Friday, March 18, 2011

വീണ്ടും വീയെസ്സ്

20

അങ്ങെനെ 2006 വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു.വീയെസ്സിനെ ഒതുക്കാന്‍ അന്നേ ശ്രമിച്ചതാണ്.പക്ഷെ ജനരോഷം ആളിക്കത്തിയപ്പോള്‍ അന്ന് പാര്‍ട്ടിക്ക് വഴങ്ങേണ്ടി വന്നു.അന്നേ കണക്കു കൂട്ടിയതാണ് 2011 ഇല്‍ ശരിക്കും ഒതുക്കാമെന്ന്.പക്ഷെ ഇത്തവണ പ്രശ്നം അതിലും ഗുരുതരമായി.സംസ്ഥാന സമിതികള്‍ എല്ലാം നിരാകരിച്ച വീയെസ്സിന്റെ സീറ്റ്,പീബി,ഇടപെട്ടു തരപ്പെടുത്തി.സംസ്ഥാന നേതാക്കളെല്ലാം മൂന്നു ദിവസ്സമായി ഊണും ഉറക്കവും ഉപേക്ഷിച്ചു സാധിച്ചെടുത്ത കാര്യം പീബീ ഇടപെട്ടു കുളമാക്കി. സത്യത്തില്‍ ഇപ്പ്രാവശ്യം വീയെസ്സ് ഉണ്ടെങ്കിലും ഭരണം നിലനിര്‍ത്താന്‍ പ്രയാസമെന്നാണ് സര്‍വേ ഫലങ്ങള്‍ എല്ലാം പറഞ്ഞത്.വീയെസ്സിന് വേണ്ടി വഴിയില്‍ ഇറങ്ങിയവര്‍ അത് കാണാതെ പോയി.ഇനിയിപ്പോള്‍ പാവം കോടിയേരി രണ്ടാമനായി.പാര്ടിയെക്കാള്‍ വളര്‍ന്ന വീയെസ്സിനെ എന്ത് ചെയ്യണമെന്നു അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്‌ പാര്‍ടി.ഇനിയും (അഥവാ ജയിക്കുകയും ഭരണം കിട്ടുകയും ചെയ്‌താല്‍)ഒരഞ്ചു വര്ഷം കൂടി നമുക്ക് വീയെസ്സിന്റെ ഒറ്റയാള്‍ പോരാട്ടം കാണേണ്ടി വരുമോ ? സ്വന്തം പാര്‍ട്ടിയോടും പ്രതിപക്ഷത്തോടും.വീയെസ്സിന്റെ വീണ്ടുമുള്ള രംഗ പ്രവേശത്തോടെ എല്ലാ  കണക്കു കൂട്ടലുകളും തെറ്റിയത് പിനരായിയുടെതാണ്.വീയെസ്സും മാറിക്കിട്ടിയേനെ,കൊടിയേരിയുടേയും സൈസ്‌ ചെറുതായേനെ.പിന്നെ ഒരു സമാധാനം ഉള്ളത് ഇത് കഴിഞ്ഞ്‌ ഒരു അങ്കത്തിനു വീയെസ്സിന് ബാല്യമുണ്ടാവില്ല എന്നത് തന്നെ.പിന്നെ ചരിത്രം ആവര്തിക്കുകയില്ലെന്നു  ആര് കണ്ടു ? കഴിഞ്ഞ പ്രാവശ്യം മാത്രമാണ് വീയെസ്സും പാര്‍ട്ടിയും ഒന്നിച്ചു ജയിച്ചത്‌.ഇനിയുള്ള കാര്യം ജനങ്ങള്‍ തീരുമാനിക്കെട്ടെ.ഓരോ ജനതയ്ക്കും  അവര്‍ അര്‍ഹിക്കുന്ന ഭരണം കിട്ടും എന്നാനെല്ലോ പ്രമാണം.നമുക്ക് എന്തായാലും മന്ത് വിധിച്ചിട്ടുള്ളതാണ്. അത്  ഇടതു കാലിലാണോ അതോ വലതു കാലിലാണോ എന്നെ   നോക്കാനുള്ളൂ. 

20 comments:

ഒരു വിപ്ലവ പാര്‍ട്ടിയുടെ ഗതികേടാണിത്.89 വയസ്സുള്ള ഒരു നേതാവിനെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഗതികേട്.

വയോജനവിപ്ലവം!!?

ഇടതുപക്ഷം തോല്‍ക്കാനും പ്രതിപക്ഷത്തിരിക്കാനും തയ്യാറെടുത്തിരിക്കുന്നതുപോലെയാണു അവരുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനു മുന്പെങ്ങുമില്ലാത്ത വിധം അപചയത്തിന്റെ വക്കിലായിരിക്കുന്നു ആ പാര്‍ട്ടീ.

ആലപ്പുഴ ആരാലും മാറ്റിനിര്‍ത്താന്‍ പറ്റില്ല നല്ല പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലം

എന്ത് ചെയ്യാനാണ് സാറേ, ജാതക ഫലം തല മൊട്ടയടിച്ചാല്‍ പോകില്ലല്ലോ..

മാഷ്‌ പറഞ്ഞപോലെ മന്ത് വിധിച്ചിട്ടുള്ളതാണ്.
അത് ഇടതു കാലിലാണോ വലതു കാലിലാണോ
എന്നെ നോക്കാനുള്ളൂ. സഹിക്കുക തന്നെ,
വേറെ എന്ത് പറയാന്‍!

ISHAQ H,SHAMEER .T,G.R.KAVIYOOR,AZAD,LIPI RANJU.

Sincere thanks to my friends who have posted valued comments.

Thanks,comiccola,for your valued comments.

89ഇല്ല. 87വയസ്സാണു വി എസ്സിനു.എങ്കിലും 40ന്റെ ചുറുചുറുക്കുണ്ട് അദ്ദേഹത്തിന്.വി എസ്സിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘കള്ളുകുടിയില്ല,പെണ്ണുപുടിയില്ല. ഉള്ളത് അല്പം വ്യായാമം മാത്രം.’
ഇനി ഒന്നല്ല അതിൽ കൂടുതൽ അങ്കത്തിനു ബാല്യമുണ്ട് അദ്ദേഹത്തിനു.ഉണ്ടാവണം.

Thank u moideen , for your valued comments.

കണക്കു കൂട്ടലുകൾ തെറ്റിക്കാനൊരാൾ വേണം.അതാണ് വി.എസ്.

thanks , Santhaji,for your visit and comments.

Thank u Haina,for ur comment.

ഇപ്രാവശ്യം മന്ത് വലത്തെ കാലിലാവോ..?

I don't think so.Both are in problem.Anyway,thanks for visit and comments.

പരിപ്പുവട വിപ്ലവം പറഞ്ഞു നടന്നാല്‍ പട്ടിണിയാകുമെന്നു വിപ്ലവ നേതാക്കള്‍.
കാലത്തിന്റെ ചുവരെഴുത്തുകള്‍ മൈച്ചുകളയാം.ബൂര്‍ഷാ വിപ്ലവം ജയിക്കട്ടെ.

thanks,P.M.Koya,for visit and comments.

ജനം തീരുമാനിയ്ക്കട്ടെ. അതാണല്ലോ ജനാധിപത്യം.

അതെ,അതാണ്‌ ജനാധിപത്യം.സന്ദര്‍ശനത്തിനു പെരുത്ത്‌ നന്ദിയുണ്ട്,എച്ച്മുവിനു.

Post a Comment