Wednesday, July 13, 2011

എല്ലൊന്ന് ഒടിഞ്ഞു..അനന്തരം...

47

                                                                  തിരക്ക് കാരണം  കുറേ ദിവസങ്ങള്‍ക്കു ശേഷം ആണ് വീട്ടില്‍ എത്തിയത്..സാധാരണ ഗതിയില്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ വീട് പിടിക്കുക എന്നതാണ് പതിവ്. പതിവ് തെറ്റിയത് കൊണ്ട് സ്വാഭാവികമായും ഭാര്യയുടെയും മക്കളുടെയും വക പരിഭവങ്ങളും പരാതികളും മഴ പെയ്യുന്നത് പോലെ പെയ്തിറങ്ങി..എല്ലാത്തിനും സമാധാനം ആക്കി , സന്തോഷത്തോടെ പതിനൊന്നു മണിയോടെ ഉറങ്ങാന്‍ പോയി... ഉറക്കത്തിനിടയില്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. സമയം നോക്കി. മൂന്ന് മണി. എന്തായാലും ഉണര്‍ന്നതല്ലേ, അല്‍പ്പം വെള്ളം കുടിക്കാം എന്ന് വിചാരിച്ചു എഴുന്നേല്‍ക്കുന്നതിനു ഇടയില്‍ കാല്‍ തെന്നി .. ചെറുതായി ഒന്ന് വീണു...അപ്പോള്‍ വലതു കൈപ്പത്തി നിലത്തു കുത്തി എന്നുള്ളത് ശരിയാണ്. എന്തോ, വലതു കയ്യിലെ മോതിര വിരലില്‍ കുറച്ചു കൂടുതല്‍ ബലം കൊടുത്തോ എന്ന് ഒരു സംശയം..."ക്ടിക്" എന്നൊരു ശബ്ദം കേട്ടു...സാധാരണ ഞൊട്ട വീഴുന്നത് പോലെയേ വിചാരിച്ചുള്ളൂ..അപ്പോള്‍ ചെറിയ ഒരു വേദന തോന്നിയെങ്കിലും വെറുതെ തടവിയിട്ടു വീണ്ടും ഉറങ്ങാന്‍ കിടന്നു..പക്ഷെ ഉറക്കം വന്നില്ല...വിരലില്‍ വേദന കൂടിക്കൂടി വരുന്നു..ചെറിയ നീരും വെച്ചുതുടങ്ങി..ഭാര്യ ഉടനെ ബാം എടുത്തു തടവി. പക്ഷെ  വേദനയും നീരും കൂടികൊണ്ടിരുന്നു. ഇനി വെച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ പ്രശ്നമാകും എന്ന് തോന്നിയത് കൊണ്ട്  വെളുപ്പിന് അഞ്ചു മണിക്ക് തന്നെ അടുത്ത് തന്നെയുള്ള സര്‍ക്കാര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിട്ടു. അന്ന് ആലപ്പുഴയില്‍ ആയിരുന്നു ഈ ആശുപത്രി ഉണ്ടായിരുന്നത്. അതുകൊണ്ട് എളുപ്പത്തില്‍ എത്താമായിരുന്നു.."ഇട്ടായോളം "വട്ടത്തില്‍ തിങ്ങി ഞെരുങ്ങി ഒരു ആശുപത്രി.. ഇത്രയും  ചെറിയ ഒരു കാര്യത്തിന് ആരെയെങ്കിലും കൂട്ടിനു വിളിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതി , ഞാന്‍ ഒറ്റയ്ക്കാണ് പോയത്..                                                                                                                                                                                                                                                                                                                                                   ഞാന്‍   ചെല്ലുമ്പോള്‍   "അത്യാഹിതത്തില്‍" രണ്ടു ഡോക്ടര്‍മാര്‍ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളെ ഞാന്‍ എന്റെ  വിരല്‍ കാണിച്ചു..അയാള്‍ പിടിച്ചു നോക്കിയിട്ട് എക്സ്-റേ എടുത്തു വരാന്‍ പറഞ്ഞു. ദോഷം പറയരുതല്ലോ, എക്സ്- റേ രണ്ടു മൂന്ന് തരത്തില്‍ നിമിഷങ്ങള്‍ കൊണ്ട് എടുത്തു . വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ അറിഞ്ഞു  ഒരു എല്ല് പൊട്ടി രണ്ടു കഷണം ആയി കഴിഞ്ഞു എന്ന്. മോതിരവിരല്‍ കൈപ്പത്തിയോടു ചേരുന്ന ഭാഗത്തെ എല്ല് നെടുകെ പിളര്‍ന്നു രണ്ടായിരിക്കുന്നു.  അപ്പോഴേക്കും കൈപ്പത്തി നല്ലത് പോലെ നീര് വെച്ച് വീര്‍ത്തു കഴിഞ്ഞു.  ജീവിതത്തില്‍ ആദ്യം ആയി പ്ലാസ്റ്റെര്‍ ഇടുകയാണ്...വലതു കൈമുട്ട് മുതല്‍ പ്ലാസ്റ്റെര്‍ വെച്ച് കെട്ടിതുടങ്ങി..അപ്പോള്‍ ഞാന്‍ നഴ്സിനോട്  പറയുന്നുണ്ട്, എന്റെ വിരല്‍ മാത്രമേ ഓടിഞ്ഞിട്ടുള്ളൂ എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത്, ഡോക്ടര്‍ ഇങ്ങനെ ചെയ്യാന്‍ ആണ് എഴുതിയിരിക്കുന്നതെന്ന്..നമ്മുടെ ഡോക്ടര്‍മാരുടെ എഴുത്ത് വായിക്കണം എങ്കില്‍ ഒടേ തമ്പുരാനെ കൂട്ട് പിടിക്കേണ്ടി വരും. നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ, നര്‍സ് അത് വായിച്ചു മനസ്സില്‍ ആക്കി കാണുമായിരിക്കും..അല്ലെങ്കില്‍ മനസ്സില്‍ ആയില്ലെങ്കിലും പ്രശ്നം ഇല്ലല്ലോ...ചികിത്സ ഫ്രീ അല്ലെ...ദാനം കിട്ടുന്ന പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കാനുണ്ടോ? 
                            എന്റെ പ്ലാസ്റ്റര്‍  വെച്ചുകെട്ടി തീരാറ് ആവുമ്പോഴേക്കും എവിടെ നിന്നെന്നു അറിയാത്ത പോലെ കുറച്ചു ചെറുപ്പക്കാരെ സ്ട്രെച്ചറില്‍ കൊണ്ട് വന്നു എന്റെ ചുറ്റും നിരത്തിത്തുടങ്ങി..അത് വരെ ശാന്തി കളിയാടിയിരുന്ന അവിടം ഒരു യുദ്ധക്കളം പോലയായി. ശബ്ദവും ചോരയും എല്ലാം കൂടി അന്തരീക്ഷം ഭീതിജനകം ആയി മാറി.ഞാന്‍ ഇടയ്ക്ക് പെട്ട് പോയി..അവര്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു..കുട്ടനാട്ടില്‍ എവിടെയോ "വെട്ടു" നടന്നതാണെന്ന് പറയുന്നു..പരിക്കേറ്റവര്‍ ആണ് ചുറ്റും..എന്റെ തൊട്ടു മുന്‍പില്‍ തന്നെ കിടന്നു അതീവ ഗുരുതരമായി പിടഞ്ഞു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നിമിഷങ്ങള്‍ക്കകം പൊലിഞ്ഞു. സ്വപ്നമാണോ യാഥാര്‍ത്ഥ്യം ആണോ എന്ന് മനസ്സിലാകാന്‍ കുറച്ചു സമയം എടുത്തു..കണ്മുന്‍പില്‍ ഒരു മരണം കാണേണ്ട അവസ്ഥ എന്നെ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ എത്തിച്ചു...ഒരു പക്ഷെ ഉള്ളി തൊലിച്ചപോലെ  എന്തെങ്കിലും കാരണം ആയിരിക്കാം, കൊച്ചു വെളുപ്പാന്‍ കാലത്തെ ഈ സംഭവത്തിന്‌ കാരണം..
ഇത്രയും ബഹളത്തില്‍ നിന്നും ഞാന്‍ മട്ടത്തില്‍ ഇഴുകി മാറി പുറത്തു വന്നു. പ്ലാസ്റ്റെര്‍ ഇട്ട വലതു കൈ മടക്കി സ്ലിംഗ് ഇട്ടു നെഞ്ചോട്‌ ചേര്‍ത്ത് വെച്ചിരിക്കുകയാണ്. ഒടിഞ്ഞ വിരല്‍ ഒരു ആലംബവും ഇല്ലാതെ തൂങ്ങി കിടക്കുന്നു..അതിനു ഇനി വേറെ പ്ലാസ്റ്റെര്‍ ഇടെണ്ടിവരുമോ ആവോ..സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫ്രീ ആയി  കിട്ടിയ കനപ്പെട്ട പ്ലാസ്റ്ററും ആയി ഏകദേശം ഏഴു മണിയോടെ ഞാന്‍ വീട്ടില്‍ എത്തി..
                                                                               അപ്പോള്‍ ഭാര്യയുടെ വക ഉപദേശം...ഇത് ശരി ആയിട്ടില്ല.. നമുക്ക് ഇപ്പോള്‍ തന്നെ പ്രൊഫസ്സര്‍ സാറിനെ വീട്ടില്‍ പോയി കാണാം...ഇനി അയാള്‍ എന്ത് പറയും എന്ന് അറിയാന്‍ എനിക്കും ആകാംക്ഷ തോന്നി. കയ്യൊടിഞ്ഞാല്‍ കാലില്‍ പ്ലാസ്റ്റെര്‍ ഇട്ടാല്‍ മതിയോ എന്നും അറിയാമല്ലോ..അങ്ങനെ പോയി പ്രൊഫസ്സറെ  കണ്ടു. അദ്ദേഹം കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കി. കൂടെ എക്സ്-റെ യും . "എല്ല് പിളര്‍ന്നു മാറിയിട്ടുണ്ട്, അത് കൊണ്ട് "പിന്ന്" അടിക്കേണ്ടി വരും . അത് കൊണ്ട് നാളെ എന്നെ ആശുപത്രിയില്‍ വന്നു കാണൂ"  എന്നായി  അദ്ദേഹം..അപ്പോള്‍ ഞാന്‍ പറഞ്ഞു,"സര്‍, ഒടിഞ്ഞ വിരല്‍ തൂങ്ങി തന്നെ കിടക്കുകയാണ്, പിന്നെ ഈ പ്ലാസ്റ്റെര്‍ എന്തിനാ?" എന്ന്. "അത് പ്രശ്നം ആക്കണ്ട..നാളെ എന്തായാലും വരൂ" പ്രൊഫസ്സര്‍   മൊഴിഞ്ഞു. ശരി നാളെ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു..ഞാന്‍ ഭാര്യയോടു പറഞ്ഞു, സര്‍ക്കാര്‍ കാര്യം ആണ്, നാളെ ചിലപ്പോള്‍ ഇവന്മാര്‍ എന്റെ കാലിലും പ്ലാസ്റ്റെര്‍ ഇടാന്‍ സാധ്യത ഉണ്ട്....പക്ഷെ, ഭാര്യക്ക് വലിയ ഡോക്ടറെ വലിയ വിശ്വാസമാ.. അയാള്‍ ചുട്ട കോഴിയെ പറപ്പിച്ച കഥ എല്ലാം എന്നെ പറഞ്ഞു കേള്‍പ്പിച്ചു..ആദ്യം ആയി ഒരു ഒടിവ് ഉണ്ടായതല്ലേ, അതൊന്നു ആഘോഷിക്കുക തന്നെ എന്ന് ഞാനും കരുതി.."പിന്നടിക്കല്‍" എങ്ങനെ ആയിരിക്കും എന്നോര്‍ത്തപ്പോള്‍ ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു..
                         പിറ്റേന്ന് രാവിലെ തന്നെ ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞത് പോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു കൂടെ വരാന്‍ ഭാര്യക്കും വലിയ ഇഷ്ടം  ആണ്..അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്‌ ആയിരുന്നു...മണ്ണ് തുള്ളിയിട്ടാല്‍ താഴാത്തത്‌ പോലെ ജനം..ഒരു കയ്യില്‍ പ്ലാസ്റ്റെര്‍ ഇട്ടവര്‍, ഒരു കാലില്‍ പ്ലാസ്റ്റെര്‍ ഇട്ടവര്‍ , പ്ലാസ്റ്റെര്‍ കാരണം ആളെ തന്നെ കാണാന്‍ പറ്റാത്തവര്‍...ഇവര്‍ക്കിടയില്‍ നിസ്സഹായനായി ഡോക്റ്ററും..ആരെ നോക്കും , ആരെ ആദ്യം വിളിക്കും..എന്ന സംശയത്തില്‍ നര്‍സ്...ആകെ ബഹളമയം. ഇത്രയും ബഹളത്തിന് ഇടയില്‍ കാലില്‍ പ്ലാസ്റ്റെര്‍ വീണാലും അത്ഭുതപ്പെടാന്‍ ഇല്ല...ദുരിതത്തിന്റെ നേര്‍ക്കാഴ്ച മനസ്സിനെ കുത്തി  നോവിച്ചു. കേരളത്തെ കുറിച്ചുള്ള തിളങ്ങുന്ന ചിത്രങ്ങള്‍ എന്റെ മനസ്സില്‍ മരിച്ചു വീണു.  ഇതിനിടയില്‍ ഒരു കുഞ്ഞു വിരലും കൊണ്ട് നില്‍ക്കാന്‍ സത്യത്തില്‍ എനിക്ക്  നാണം തോന്നി..സാധുക്കളായ മനുഷ്യരുടെ ദുരിതം കണ്ടു മനസ്സ് തേങ്ങി...പക്ഷേ,എന്റെ വിരല്‍ ഒടിഞ്ഞു തൂങ്ങി തന്നെ കിടക്കുകയല്ലേ...ഇവിടെ നിന്നാല്‍ പെട്ടുപോവും എന്നുതോന്നി, ഒരു സുഹൃത്തിനെ വിളിച്ചു, അടുത്ത് വേറെ എവിടെ ചെന്നാല്‍ രക്ഷ കിട്ടും  എന്നറിയാന്‍..അയാള്‍ ഉപദേശിച്ചു, തിരുവല്ലാക്ക് ചെല്ലാന്‍..അവിടെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ എത്തി, ഒരു മണിക്കൂറിനകം.. ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വാശ്രയ സ്ഥാപനം.                                                                                                                                                                       പണ്ട് തിരുവല്ലയില്‍ പോകുന്ന കഷ്ടപ്പാട്  ഞാന്‍ ഓര്‍ത്തു നോക്കി..നാല്‍പ്പതു കിലോമീറ്റര്‍ താണ്ടാന്‍ കുറഞ്ഞത്‌ നാല് മണിക്കൂര്‍ വേണ്ടിയിരുന്നു..അത് മാത്രമോ..ആലപ്പുഴയില്‍ നിന്നും പള്ളാത്തുരുത്തി വരെ ബസ്. പിന്നെ നദി കടക്കണം വഞ്ചിയില്‍.  നെടുമുടി വരെ അടുത്ത ബസ്..വീണ്ടും  വഞ്ചി. അവിടെ നിന്നും കിടങ്ങറ വരെ ബസ്. വീണ്ടും വഞ്ചി തന്നെ. അവിടെ നിന്നും ചങ്ങനാശ്ശേരി വരെ അടുത്ത ബസ്. തിരുവല്ല വരെ വീണ്ടും ബസ്..അങ്ങനെ അഞ്ചു ബസ്സും മൂന്നു വഞ്ചിയും ഇടക്കുള്ള ദൂരവും താണ്ടി വേണമായിരുന്നൂ, തിരുവല്ലയ്ക്കു പോകാന്‍..                                                                                                ഇപ്പോള്‍ ദൂരം മാത്രം താണ്ടിയാല്‍ മതി..ദുരിതം താന്ടെണ്ടതില്ല..
                                                           സ്വാശ്രയം ആയതു കൊണ്ട് വലിയ കത്തി ആയിരിക്കും എന്നായിരുന്നു  പ്രതീക്ഷിച്ചത്..പക്ഷെ അനുഭവം മറിച്ചായിരുന്നു..വലിയ കത്തി ആയിരിക്കും എന്ന് പേടിച്ചിട്ട് ആയിരിക്കാം, അധികം തിരക്കില്ല..നല്ല ഒരു ഡോക്ടര്‍. പ്ലാസ്റ്റെര്‍ കണ്ടപ്പോള്‍ അദ്ദേഹവും വിചാരിച്ചു..മുട്ടിനു താഴെ മൊത്തം ഒടിഞ്ഞു കാണും എന്ന്..ഞാന്‍ മുന്‍പെടുത്ത എക്സ് -റെ കാണിച്ചു. ഡോക്ടര്‍ക്ക് വിശ്വാസം വന്നില്ല..പിന്നെ,സ്വാശ്രയവും ആണല്ലോ..ഒരു എക്സ്-രെ എങ്കിലും എടുക്കാതെ വിടില്ല എന്ന് ഞാനും വിചാരിച്ചു. അത് തന്നെ സംഭവിച്ചു...  വിരല്‍ ഒടിഞ്ഞാല്‍ ഇത്രയും പ്ലാസ്റ്റെര്‍ ഇടുമോ..സംശയം തീര്‍ക്കാന്‍ വീണ്ടും എക്സ് റെ ...അവസാനം ഡോക്ടര്‍ സമ്മതിച്ചു..ഒടിഞ്ഞത് വിരല്‍ തന്നെ, ഈ പ്ലാസ്റ്റെര്‍ ആവശ്യം ഇല്ല എന്ന്. അങ്ങനെ രണ്ടു ദിവസം എന്റെ കൂടെ ഉണ്ടായിരുന്ന അതിനെ നിഷ്ക്കരുണം  വെട്ടി കളഞ്ഞു..പകരം ഒടിഞ്ഞ വിരല്‍ നടുവിരലിനോട് ചേര്‍ത്ത് വെച്ച് ബലമായി കെട്ടി..എന്റെ ജീവന്‍ എടുത്തു പോയി ,എന്നാലും ഒടിഞ്ഞ വിരലിനു ചികിത്സ കിട്ടിയതില്‍ ഞാനും സന്തോഷിച്ചു..                                                                                           


ഇത് കണ്ടപ്പോള്‍ ഭാര്യയ്ക്ക് ഒരു കൊതി..ഒരു അണപ്പല്ല് കുറച്ചു ദിവസം ആയി ബുദ്ധിമുട്ടിക്കുന്നു..അതങ്ങ് എടുത്തു കളഞ്ഞാലോ എന്ന്...ഞാനും പറഞ്ഞു, ഏതായാലും ഇവിടെ വരെ വന്നതല്ലേ...അതും കൂടി അങ്ങ് സാധിക്കാം എന്ന്..ഒരു വെടിക്ക് രണ്ടു പക്ഷി...നേരെ എല്ലില്‍ നിന്നും പല്ലിലേക്ക്...ഇപ്പോള്‍ പഴയത് പോലെ അല്ലല്ലോ , നമ്മുടെ അവയവങ്ങള്‍ എല്ലാം ഡോക്ടര്‍മാര്‍ വീതിച്ചു എടുത്തിരിക്കുക അല്ലെ...പല്ലില്‍ , പല്ലിന്റെ പരസ്യം പോലെ പല്ല് കാണിച്ചിരുന്നത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു...അവരോടു ഭാര്യയുടെ പ്രശ്നം പറഞ്ഞു...അപ്പോള്‍ തന്നെ പ്രശ്നമുള്ള പല്ലിന്റെ എക്സ്-രേ എടുത്തു...അപ്പോള്‍ ഒരു പ്രശ്നം...പല്ലിന്റെ വേര് വളഞ്ഞു മോണയ്ക്ക് അകത്തേക്ക് ഇറങ്ങിയിരിക്കുകയാണ്..അതുകൊണ്ട്  ശസ്ത്രക്രിയ ചെയ്യണം...രണ്ടു ദിവസം അഡ്മിറ്റ്‌ ആവേണ്ടി വരും...എടുക്കേണ്ടത്  ഒരു പല്ല്..കിടക്കേണ്ടത് രണ്ടു ദിവസം...ഞാന്‍ ഭാര്യയെ കണ്ണ് കാണിച്ചു... പോകാം എന്ന് ...ശരി , നാളെ വരാം എന്ന് പറഞ്ഞു പല്ലില്‍ നിന്നും രക്ഷപെട്ടു...കാരണം എനിക്ക് തോന്നി,ഏറ്റവും പുറകിലുള്ള കേടുള്ള പല്ല് വരെ എത്താന്‍ വേണ്ടി അതിനു മുന്‍പിലുള്ള പല്ലെല്ലാം അവര്‍ എടുത്തേക്കും എന്ന്...ഒരുപക്ഷേ പല്ലിന്റെ പരസ്യത്തിന് ഇരുത്തിയത് ആണെങ്കിലോ അവരെ ...    ഡോക്ടര്‍ അടുത്ത ദിവസം പഠിച്ച്   ഇറങ്ങിയതെ ഉണ്ടാവുകയുള്ളൂ...ഭാര്യ അവരുടെ ആദ്യത്തെ ഇരയാകേണ്ട  എന്നും  തോന്നി  ...                                                                                                                                                        എന്റെ തോന്നല്‍ ശരി തന്നെ  ആയിരുന്നു...അന്ന് തന്നെ വൈകുന്നേരം ആലപ്പുഴയിലെ ഒരു ഡോക്ടര്‍ ഒറ്റ വലിക്ക് ഒരു  പല്ലും നാലായിരം രൂപയും വലിച്ചെടുത്തു...ആകെ പത്തു മിനിറ്റ്‌. അതോടെ അത് കഴിഞ്ഞു...ഇനി എല്ല് മാത്രം  ബാക്കി....                                                    


പതിനഞ്ചു ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും എക്സ്-റെ എടുത്തപ്പോള്‍ കണ്ടു, പൊട്ടിയ എല്ലുകള്‍ മുറി കൂടി ഒന്നായിരിക്കുന്നു. അങ്ങനെ എന്റെ എല്ലിന്റെ എണ്ണം പഴയത് തന്നെ ആയി..
                            അതോടെ വിരലിലെ കെട്ടും അഴിച്ചു കളഞ്ഞു..വിരല്‍ പഴയത് പോലെ ആവാന്‍ കുറച്ചു ദിവസം കൂടി എടുത്തു എങ്കിലും ഒരു മാസത്തിനുള്ളില്‍ എല്ലാം ശരി ആയി..അപ്പോഴും, സര്‍ക്കാര്‍ ആശുപത്രിയില്‍  തിക്കി തിരക്കുന്ന രോഗികളും അവരുടെ ഇടയില്‍ നിസ്സഹായനായി നില്‍ക്കുന്ന ഡോക്ടറും എന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു..ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി... എന്നെങ്കിലും അഹങ്കാരം  തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...

47 comments:

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയ ചിത്രം .അടുത്തകാലത്തായ് കുറച്ച് മാറ്റങ്ങളൊക്കെ ആയെന്നു തോന്നുന്നു.എങ്ങനെ ആയാലും ഗവണ്മെന്റ് ഡോക്ടര്‍ക്ക് അല്‍പ്പം കൈമണി നല്‍കിയാലും സാബത്തികലാഭം സര്‍ക്കാര്‍ ആശുപത്രി തന്നെ..

എനിക്ക് തോന്നി,ഏറ്റവും പുറകിലുള്ള കേടുള്ള പല്ല് വരെ എത്താന്‍ വേണ്ടി അതിനു മുന്‍പിലുള്ള പല്ലെല്ലാം അവര്‍ എടുത്തേക്കും എന്ന്...
ഷാനവാസ്ക്ക, നര്‍മ്മത്തില്‍ ചാലിച്ചുള്ള ഈ അനുഭവക്കുറിപ്പ് നന്നായിരിക്കുന്നു.
ആശംസകള്‍.

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും... ഈ ഏറ്റവും അവസാനം പറഞ്ഞതാണു ശരി. എല്ലാ അഹങ്കാരവും പമ്പ കടക്കും.
എന്താണേലും കുറച്ചു ദിവസം മാഷ്ക്ക് റെസ്റ്റെടുക്കാമല്ലോ.

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...


അഹങ്കാരം തോന്നിയില്ലെങ്കിലും
ഇടയ്ക്കിടയ്ക്ക് ഹോസ്പിടല്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്,
എന്നാലെ ദൈവം നമുക്ക് നല്‍കിയ ആരോഗ്യത്തിന്റെ വിലയറിയൂ

നല്ല പോസ്റ്റ് ..ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് വളരെ നല്ല കാര്യമാണ് ..ആത്മ നവീകരണത്തിന് വലിയ ഗുണം ചെയ്യുന്ന കാര്യം .നമ്മുടെ അഹങ്കാരവും പുളപ്പും എല്ലാം ഒരു പനി കൊണ്ട് തീരാവുന്നതേ ഉള്ളൂ എന്ന് മനസിലാക്കി തരുന്ന വലിയൊരു സര്‍വകലാ ശാലയാണ് ആശുപത്രി ...

എല്ലിനിന്നും തുടങ്ങി പല്ലില്‍ അവസാനിപ്പിച്ച ഹോസ്പിറ്റല്‍ പുരാണം കലക്കി ...
ചിന്തിക്കാനും ചിരിക്കാനും ഉതകുന്ന രൂപത്തില്‍ എഴുതിയിക്കുന്നു

റഷീദ്‌ സര്‍ പറഞ്ഞ പോലെ ഇടയ്ക്കു ആശുപത്രിയില്‍ വാര്‍ഡുകളില്‍ ഒന്ന് കണ്ണോടിച്ചാലെ നമ്മേ എത്രമാത്രം ദൈവം അനുഗ്രഹിച്ചു എന്ന് നാം ചിന്തിക്കൂ ... കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നു മാസം തുടര്‍ച്ചയായി നിന്നതാ ... കുറെ മുന്പു പെട്ടെന്ന് അതൊക്കെ ഓര്‍ത്തു പോയി... ആയുരാരോഗ്യ സൌഖ്യത്തിനായി പ്രാര്‍ഥിക്കുന്നു...

നാമെല്ലാം സർക്കാർ ആശുപത്രികളെ അവഗണിക്കാറാണ്‌ പതിവ്‌. ഇടക്കൊക്കെ അബദ്ധങ്ങൾ സംഭവിക്കുമെങ്കിലും തികച്ചും സൗജന്യമായി സാമാന്യം നല്ല ചികിത്സ തന്നെ ലഭിക്കുന്നുണ്ട്.
തീർച്ചയായും, അങ്ങ് ഇതിൽ സൂചിപ്പിച്ചത് പോലെ ..അഹങ്കാരത്തിന്റെ ജ്വരമുവർക്ക് സർക്കാർ ആശുപത്രികളിൽ ഒരു തവണ സന്ദർശിച്ചാൽ അത് മാറികിട്ടും.

പിന്നെ ഒരു ചോദ്യം-എന്തു പറ്റി വയസ്സൻ ബ്ലോഗേശ്ശ്സിന്‌?.ശെരീഫ് കൊട്ടാരക്കരയുടെ കാല്‌ രണ്ട് കഷ്ണമായി. താങ്കളുടെ വിരലും..?

വായിച്ചു പേടിച്ചു പോയി.
അപ്പോൾ, ഈ ചികിത്സിക്കാൻ അറിയാവുന്നവർ എവിടെയാണെന്നറിയാൻ കണിയാനെ കാണേണ്ട അവസ്ഥയാണല്ലേ ?.

വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. വിശ്രമിക്കൂ..

അപ്പോൾ എങ്ങനെയാ ഈ പോസ്റ്റ്‌ എഴുതിയത്‌?!

ഇഷ്ടപ്പെട്ടു...കുറച്ചു കളിയും കുറച്ചു
കാര്യവും....

ആശുപട്ര്‍ഹികള്‍ ശരിക്കും ഒരു സര്‍വ കലാ
ശാല തന്നെ....അറിവും അനുഭവവും തിരിച്ചു
അറിവും....

ഒരു കാര്യം രസിച്ചു ..പ്രോഫസരിന്റെ വെള്ള
പൂശല്‍.ഇത് എന്തിനാ ഈ പ്ലസ്റെര്‍?...അത്
സാരമില്ല നാളെ വന്നു കാണൂ...അങ്ങേര്‍ക്കു അറിയാം
അവിടെ അതും അതില്‍ അപ്പുറവും നടക്കും എന്ന്
അല്ലെ?

സാബു ചോദിച്ചത് പോലെ അപ്പൊ ഈ പോസ്റ്റ്‌???
കുറെ സമയം എടുത്തോ??

.....ഞാന്‍ ചെല്ലുമ്പോള്‍ "അത്യാഹിതത്തില്‍" രണ്ടു ഡോക്ടര്‍മാര്‍ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളെ ഞാന്‍ എന്റെ വിരല്‍ കാണിച്ചു....!
-പകരം പോക്കറ്റ് കാണിക്കാന്‍ മേലാരുന്നോ..കാര്യം ഡീസെന്റായിട്ടു നടന്നേനേ..!
എല്ലാവരുമല്ല, ചില മണകൊണാപ്പന്‍ ജീവനക്കാരാണ് നമ്മുടെ ആരോഗ്യ മേഖലയെ താറുമാറക്കുന്നത്.
എഴുത്ത് നന്നായിട്ടുണ്ട്.
ആശംസകള്‍...!!

വളരെ നന്നായിരിക്കുന്നു ഷാനവാസ്‌ക്ക നരമത്തില്‍ ചാലിച്ച അനുഭവ കുറിപ്പ് ,അവതരണ ശൈലി ആണ് കൂടുതല്‍ രസകരം. ഒരു പാടു അനുഭവപാഠങ്ങള്‍ ഇതിലൂടെ പാസ്‌ ചെയ്യാനും പറ്റി എന്ന് കരുതുന്നു ,തുടര്‍ന്നും ഇതുപോലുള്ള രചനകള്‍ പിറക്കട്ടെ എന്ന ആശംസിക്കുന്നു ,,,,

@സങ്കല്‍പ്പങ്ങള്‍..ലാഭം സര്‍ക്കാര്‍ ആശുപത്രി തന്നെ..പക്ഷെ ..
@അഷ്‌റഫ്‌ ഭായ്, ആശംസകള്‍ക്ക് നന്ദിയുണ്ടെ..
@കുസുമംജീ,സന്തോഷം..റസ്റ്റ്‌ കഴിഞ്ഞു..അഞ്ചു വര്‍ഷം ആയി..
@റഷീദ്‌ ഭായ്, ഇടയ്ക്ക് ആശുപത്രിയില്‍ പോകുന്നത് നല്ലതാണ് അല്ലേ?
@രമേശ്‌ സര്‍,സന്തോഷം..ഞാന്‍ പേടിച്ച് ഇരിക്കുകയായിരുന്നു...
@ഉമ്മു അമ്മാര്‍,പ്രാര്‍ഥനയ്ക്ക് നന്ദിയുണ്ട്...
@യൂസുഫ്പാ ഭായ്,വയസ്സായില്ലേ..തൊട്ടാല്‍ ഒടിയും...
@സാബു ഭായ്,അഞ്ചു വര്‍ഷം പഴയ സംഭവം..റസ്റ്റ്‌ കഴിഞ്ഞു..
@എന്റെ ലോകം, സന്തോഷം..പഴയ സംഭവം..
@പ്രഭന്‍ ഭായ്, ആശംസകള്‍ക്ക് നന്ദിയുണ്ടെ..

എല്ലാവര്‍ക്കും നന്ദി ഒരിക്കല്‍ കൂടി...

നന്നായിട്ടുണ്ട് എല്ലുപ്പൊട്ടിയതല്ല. എഴുതിയത്.
ഒരുപല്ലെടുക്കാൻ നാലായിരമോ..??? ന്റമ്മോ ..... ഞാനിന്ന് മാമന്റെ ഒരു അണപ്പല്ലൂരാൻ 500കൊടുത്തതിന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോ സമാധാനമായി.
ഇക്കാക്കും ഇത്താക്കും പെട്ടന്ന് സുഖമാകാൻ പ്രാർത്ഥിച്ചുകൊണ്ട്.

"ആലപ്പുഴയിലെ ഒരു ഡോക്ടര്‍ ഒറ്റ വലിക്ക് ഒരു പല്ലും നാലായിരം രൂപയും വലിച്ചെടുത്തു"
അങ്ങനെ വലിച്ചെടുത്താലല്ലേ ‘സ്വാശ്രയ’ക്കാർക്ക് കൊടുത്ത ലക്ഷങ്ങൾ ഇവന്മാർക്ക് തിരിച്ചുപിടിക്കാൻ പറ്റൂ..

നന്നായിട്ടുണ്ട്... ഒരുപല്ലെടുക്കാൻ നാലായിരം രൂപ.. ഹും............... എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും... :)

നന്നായിട്ടുണ്ട് ഇക്ക എഴുത്ത് തുടരട്ടെ

കളിയും കാര്യവുമുള്ള ആതുരാലയപുരാണം വളരെ രസകരമായി.വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
ഇനിയും പുരാണങ്ങള്‍ പോന്നോട്ടെ.ആശംസകള്‍.

നർമ്മം ചാലിച്ചെഴുതിയ വരികൾ വളരെ നന്നായി,എല്ലൊടിഞ്ഞാലത്തെ വേദന ഒരുപാട് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നർമ്മത്തിലാണെങ്കിലും വിഷമവും തോന്നി.
അഹങ്കാരജ്വരം മാറാൻ നിർദ്ദേശിച്ച വഴിയും കൊള്ളാം.

അഭിനന്ദനങ്ങൾ.

എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഇങ്ങനെ അനാസ്ഥ ഉള്ളവര്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല
ജീവിതത്തില്‍ ഞാനിന്നു വരെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ അല്ലാതെ പോയിട്ടില്ല
എന്നിട്ടും ഞാനൊക്കെ സുന്ദരമായി ജീവിക്കുന്നു

ഇടയ്ക്കിടെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പോവുക... നമ്മുടെ നെഞ്ചിനകത്തെ ബലൂണുകള്‍ ഒന്നൊന്നായി പൊട്ടുന്നത്‌ നമുക്ക്‌ അനുഭവപ്പെടും.

സര്‍ക്കാര്‍ ആശുപത്രികളെയും ഡോക്ടര്‍മാരെയും ഇനിയും വിമര്‍ശിച്ചിട്ടു കാര്യമില്ല. സമൂല പരിവര്‍ത്തനം അനിവാര്യമായ Total Setup ആണ് മാറേണ്ടത്. അത് നടക്കാത്ത കാലത്തോളം നമുക്ക് ഇത്രയൊക്കെ പ്രതീക്ഷിക്കാന്‍ പറ്റൂ. പിന്നെ "..........എനിക്കും കിട്ടണം പണം."

വായിച്ചു. നന്നായിരിക്കുന്നു..

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...

ഈ വാചകം ഞാന്‍ 2002ല്‍ എഴുതിയ “ഒരു മെഡിക്കല്‍ കോളേജ് ഡയറി കുറിപ്പ്” എന്ന പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അതേ അവസ്ഥ താങ്കളും അനുഭവിച്ചപ്പോള്‍ ആ സത്യം തന്നെ വീണ്ടും വെളിവാകുന്നു. അത് ഒരു സ്ഥിരം സത്യം തന്നെ ആണ്.
ഇപ്പോള്‍ എങ്ങിനുണ്ട്, വിരല്‍ ശരിയായോ?
യൂസുഫ്പാ പറഞ്ഞത് പോലെ എനിക്കൊരു അപകടം പറ്റിയത് ബൈക്ക് അപകടത്തെ തുടര്‍ന്നാണ്. ഇപ്പോള്‍ അതും കൊണ്ട് നടക്കുന്നു.
കേരളത്തിലെ എല്ലാ പ്ലാസ്റ്റര്‍കാരെയും ഒരുമിച്ച് കാണാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആറാം വാര്‍ഡ് സന്ദര്‍ശിക്കുക. അന്തം വിട്ട് പോകും.
ഈ പോസ്റ്റ് നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

ഷാനുക്കാ,
ഈ പോസ്റ്റിനും പ്ലാസ്റ്റര്‍ ഓഫ് പാരീസ്‌ ആവശ്യമാണ്‌.
പലരും കമന്ടിട്ടിരിക്കുന്നത് ഈ സംഭവം ഇന്ന് നടന്നത് പോലെയാണ്. നേരെചൊവ്വേ വായിക്കാതെ കമന്റിടുന്നവര്‍ നമുക്കിടയില്‍ വര്‍ദ്ധിക്കുന്നു!
ഇന്ന് സാബു എന്നാളുടെ ബ്ലോഗിലും ഇതേ പ്രവണത കണ്ടു.
മര്യാദയ്ക്ക് പോസ്റ്റ്‌ വായിക്കാതെ ചുമ്മാ കമന്റിട്ടു പോകുന്നവരുടെ വിരലുകള്‍ മുറിഞ്ഞുപോട്ടെന്നും കീബോര്‍ഡ്‌ പൊളിഞ്ഞു പോട്ടെന്നും കണ്ണൂരാന്‍ പ്രാര്‍ഥിക്കുന്നു.!

രണ്ടുവട്ടം കാലിലെ എല്ലോടിഞ്ഞു മാസങ്ങള്‍ ആശുപത്രിയില്‍ കിടന്നിട്ടുണ്ടിക്കാ ... സര്‍ക്കാര്‍ ആശുപ്ത്രിയൊന്നും അല്ലായിരുന്നു എന്നിട്ടും അഹങ്കാരം ഒക്കെ പമ്പ കടന്നു . ഇപ്പൊ ആശുപത്രിയെന്നു കേട്ടാല്‍ മതി വിനയം താനേ വരും :)
അനുഭവക്കുറിപ്പ് ഇഷ്ടായിട്ടോ ....

സർക്കാർ ആശുപത്രിയുടെ ഒരു സ്വഭാവം നന്നായി ചിത്രീകരിച്ചു. എങ്കിലും ഒന്നു പറയട്ടെ, പണ്ടത്തേതിനേക്കാളൊക്കെ ഭേദമാണ് ഇന്ന് സർക്കാർ ആശുപത്രികൾ. അതു പോലെ തന്നെ കുട്ടികളെയൊക്കെ ജില്ലാ ആശുപത്രികളിലെ സർജറി വാർഡ് കാണിക്കണം. ഭൂമിയിൽ കാലുകുത്തി നടക്കാനുള്ള ഒരു പരിശീലനമാകും അവർക്ക്.

ഇടത്തെ കണ്ണിന്ന് ശസ്ത്രക്രിയ ചെയ്യേണ്ടതിന്ന് പകരം വലത്തെ കണ്ണിന്ന് ശസ്ത്രക്രിയ ചെയ്തത് ഒരിക്കല്‍ വര്‍ത്തയായിരുന്നു.

കളിയും കാര്യവുമായി അനുഭവങ്ങള്‍ ശെരിക്കും സരസമായി പറഞ്ഞു.

കണ്ണൂരാന്‍ പറഞ്ഞത് തമാശയാണെങ്കിലും പലരും നേരാം വണ്ണം വായിക്കാതെ കമന്റിടുന്നു. പഴയ സംഭവമാണെന്നു പോസ്റ്റില്‍ നിന്നു തന്നെ വ്യക്തമാണ് എന്നിട്ടും പലരും ഇക്കാക്കും ഇത്താക്കും സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുക വരെ ചെയ്യുന്നുണ്ട്!.പിന്നെ പഴയൊരു സിനിമയില്‍ മാള അരവിന്നന്‍ ഒരു വിരലില്‍ പ്ലാസ്റ്ററിട്ടു വരുന്ന രംഗം ഓര്‍മ്മ വന്നു വായിച്ചപ്പോള്‍. പലരും പറഞ്ഞ പൊലെ ആസ്പത്രിയില്‍ പോവേണ്ടി വരുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്നു മനസ്സിലാവുന്നത്.താങ്കള്‍ക്കു തന്നെ ആദ്യ സന്ദര്‍ശനത്തില്‍ ഒരു ചെറുപ്പക്കാരന്റെ മരണം നേരില്‍ കാണേണ്ടി വന്നില്ലെ? ആസ്പത്രി കഥകളില്‍ ചിലത് ചിരിപ്പിക്കുന്നവയും കാണും. പ്രസവത്തിനു അഡ്മിറ്റ് ചെയ്ത ജ്യേഷ്ടത്തിയുടെ കട്ടിലില്‍ കിടന്ന [അവര്‍ ബാത്ത് റൂമില്‍ പോയപ്പോള്‍] അനിയത്തിയെ ഇന്‍ജക്ഷന്‍ കൊടുത്ത കാര്യം കേട്ടിട്ടുണ്ട്.ഏതായാലും നര്‍മ്മത്തിലും കാര്യങ്ങല്‍ നന്നായി പറഞ്ഞു. പോസ്റ്റുകള്‍ അസ്സലാവുന്നുണ്ട്. അഭിനന്ദനങ്ങള്‍!.

@ കുട്ടീക്കാ:
കണ്ണൂരാന്‍ പറഞ്ഞത് കാര്യത്തില്‍ തന്നെയാണ്. അച്ഛന്‍മരിച്ച വിവരം പോസ്ടാക്കിയ ബ്ലോഗറോട് 'കിടിലന്‍' , 'നന്നായി ആസ്വദിച്ചു' 'നല്ലപോസ്റ്റ്‌' എന്നൊക്കെ കമന്റിലൂടെ തട്ടിവിട്ടവരുടെ ബൂലോകമാണിത്. അല്പം സൂക്ഷിച്ചില്ലെങ്കില്‍ 'ഭൂമദ്ധ്യരേഖ'പോലും വായനക്കാരന്‍ അടിച്ചുമാറ്റും!

പിന്നെ, കഴിയുന്നതും ഹോസ്പിറ്റലില്‍ പോകാതിരിക്കുക. കുറച്ചുകാലംകൂടി നിങ്ങളെ ബൂലോകത്ത് ആവശ്യമുണ്ട്.
**

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....
:((

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...


ഇതില്‍ കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ല. ഈ പോസ്റ്റ് സാര്‍ത്ഥകമായി..

എത്ര രസകരമായാണ് ഓരോ കാര്യങ്ങളും ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത്... സമ്മതിച്ചു ഇക്കാ..!! എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു....അവസാനം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.... :))

@പ്രദീപ്‌ ഭായ്, സന്തോഷം ഈ വായനയ്ക്ക് ..
@പൊന്മളക്കാരന്‍ ഭായ്, ഞങ്ങള്‍ക്ക് സുഖമായി...പല്ലൊരു ഒന്നൊന്നര പല്ലായിരുന്നു...
@മൊയ്ദീന്‍ ഭായ്, അതും ഒരു സത്യമാണ്...
@അഞ്ചു മോള്‍, പറഞ്ഞത് സത്യം ആണ്..
@ജി.ആര്‍. ജീ, സന്തോഷം..
@എക്സ്-പ്രവാസിനീ , പുരാണങ്ങള്‍ ഇനിയും ഉണ്ടേ..
@എച്മുവേ, എഴുത്തുകാരിയുടെ അഭിനന്ദനങ്ങള്‍ക്ക് ഇരട്ടി മധുരം...
@കൊമ്പന്‍ ഭായ്, ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയെ വിമര്‍ശിച്ചതല്ലാ...അപര്യാപ്തത ചൂണ്ടി കാണിച്ചതാണ്..
@കാദെര്‍ ഭായ്, അത് തന്നെ ആണ് സത്യം..
@അഹ്മെദ് സാഹിബ്, ഞാന്‍ താങ്കളോട് യോജിക്കുന്നു...
@ഹൈന മോള്‍,സന്തോഷം ഈ വായനയ്ക്ക്...
@ഷെരീഫ് സര്‍, എത്രയും വേഗം സുഖം പ്രാപിക്കുക..നമുക്ക് കണ്ണൂരില്‍ കാണേണ്ടേ???
@കണ്ണൂരാനെ..നിന്റെ പ്രാര്‍ത്ഥന ഇത്തിരി കടന്നു പോയില്ലേ???
@ലിപിമോള്‍, അപ്പോള്‍ ഇതേ അനുഭവം ഉണ്ടല്ലേ???
@ശ്രീനാഥന്‍ സര്‍, ഇപ്പോള്‍ ഒത്തിരി മാറ്റം ഉണ്ട്, അതും ഒരു സത്യം..
@ഉണ്ണി സര്‍, അബദ്ധം എവിടെയും പറ്റാം...
@സിദ്ധീക്ക ഭായ്, സന്തോഷം ഈ വായനയ്ക്ക്...
@കുട്ടി സര്‍, സുധീര്‍ഘമായ കമന്റിനും അഭിനന്ദനങ്ങള്‍ക്കും നന്ദിയുണ്ടേ...
@കണ്ണൂരാനെ. ദേ..പിന്നെയും വന്നോ???
@നികു ഭായ്, സന്തോഷം ഈ വരവിനും കമന്റിനും..
@അജിത്‌ ഭായ്, സന്തോഷം ഈ ആശംസയ്ക്ക്...
@മഞ്ഞു തുള്ളീ , കവിയ്ക്കു ഇഷ്ട്ടപ്പെട്ടതില്‍ വളരെ സന്തോഷം...
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ കൂപ്പു കൈ..

(ആലപ്പുഴയിലെ ഒരു ഡോക്ടര്‍ ഒറ്റ വലിക്ക് ഒരു പല്ലും നാലായിരം രൂപയും വലിച്ചെടുത്തു...ആകെ പത്തു മിനിറ്റ്‌)

"അല്ല ഡോക്ടറെ..വെറും പത്തുമിനിട്ട് ജോലിക്ക് നാലായിരം രൂപയോ?"
"കാശ് കുറയ്ക്കുന്ന പ്രശ്നമില്ല. പത്തുമിനിറ്റ്‌ വേണേല്‍ ഒരുമണിക്കൂര്‍ ആക്കിത്തരാം"
വേദനിപ്പിക്കുന്ന വിഷയം ആണെങ്കിലും വായന രസകരമായി.

(നാം ശരിക്കും എന്താണ് എന്ന് രോഗം നമ്മെ പഠിപ്പിക്കുന്നു- പഴമൊഴി)

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...


നല്ല രസായിട്ട് തന്നെ എഴുതി കേട്ടോ... ശുഭാശംസകള്‍

ഷാനവാസ് ചേട്ടാ, ചേട്ടന്റെ വരികള്‍ വളരെ ലളിതവും രസകരവുമാണ്. നേരിട്ട് മനസ്സ് സംസാരിക്കുന്നത്പോലെ. :-) അഭിനന്ദനങ്ങള്‍!! പക്ഷെ ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ അഹങ്കാരം മാറത്തില്ല, പകരം ജീവിതം മടുത്തുപോകും. :-)

പോസ്റ്റ് വായിച്ച് ഇഷ്ടപെട്ടെന്ന് പറഞ്ഞാല്‍ കണ്ണൂരാന്‍ തല്ലുവോ ആവോ ;)
ന്തായാലും കണ്ണൂരാന്‍‍റെ കമന്‍‍റ് ചെറുതിനും ഇഷ്ടപെട്ടു എന്ന് പറഞ്ഞാല്‍ തല്ലാതെ വിട്ടേക്കും. :പ്
പലപ്പോഴും പോസ്റ്റുകളില്‍ അങ്ങനൊരു പ്രവണത കാണാറുണ്ട്.

അപ്പൊ പിന്നിട്ട എല്ലിനും, അകാലമൃത്യു വരിച്ച പല്ലിനും, അതിനെ കൂട്ടുപിടിച്ച് വിനീതനായി പോസ്റ്റിട്ട ബ്ലോഗറിനും ആശംസോള്.

ഇക്കാ....ഞാൻ സമയമെടുത്തു തന്നെ വായിച്ചു..
സത്യങ്ങൾ ഇങ്ങിനെ നർമ്മത്തിൽ ചാലിച്ചെഴുതിയാൽ അതിന്റെ വീര്യം കുറച്ച് എല്ലവരിലേയ്ക്കും എത്തിക്കാമല്ലോ അല്ലേ..?
നന്നായിട്ടുണ്ട്

ഞാൻ ബൂലോകത്തിൽ ആദ്യമാണു...
ഇടയ്ക്കൊന്നു നോക്കണേ...

ആലപ്പുഴ പുരാണത്തിലെ അസുഖപുരണം ഇഷ്ട്ടമായി ട്ടോ... :)

"ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി. എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക. നമ്മള്‍ വിനീതരാവും... അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും!!"

ഇക്ക ഈ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇതാണ് ഇക്കയുടെ എഴുത്തിന്റെ പ്രത്യേകത അതിലൂടെ മറ്റുള്ളവര്‍ക്ക് പഠിക്കാനും എന്തെങ്കിലുമൊക്കെ ഉണ്ടാകും...

എഴുത്ത് തുടരട്ടെ, ആശംസകളോടെ
http://jenithakavisheshangal.blogspot.com/

ഷാനവാസ് ജി ... മേടിക്കല്‍ കോളേജുകള്‍ ആര് കണ്ടു പിടിച്ചു എന്നറിയില്ല ... ഏതായാലും ഭേദപ്പെട്ട ബിസിനസ് തന്നെ ഇത്.

ഇസ്മയില്‍ ഭായ്,എന്നാലും ലാഭമല്ലേ?സ്വാശ്രയത്തില്‍ രണ്ടു ദിവസം കിടക്കാതെ കഴിഞ്ഞില്ലേ???
ആസാദ്‌ ഭായ്, ആശംസകള്‍ക്ക് നന്ദിയുണ്ടേ...
ഷാബു ഭായ്, അതും ഒരര്‍ത്ഥത്തില്‍ ശരിയാണ്..
ചെറുതേ,പേടിക്കേണ്ട..കണ്ണൂരാന്‍ നന്നാവാനുള്ള ശ്രമത്തിലാ..ഹി..ഹി..
ചില കാര്യങ്ങള്‍..സന്തോഷം വരവിനു..ഞാനും നോക്കാം..
ജെനിത്‌ മോനെ, ആശംസകള്‍ക്ക് നന്ദി..നല്ല വായനയ്ക്കും..
കാണാക്കൂര്‍,സന്തോഷം ഈ വരവിനു..

എത്ര നന്നായി എഴുതുന്നു സര്‍.
സ്നേഹം.
നന്മകള്‍.

ഇടത്തെ പല്ലിനു വേദന വന്നപ്പോള്‍ വലത്തേ പല്ല് പറിച്ചു കൂടെ വേദന വരാതിരിക്കാന്‍ ഗുളികയും കൊടുത്തു വിട്ട ഒരാളെ എനിക്കറിയാം ..ഇത്താന്റേ ആ അണപല്ല് തന്നെയല്ലേ എടുത്തു കളഞ്ഞത് ...?

എന്നെങ്കിലും അഹങ്കാരം തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...

24 കാരറ്റ് തങ്കപെട്ട വരികൾ... നാം മനുഷ്യനാവണമെങ്കിൽ ഗവണ്മെന്റ് ഹോസ്പിറ്റൽ, അല്ല.., മെഡിക്കൽ കോളേജിൽ ഒന്ന് കയറി ഇറങ്ങണം...ഏത് കോൺഗ്രീറ്റ് ഹാർട്ടിലും ക്രാക്ക് വീഴും

ennenkilum ahankaram thoaniyalu nere govt hospital poyi oru hour chilavazhikuka.

Post a Comment