ്ഞു.

18 comments:

ഒരു സാധാരണ യാത്രാനുഭവം.എന്റെ സ്നേഹിതരെ ക്ഷണിക്കുന്നു.

പടച്ചോന്‍ സഹായിച്ചു ആ മഹാ ശകടത്തില്‍ കയറാനുള്ള ഭാഗ്യം ഇത് വരെ ഉണ്ടായിട്ടില്ല. ഓരോ തീവണ്ടിയാത്രയും ഓരോ അനുഭവമാണെന്ന് കേട്ടിട്ടുണ്ട്. രസകരവും വിഷമകരവുമായ അനുഭവങ്ങള്‍. ഈ അനുഭവത്തിലെ മാന്യ ദേഹത്തെ കുറിച്ചു പറഞ്ഞാല്‍ ചിലരങ്ങിനെയാണ്.. അടി എവിടെയിരിക്കുന്നോ അങ്ങോട്ട്‌ ചെന്ന്‍ അടി വാങ്ങിക്കും. ഇനിയും പോരട്ടെ ഈ ജനുസില്‍. ശുഭാശംസകള്‍!

കൊടുത്തു ഞാന്‍ അവന്‍ എനിക്കിട്ടു രണ്ട്

കൊള്ളാം നല്ല കഥ നേരുകാരന്റെ കോട്ട കടലില്‍ തന്നെ നല്ല അനുഭവം പങ്കു വച്ചതിനു നന്ദി

ഈ കഥ, എന്‍റെ കുറെ കടുത്ത സത്യസന്ധതക്കാരായ കൂട്ടുകാരോട് പറഞ്ഞേ പറ്റൂ...ചിലപ്പോള്‍ എങ്കിലും നമ്മുടെ സത്യസന്ധത നമുക്ക് തന്നെ പാരയാവും,അല്ലേ സര്‍?

യാത്രാനുഭവം നന്നായി പറഞ്ഞു.അശംസകൾ

സത്യസന്ധത നല്ലതാണ്. പക്ഷേ, താൻ സത്യസന്ധനാണെന്നു മറ്റുള്ളവരുടെ മുമ്പിൽ അഭിനയിക്കുന്നതാണു കഷ്ടം.

ഒരുപാട് കൃത്യനിഷ്ടക്കാര്‍ക്ക് ഇങ്ങനെ ഒക്കെ പറ്റും ! സാധാരണ മനുഷ്യരാകൂ !

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നുപറയുന്നത്
എത്ര ശരിയാ ഇവിടെ ഏതായാലും പണികിട്ടിയത്‌
മറ്റാര്‍ക്കുമല്ലല്ലോ....
എന്നാലും ആ ടി.ടി.ഇ. എന്തൊരു മനുഷ്യനാ...

thanks and grateful to my friends,Azad,G.R.Kaviyoor,Manoj Vengola,Jubi, Moideen,Villagemaan,Lipi Ranju for your valued and interesting comments.Regards to all.

ഹ ഹ ഹ, അനുഭവമേ ഗുരു.
ഇന്നത്തെ ലോകത്ത് ഇത്തിരി കള്ളവും ഒത്തിരി ചതിയും ഉണ്ടെങ്കിലേ തപ്പിത്തടയാതെ പോകാന്‍ കഴിയൂ...!

Thank u Shameer,for visit and comments.

ഹ ഹ മാന്യദേഹത്തിനു മാന്യമായ രീതിയില്‍ തന്നെ പണി കിട്ടി അല്ലെ?

Thanks,reghunaadhan,for visit and comments.

ഞങ്ങളുടെ നാട്ടില്‍ ഇതിന് മൂലയ്ക്ക് വെച്ച മഴു എടുത്തത്‌ പുറത്തിട്ടു എന്നും പറയും!

Thanks,mayflowers,Jayaraaj,for your visit and comments.

ഇതും ഒരനുഭവം! ചുറ്റുപാടുകളോടും മനുഷ്യരോടും പരിഗണന കാണിയ്ക്കുന്നത് ഏറ്റവും വലിയ തെറ്റായി കരുതുന്നവരാണ് പല ഉദ്യോഗസ്ഥരും.യാത്രക്കാരില്ലെങ്കിൽ ടി ടി എന്തിനാണ്? സത്യ സന്ധത ഒരു വലിയ തെറ്റായി മാറുന്നു ഇത്തരക്കാരുടെ മുൻപിൽ.

പോസ്റ്റ് നന്നായിട്ടുണ്ട്.

Thanks,Echmukutty,for visit and comments.

Post a Comment