Thursday, June 2, 2011

ഹാവൂ!രക്ഷപ്പെട്ടു,തല്‍ക്കാലത്തേക്ക്.

36

                                                                  അന്ന്  രാവിലെ മുതല്‍ തന്നെ  എന്റെ  ഭാര്യ  എന്റെ പിറകെ കൂടിയിരിക്കുകയാണ്. അപ്പോള്‍  ചോദിക്കാം എന്റെ ഭാര്യ പിന്നെ ആരുടെ  പിറകെയാ കൂടേണ്ടത്  എന്ന്. പ്രശ്നം വേറൊന്നുമല്ല, സ്നേഹം കൂടിയത് കൊണ്ടാ. "അടുത്താല്‍ നക്കി കൊല്ലും,അകന്നാല്‍ കുത്തി കൊല്ലും" എന്ന് പറഞ്ഞ  രീതി ആണല്ലോ ഭാര്യമാര്‍ക്ക്. പത്തു വര്‍ഷം മുന്‍പ് ഭാര്യയുടെ  സഹോദരന് ഹൃദ്രോഗം പിടിപെട്ടു.  അയാള്‍ക്ക്‌  എന്റെ തന്നെ പ്രായം ആണ്. റെയില്‍വേയില്‍   ഓഫീസറും. അന്ന് ആന്‍ജിയോ ഗ്രാഫി മാത്രം  കൊണ്ട്  നിന്നു. ആന്‍ജിയോ പ്ലാസ്റ്റി  വേണ്ടാ എന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്. മരുന്നുകള്‍ കൊണ്ട് ശരിയാകും എന്നും പറഞ്ഞിരുന്നു.  ഈയടുത്ത ദിവസം ഈ  ചങ്ങാതി  റിയാദില്‍ നിന്നും പറന്നു ഇറങ്ങിയത്‌ തന്നെ നല്ല നെഞ്ചു വേദനയും ആയിട്ടാണ്. റെയില്‍വേ തന്നെ അവിടത്തെ ഏതോ റെയില്‍  പ്രൊജക്റ്റ്‌ നോക്കാന്‍ വിട്ടതാണ്. പോയിട്ട് ആകെ നാല് മാസമേ ആയിട്ടുള്ളൂ. എയര്‍പോര്‍ട്ടില്‍ നിന്നു നേരെ കൊച്ചിയിലെ  പ്രശസ്തമായ ആശുപത്രിയിലേക്ക് വിട്ടു. കയ്യോടെ അവിടെ അഡ്മിറ്റ്‌ ചെയ്തു. അപ്പോള്‍ എത്തിയത് ഭാഗ്യം ആയി എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം ആയി. കാരണം, പത്തു കൊല്ലം മുന്‍പും ഇയാളെ  ഞാനാണ് ആശുപത്രിയില്‍ എത്തിച്ചത്. അന്നും സമയത്ത് എത്തിച്ചത് കൊണ്ടാണ് രക്ഷ പെട്ടത്.                             
                                                  ഇനി നാളെ ആന്‍ജിയോ ഗ്രാഫിയും വേണ്ടിവന്നാല്‍ പ്ലാസ്ടിയും ചെയ്യാം എന്ന് ഡോക്ടര്‍  പറഞ്ഞു. അടുത്ത ദിവസം രാവിലെ തന്നെ തയ്യാറായി ഇരുന്നു ,ഗ്രാഫിയും വേണ്ടിവന്നാല്‍  പ്ലാസ്ടിയും ചെയ്യാന്‍ ആയിട്ട്. ഉച്ചയോടെ ചങ്ങാതിയെ  തീയേറ്ററില്‍ കയറ്റി. ഞങ്ങള്‍ ബന്ധുക്കള്‍ പ്രാര്‍ഥനയും ആയി പുറത്തും. കുറെ സമയം കഴിഞ്ഞു ഡോക്ടര്‍ പറയുന്നു,നാല് ബ്ലോക്ക് ഉണ്ട്,ഇത് ആന്‍ജിയോ പ്ലാസ്റ്റി കൊണ്ട് നില്‍ക്കില്ല,  ബൈപാസ് സര്‍ജറി തന്നെ വേണം,അതും നാളെയെങ്കില്‍ നാളെ തന്നെ വേണം എന്ന്.  ഡോക്ടര്‍ എന്നാല്‍ ഈ അവസരത്തില്‍ കണ്കണ്ട ദൈവമല്ലേ,അതിനു അപ്പീല്‍ ഇല്ലല്ലോ?ഞങ്ങള്‍ സമ്മതിച്ചു. പറഞ്ഞത് പോലെ തന്നെ പിറ്റേന്ന് രാവിലെ തന്നെ ആളിനെ തീയേറ്ററില്‍ കയറ്റി. ഓപറേഷന്‍ വിജയകരം ആയി കഴിഞ്ഞു. ആളിനെ ഇനി ഒരാഴ്ച കഴിഞ്ഞേ ഐ സീ സീ യൂ  വില്‍ നിന്നും വെളിയില്‍  ഇറക്കൂ. അതും കഴിഞ്ഞു ആളെ മുറിയിലേക്ക് കൊണ്ട് വന്നു. സുഖം പ്രാപിച്ചു വരുന്നു. പത്താം ദിവസം ഞാന്‍ എന്റെ വീട്ടിലേക്കു കൊണ്ടുവന്നു. ഇനി ഒരു മാസം വളരെ സൂക്ഷിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. കോഴി, കുഞ്ഞിനെ നോക്കുന്നത് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് ആണ് എന്റെ വീട്ടില്‍ കൊണ്ടുവന്നത്. അയാള്‍ സുഖം പ്രാപിച്ചു വരുന്നു.
                        അപ്പോള്‍ അദ്ധേഹത്തിന്റെ സഹോദരിയായ എന്റെ  ഭാര്യയ്ക്ക്   ഒരു സംശയം,എന്റെ ഹൃദയത്തെപ്പറ്റി. ഇത് വരെ ഒരു ചെക്ക് അപ്പ്‌  നടത്തിയിട്ടില്ല. കുഴപ്പം ഒന്നും ഇല്ല എന്നാലും ഒരു ചെക്ക് അപ്പ്‌ നല്ലതാണല്ലോ. ഒന്നും ഇല്ലെങ്കിലും ഹൃദയം ഉണ്ടോ എന്നെങ്കിലും അറിയാമല്ലോ. എനിക്ക് തീരെ താല്പര്യം ഇല്ലെങ്കിലും പക്ഷെ, സമ്മതിക്കേണ്ടി വന്നു. ഒരു ഫുള്‍ ചെക്ക്‌ അപ്പ്‌  അതേ ആശുപത്രിയില്‍ ബുക്ക് ചെയ്തു. രാവിലെ ഏഴര മണിക്ക്  ഭക്ഷണം ഒന്നും കഴിക്കാതെ ആശുപത്രിയില്‍  എത്താന്‍ പറഞ്ഞു. ഏഴു മണിക്ക് തന്നെ ഞാനും ഭാര്യയും  കൂടി ആശുപത്രിയില്‍ എത്തി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ്, മനസമാധാനതോടെയുള്ള   എന്റെ  ജീവിതം കഴിയാന്‍ പോകുന്നു എന്ന്. കാരണം ടെസ്റ്റ്‌  ചെയ്‌താല്‍ ഇല്ലാത്ത രോഗം ഒന്നും ഉണ്ടാവില്ല. എന്റെ  ഹൃദയത്തിനു  ആണെങ്കില്‍  പണ്ട്  തൊട്ടേ  ഒരു "മുട്ട് " കൂടുതലാണ്.വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്‍. ഐ.സീ. കാര്‍ക്ക് വേണ്ടി  ഈ.സീ.ജീ. എടുത്തപ്പോള്‍ കണ്ടതാണ്. അതും പറഞ്ഞു  അവര്‍ എന്റെ  കയ്യില്‍ നിന്നും പ്രീമിയവും കൂടുതല്‍ വാങ്ങുന്നുണ്ട്. പക്ഷെ  ഭാര്യ  എട്ടര കട്ടയ്ക്ക് നില്‍ക്കുകയല്ലേ? ചെക്ക്  ചെയ്യിച്ചേ അടങ്ങൂ  എന്ന്  പറഞ്ഞു കൊണ്ട്.
                                                                   എന്നെപ്പോലെ തന്നെ ഹതഭാഗ്യരായ എട്ടു പേര്‍ അന്ന് പരിശോധനയ്ക്ക്  ആയി  എത്തിയിട്ടുണ്ട്. അപ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. എല്ലാവരും എന്ത് അച്ചടക്കതോടെയാണ്  അവിടെ ഇരിക്കുന്നത്? തങ്ങളുടെ ഊഴവും കാത്ത്. ആര്‍ക്കും ഒരു  ധ്രിതിയും ഇല്ല. സര്‍ക്കാര്‍  ആശുപത്രി യില്‍  ഇത്ര സമാധാനത്തോടെ  നമുക്ക്  ഇരിക്കാന്‍  കഴിയുമോ എന്ന് ഞാന്‍ ചിന്തിച്ചു പോയി. ബെവേരെജസ്സിന്റെ  മുന്‍പിലെ ക്യൂ  പോലെ ശാന്തം. ആശുപത്രിയിലെ  സൗകര്യം  ഒക്കെ കൊള്ളാം. ആദ്യം തന്നെ  ഒരു ലിറ്റര്‍  വെള്ളം തന്നു . മുഴുവന്‍ കുടിച്ചു യൂറിന്‍ നിറയട്ടെ  എന്ന് പറഞ്ഞു. രാവിലെ വെള്ളം പോലും കുടിക്കാതെ വന്ന ഞാന്‍ ഒറ്റ മൂച്ചിന്  അത് മുഴുവന്‍ കുടിച്ചു. ഇനി യൂറിന്‍ നിറഞ്ഞു നിന്നാലേ  സ്കാന്‍  ചെയ്യൂ  എന്ന് പറഞ്ഞു. ഈ ഇടവേളയില്‍  രക്തം പരിശോധനയ്ക്കായി കൊടുക്കാന്‍  പോയി. രക്തം കൊടുത്തപ്പോള്‍ അവിടെ നിന്ന്  രണ്ടു  ചെറിയ ഡപ്പി തന്നു, എന്നിട്ട് പറഞ്ഞു, ഒന്നില്‍ സ്ടൂളും ഒന്നില്‍  യൂറിനും എടുത്തുകൊണ്ടു വരാന്‍. സ്കാന്‍ ചെയ്യാന്‍ വേണ്ടി  യൂറിന്‍ നിറച്ചുകൊണ്ടിരുന്ന കാര്യം  ഞാന്‍  ഒരു  നിമിഷം മറന്നു പോയി.അവര്‍ തന്ന ഡപ്പി യില്‍  ,പറഞ്ഞതു  രണ്ടും കൊണ്ട്  കൊടുത്തു. അപ്പോഴാണ്‌  എനിക്ക്  സ്കാനിംഗ്  ഓര്‍മ്മ  വന്നത്. യൂറിന്‍ ആണെങ്കില്‍ കാലി ആവുകയും ചെയ്തു. ഇനി വേറെ വഴി ഒന്നും ഇല്ല, തച്ചിന്  വെള്ളം കുടിക്കുക തന്നെ. വീണ്ടും കുടിച്ചു കുറെ വെള്ളം. അങ്ങനെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  യൂറിന്‍ നിറഞ്ഞു, സ്കാനിങ്ങും കഴിഞ്ഞു.
രാവിലത്തെ  ഭക്ഷണം അവരുടെ വകയാണ്. അത് കഴിഞ്ഞു രണ്ടുമണിക്കൂര്‍ കഴിഞ്ഞു വീണ്ടും രക്തം കൊടുക്കണം, പ്രമേഹ പരിശോധനയ്ക്ക്. അതിനിടയ്ക്ക്  ഈ.സീ. ജീ. എടുക്കണം, എക്കോ എടുക്കണം. രണ്ടും എടുത്തു. അപ്പോള്‍  ഒരു പ്രശ്നം. ഈ.സീ.ജീ.യില്‍ ചെറിയ വ്യതിയാനം .  ഇനി  അടുത്തത്  ട്രെഡ്‌ മില്‍  ടെസ്റ്റ്‌ ആണ്. പക്ഷെ  ഈ.സീ. ജീ . ഫലം എനിക്ക് എതിരാണ്. അത് ഹൃദ്രോഗ വിദഗ്ദനെ  കാണിച്ചപ്പോള്‍  ഞാന്‍  ട്രെഡ്‌ മില്‍ ടെസ്റ്റ്‌  ചെയ്യേണ്ട എന്നാണ്  പറയുന്നത് എന്ന് നേഴ്സ്‌ പറഞ്ഞു. കൂടെയുള്ള എന്റെ ഭാര്യയുടെ നെഞ്ചിടിപ്പ്  എനിക്ക് കേള്‍ക്കാം എന്ന നിലയില്‍ ആയി. ഞാന്‍ പറഞ്ഞു, എനിക്ക് ഡോക്ടറെ നേരിട്ട് കാണണം എന്ന്.  വിദഗ്ദ ഡോക്ടര്‍  ഓപറേഷന്‍  തീയേറ്ററില്‍  ആണ്  വെയിറ്റ്  ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ വൈകുന്നേരം അഞ്ചു  മണി  ആയി. ഭാര്യ  ആണെങ്കില്‍  എന്റെ ഹൃദയത്തിന്റെ  അവസ്ഥ അറിയാതെ അവിടെ നിന്നും അനങ്ങുന്ന ലക്ഷണവും ഇല്ല. അന്ന് ഏതായാലും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഭാര്യ തന്നെ മുന്‍കൈ എടുത്തു  അടുത്ത ദിവസം  രാവിലെ തന്നെ വിദഗ്ധ  ഡോക്ടറെ കാണാന്‍ ഉള്ള  ബുകിംഗ്  ചെയ്തു. അന്ന്  ഭാരിച്ച മനസ്സോടെ  വീട്ടിലേക്കു  പോയി. ഭാര്യ  അടുത്തിരുന്നു  പറയുന്നുണ്ട്, ആന്‍ജിയോ ഗ്രാഫി യോ  ആന്‍ജിയോ പ്ലാസ്ടിയോ  വേണമെന്ന് പറഞ്ഞാല്‍  ഇവിടെ തന്നെ അതിനും സൌകര്യം ഉണ്ട് എന്നൊക്കെ. ഒരു സാധാരണ കുത്തിവെയ്പ്പ്  പേടിക്കുന്ന എന്നോടാണ് , ഉഴുന്ന് വട തിന്നുന്ന ലാഘവത്തോടെ , ഭാര്യ  ഈ വലിയ കാര്യം ഒക്കെ പറയുന്നത്. എന്തായാലും അന്നത്തെ രാത്രിക്ക് നീളം കൂടിയത് പോലെ തോന്നി.  നേരം എങ്ങനെ  എങ്കിലും വെളുപ്പിച്ചു എന്നിട്ട് , ഞങ്ങള്‍  രാവിലെ  തന്നെ ആശുപത്രിയില്‍  എത്തി.
                                                                     കൃത്യം പത്തു മണിക്ക് തന്നെ ഡോക്ടര്‍  എത്തി. ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചു.അപ്പോഴേയ്ക്കും അതുവരെയുള്ള എല്ലാ റിപ്പോര്‍ട്ട്കളും  ഡോക്ടറുടെ കയ്യില്‍ എത്തിയിരുന്നു.ഞാന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട എലിയെപ്പോലെ ഇരുന്നു, ഡോക്ടറുടെ മുന്നില്‍. എനിക്കാകെ പേടിയുള്ളതു ഡോക്ടര്‍മാരെ ആണ്. വളരെ കുഞ്ഞിലേ ഉള്ള കുഴപ്പം ആണ്. സ്റെതസ്കോപ് കാണുമ്പോള്‍ കൊലക്കയര്‍ പോലെ തോന്നും. "നിങ്ങളുടെ ഈ.സീ.ജീ. പ്രശ്നം ആണ്. അതുകൊണ്ട്  ട്രെഡ്‌ മില്‍  ടെസ്റ്റ്‌  വേണ്ട. ഈ നിലയില്‍  ട്രെഡ്‌ മില്‍  ചെയ്‌താല്‍  ചിലപ്പോള്‍  ഹൃദയം  തന്നെ പെട്ടെന്ന് നിന്ന്  പോവാന്‍  സാധ്യത ഉണ്ട്. അത് കൂടുതല്‍  ബുധിമുട്ടിലേക്ക് പോകും". ഡോക്ടര്‍ പറഞ്ഞു നിര്‍ത്തിയിട്ടു എന്റെ നേരെ നോക്കി, എന്തെങ്കിലും പറയാനുണ്ടോ  എന്ന മട്ടില്‍. ഞാന്‍ എന്ത് പറയണം എന്ന് ആലോചിച്ചു. എന്നിട്ട് പറഞ്ഞു," സര്‍, എന്റെ ഈ പ്രശ്നം വളരെ മുന്‍പേ ഉള്ളതാണ്. എന്റെ ഈ.സീ.ജീ. ഇങ്ങനെയേ വരൂ. അത് കൊണ്ട് ട്രെഡ് മില്‍  ടെസ്റ്റ്‌  ചെയ്യാന്‍ അനുവദിക്കുക. എനിക്ക് ഒരു കുഴപ്പവും വരില്ല. എന്റെ സമ്മതം ഞാന്‍ എഴുതി തരാം. കാരണം ഈ ടെസ്റ്റ്‌  ചെയ്യാതെ ഇവിടെ നിന്നും പോയാല്‍ മന: പ്രയാസം  പിടിച്ചു  ഞാന്‍ ഒരു ഹൃദ്രോഗി ആയി മാറും. എന്താണെങ്കിലും ഇന്ന് തന്നെ  ടെസ്റ്റ്‌  ചെയ്യണം." 
                                                                     ഡോക്ടര്‍  അര മനസ്സോടെ സമ്മതം മൂളി. ഉടനെ തന്നെ പ്രത്യേക  നിരീക്ഷണത്തില്‍  ടെസ്റ്റ്‌  ചെയ്യാനുള്ള  നടപടി ആയി. ടെസ്റ്റ്‌ റിപ്പോര്‍ട്ടും ആയി വീണ്ടും കാണാനും  ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ടെസ്റ്റ്‌ റൂമില്‍ കയറി. അവിടെ  നാല് ഡോക്ടര്‍ മാരും അത്രയും തന്നെ നേഴ്സ് മാരും  ഉണ്ടായിരുന്നു. പ്രത്യേകം ശ്രദ്ധിക്കാന്‍  വിദഗ്ധന്‍  പറഞ്ഞത് കാരണം ആണെന്ന് തോന്നുന്നു, അവരുടെ മുഖത്ത്  പരിഭ്രമം ഞാന്‍ വായിച്ചു. എന്റെ പരിഭ്രമം ഞാന്‍ മൂടി വെച്ചു. എന്റെ രക്ത സമ്മര്‍ദം നോക്കി, അതിനു ശേഷം ഏതാണ്ട് പന്ത്രണ്ടോളം വയറുകള്‍  നെഞ്ചിനു ചുറ്റും പിടിപ്പിച്ചു. ഭയം കൂടാന്‍ ഇത്രയും മതിയല്ലോ. എന്നോട്  ട്രെഡ് മില്ലില്‍ കയറാന്‍ പറഞ്ഞു. അവര്‍  അത് സ്റ്റാര്‍ട്ട്‌  ചെയ്യുകയാണ്. മോണിട്ടറില്‍  എന്റെ ഹൃദയ മിടിപ്പ് കാണാം. അതിറെ ഗ്രാഫ്  മെഷീനില്‍ നിന്നും അച്ചടിച്ച്‌ വന്നു തുടങ്ങി. മില്ലിന്റെ  വേഗത  ഓരോ മൂന്ന് മിനിട്ടിലും കൂട്ടിക്കൊണ്ടിരുന്നു. ഞാന്‍, അഥവാ ഹൃദയം നിന്ന് പോയി,  വീണാല്‍ പിടിക്കാന്‍ പാകത്തിന് രണ്ടു പേര്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ എല്ലാവരും കൂടി മോണിട്ടറില്‍  തന്നെ കണ്ണ് നട്ട് നില്‍ക്കുകയാണ്. സത്യത്തില്‍ അവരുടെ ഭാവങ്ങള്‍ ആണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്. അവര്‍ പറഞ്ഞ അത്രയും സമയം മില്ലില്‍ ഓടിയിട്ടും ഞാന്‍  വീണില്ല. മില്ല്  നിര്‍ത്തി, ഞാന്‍ ഇറങ്ങി. എനിക്ക് പ്രത്യേകിച്ച് ഒരു വിഷമവും തോന്നിയില്ല. ഇനി ഈ റിപ്പോര്‍ട്ട്‌  കണ്ടിട്ട്  വിദഗ്ദന്‍ എന്ത് പറയും എന്നായി എന്റെ ചിന്ത . ഓടിയാല്‍ പോലും തീരാത്ത അത്രയും കാര്യങ്ങള്‍ ജീവിതത്തില്‍  ബാക്കി കിടക്കുന്നു. രോഗി ആയാല്‍  അത് മതി നമ്മുടെ ബാലന്‍സ് തെറ്റാന്‍.                                                         ട്രെഡ് മില്ലിന്റെ റിപ്പോര്‍ട്ടും ആയി  വിദഗ്ദനെ കണ്ടു. ഇനി എന്റെ വിധി എന്താണാവോ. ഡോക്ടര്‍  ആദ്യമായി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍  ഞാന്‍ രണ്ടര്‍ത്ഥം  കണ്ടു. ഒന്നുകില്‍ ഞാന്‍  രക്ഷപ്പെട്ടു, അല്ലെങ്കില്‍  അദ്ദേഹത്തിന്  ഒരു  ഇരയെ കിട്ടി. എന്തായാലും ഡോക്ടര്‍  സന്തോഷത്തോടെ  പറഞ്ഞു,  എന്റെ ഹൃദയത്തിനു  ഒരു പ്രശ്നവും ഇല്ല എന്ന്. കത്തിക്കൊണ്ടിരുന്ന എന്റെ മനസ്സിലേക്ക് ഒരു തേന്‍ മഴ  പോലെ  ഡോക്ടറുടെ ഈ വാക്കുകള്‍  കിനിഞ്ഞിറങ്ങി. ഭാര്യയ്ക്കും സന്തോഷം ആയി. അത്യാവശ്യം പാലിക്കേണ്ട  ചില  ജീവിത രീതികള്‍  അദ്ദേഹം  പറഞ്ഞു  തന്നു. ഇതെല്ലാം ഞാന്‍  വളരെ മുന്‍പ് മുതല്‍ തന്നെ പാലിച്ചു തുടങ്ങിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും വന്നു ചെക്ക് അപ് നടത്താന്‍ അദ്ദേഹം പറഞ്ഞു. അത്രയും സന്തോഷം. ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കാതെ ആശുപത്രിയില്‍ നിന്നും. ഹാവൂ! രക്ഷപ്പെട്ടു, തല്‍ക്കാലത്തേക്ക്. 
                                                                              


36 comments:

അത് നല്ല വർത്തമാനം തന്നെ. ആയുരാരോഗ്യ സൌഖ്യം ഉണ്ടാകട്ടെ. ഈശ്വരൻ തുണയായിരിയ്ക്കട്ടെ.

ഹാവൂ രക്ഷപ്പെട്ടല്ലോ ...അത് മതി ..ബാക്കിയെല്ലാം വരുന്നിടത്തു വച്ച് കാണാം ..:)

ഇക്ക വായനക്കാരെ മുള്‍ മുനക്ക് നിര്‍ത്തി

ദൈവമേ ഒന്നുമില്ലല്ലോ പ്രശനം ഹാവു രക്ഷപെട്ടല്ലോ

സര്‍വശക്തന്‍ ആയുസും ആരോഗ്യവും നല്‍കട്ടെ

ചിരിഅടക്കിവെച്ചാ വായിച്ചു തീര്‍ത്തത്. എന്നാല്‍ ഡോക്ടര്‍ എന്ത് പറയും എന്നാ പേടിയും ഉണ്ടായ്ര്‍ന്നു കേട്ടോ. ഒന്നുമില്ലെന്നല്ലേ പറഞ്ഞത്. ഇപ്പൊ ഹാപ്പി ആയില്ലേ. wishing u a long life.

ഇ. സി ജി യില്‍ വ്യതിയാനം ഉണ്ടായിട്ടും പുല്ലുപോലെ ട്രെഡ്മില്‍ ഉപയോഗിച്ച ആളെ അവര്‍ ആദ്യമായാവും കണ്ടിട്ടുണ്ടാവുക. എന്തായാലും പേടിക്കണ്ട ഇക്കാ. പോരാഞ്ഞിട്ട് ഇകായെ നോക്കാന്‍ മൂന്നു ഡോക്ടര്‍ മാറും ഇല്ലേ വീട്ടില്‍. ഇനി ഒത്തിരി കാലം ആരോഗ്യത്തോടെ ഇരിക്കാന്‍ ദൈവം ഇടതരട്ടെ.

ഓ രക്ഷപ്പെട്ടു. ഹൃദയമുണ്ടെന്ന് കണ്ടുപിടിച്ചല്ലോ.

(ഞാന്‍ ഒരിക്കല്‍ ട്രെഡ് മില്ലില്‍ ഓടുന്നത് കണ്ടിട്ട് അടുത്തുനിന്ന എന്റെ ഭാര്യക്കായിരുന്നു ഏറ്റവും സങ്കടം. ഒന്ന് ആഞ്ഞുനടക്കുകപോലും ചെയ്യാത്ത എന്നെ എന്തൊരോട്ടമാണ് ആ ഡോക്ടര്‍ ഓടിച്ചത്?!!)

@@
ചിരിപ്പിച്ചെങ്കിലും പേടിപ്പിച്ചല്ലോ തടിയാ തടിമാടാ!

(ഇക്കാനെ ട്രെഡ്‌ മില്ലിലൂടെ ഉരുട്ടിവിട്ട ആ കല്ലിവല്ലിഡോക്ടറോട് എന്റെ വാപ്പാന്റെ പ്ലൈവുഡ്‌ മില്ലില്‍വന്നു പണിയെടുക്കാന്‍ പറ. പഹയന്‍ ഓണ്‍ലൈന്‍വഴി നീന്തല്‍ പഠിച്ചോനായിരിക്കും.

ഇനി ഇത്ത ശല്യപ്പെടുത്തുവാണേല്‍ ദുബായിലേക്ക് വാ. നമുക്കിവിടെ ട്രേഡിങ്ങ് കമ്പനി തുടങ്ങാം.

**

"അടുത്താല്‍ നക്കി കൊല്ലും,അകന്നാല്‍ കുത്തി കൊല്ലും" എന്ന് പറഞ്ഞ രീതി ആണല്ലോ ഭാര്യമാര്‍ക്ക്" എന്തായാലും മരണമുറപ്പാ .അല്ലേ ഇക്കാ

ഹൃദയം ഒരു ചെറിയ കാര്യമൊന്നുമല്ല എന്നു മനസ്സിലായി, രസകരമായി കുറിപ്പ്! മരണം എന്നൊക്കെ പറഞ്ഞാൽ പേടിക്കുമെങ്കിലും!

എന്ത് ചെയ്താലും കുറ്റം... പാവം ഭാര്യ ! ഏതായാലും ഇപ്പൊ സമാധാനം ആയല്ലോ... ഈ ഡോക്ടര്‍ പേടി മാറ്റാന്‍ ആണോ ഇക്ക മൂന്നു മക്കളെയും മെഡിസിനു വിട്ടത് :)

എച്ച്മുക്കുട്ടീ, ഈശ്വരന്‍ തുണയായിരിക്കട്ടെ, എല്ലാവര്‍ക്കും.
രമേശ്‌ സര്‍, തല്‍ക്കാലം തടി ഊരി എടുത്തു.
ജി .ആര്‍.ജീ, ആശംസയ്ക്ക് നന്ദി.
കൊലുസ്സ്‌, ചിരി അടക്കി വച്ച് അല്ലെ.? എന്റെ പ്രാണ വേദന എനിക്കറിയാം. സന്തോഷം.
ഏപ്രില്‍ ലില്ലി, ഉണ്ടായിരുന്ന മൂന്നും, മരുമകനും കൂടി ഇപ്പോള്‍ നാലാ...ഞാനിപ്പോള്‍ ഒളിച്ചും പാത്തുമാ ഭക്ഷണം കഴിക്കുന്നത്‌.
അജിത്‌ ഭായ്, ഹൃദയം ഉണ്ടെന്നു കണ്ടു പിടിച്ചു. അത് കൊണ്ട് ഭാര്യയുടെ സംശയം മാറി.
അതെ , ഡോക്ടര്‍ സര്‍, രക്ഷപ്പെട്ടു, തല്‍ക്കാലത്തേക്ക്.
എനിക്കധികം തടി ഒന്നും ഇല്ല, കണ്ണൂരാനെ, ഒരു തൊണ്ണൂറു കിലോ മാത്രമേ ഉള്ളൂ. പിന്നെ നീ അവിടെ ഉള്ളപ്പോള്‍ ദുബായില്‍ വരാനുള്ള മണ്ടത്തരം ഒന്നും ഞാന്‍ കാണിക്കില്ല. എനിക്ക് ജീവനില്‍ കൊതിയുണ്ടേ....
അതെ, ഫൈസല്‍ ഭായ്, രണ്ടായാലും മരണം ഉറപ്പാ....
ശ്രീനാഥന്‍ സര്‍, ഹൃദയം ഭയങ്കര സംഭവം അല്ലെ? ഉള്ളിളിരിക്കുന്നത് കൊണ്ട് അറിയാത്തതാ....
ലിപി മോളെ, ഇപ്പോള്‍ പേടി കൂടി. ഇപ്പോള്‍ നാല് പേരാ എന്നെ ഉരുട്ടുന്നത്.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, രസകരമായ പ്രതികരണങ്ങള്‍ക്ക്.

അപ്പോൾ ഇതു പോലുള്ള കാര്യങ്ങൾക്കു കൊച്ചി തന്നെ ശരണം......ഇക്കാ...ആലപ്പുഴ വിട്ടേച്ചു ഇവിടെ വന്നു താമസിക്കെന്നെ...അപ്പൊ ആലപ്പുഴ പുരാണം കളഞ്ഞേച്ചു കൊച്ചി പുരാണം തുടങ്ങാം.ഇക്കക്കും കുടുബത്തിനും ദീർഘായുസ്‌ ദൈവം തംബുരാൻ തരട്ടെയെന്നാശംസിക്കുന്നു.

മാഷേ അസുഖം ഒന്നും ഇല്ലല്ലോ.നന്നായി. ഈ പോസ്റ്റിനെക്കാളും കൂടുതല്‍ ഞാന്‍ ആസ്വദിച്ചത് ആ വീടിന്‍ ഭംഗിയാണേ..

എന്നെയും ഇതു പോലെ ഒരിക്കല്‍ എന്റെ മരുമകന്‍ സ്പെഷ്യലിസ്റ്റിനെ കാണിച്ച ശേഷം അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു ഇപ്പറഞ്ഞ “മില്ലില്‍” കയറ്റിയതാ.... പിന്നെ ഇതു പോലെ രക്ഷപ്പെട്ടു. പിന്നെ കുറെ കാലം കഴിഞ്ഞു എന്തോ വല്ലായ്മ തോന്നിയപ്പോള്‍ രാത്രി കൊണ്ടു പോയി ഇ.സി.ജെയെല്ലാം എടുത്തു.സംശയം പറഞ്ഞു ആ രാത്രി നിരീക്ഷണത്തിനിട്ടു. പിറ്റേന്നു രാവിലെ പോരാന്‍ നേരത്തു അവര്‍ പിടിച്ചു നിര്‍ത്താന്‍ നോക്കി . ഞാന്‍ ജീവനും കൊണ്ടോടി. അതില്‍ പിന്നെ ആസ്പത്രി എന്നു കേട്ടാല്‍ എനിയ്ക്കു ഭയമാ. കൂടുതലറിയാന്‍ പഴയ ഒരു സംഭവം കൂടിയുണ്ട് .ഇവിടെ നോക്കിയാലറിയാം.

ആയുരാരോഗ്യസൌഖ്യം നേരുന്നു..:)

സന്തോഷം,@ പുന്നക്കാടന്‍, ഒരു അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ആലോചിക്കാം, കൊച്ചി പുരാണത്തിന്. ആദ്യം കുട്ടികള്‍ ഒരു വഴി എത്തട്ടെ.
@കുസുമംജീ, പോസ്റ്റ്‌ നോക്കാതെ വീടാ നോക്കിയത്? എങ്ങനെയുണ്ട്?
@കുട്ടി സാഹിബ്, സമാനമായ അനുഭവം ഉണ്ട് അല്ലെ? "ഇവിടെ" ക്ലിക്കി ചെന്നത് വല്ലാത്ത ഒരു അവസ്ഥയിലേക്കാണ്. കണ്ണ് നനഞ്ഞു പോയി. എല്ലാം സഹിക്കാന്‍ സര്‍വ്വ ശക്തന്‍ കഴിവ് തരട്ടെ.
@ഇസ്ഹാക്ക് ഭായ്, സന്തോഷം ആശംസയ്ക്ക്.

രൂപ എത്രയാ ലാഭം.. ?!

ഒരു ചെക്ക് അപ്പ്‌ ഇപ്പോൾ എല്ലാവർക്കും ആവശ്യമാണ്.

This comment has been removed by the author.

രക്ഷപ്പെട്ടു,

@ഖാദര്‍ സാഹിബ്, പൈസ കുറെ ലാഭം ആയി.
@മോഇദീന്‍ സാഹിബ്, എല്ലാവര്‍ക്കും ഒരു ചെക്ക് അപ് ആവാം,അല്ലെ?
@എഴുത്തുകാരി, കൊള്ളാം അല്ലെ?
@ഹൈനമോളെ, രക്ഷപ്പെട്ടു, തല്‍ക്കാലത്തേക്ക്.
എല്ലാവര്‍ക്കും നന്ദിയുണ്ടേ....

വളരെ രസകരമായി എഴുതി..ഏതൊരാള്‍ക്കും ഇരുപത്തഞ്ചു വയസ്സ് കഴിയുമ്പോള്‍ തന്നെ ഫുള്‍ ബോഡി ചെക്കപ്പ്‌ വേണമെന്നാണ് എന്‍റെ അഭിപ്രായം..
സമാധാനത്തോടെ ഇരിക്കാല്ലോ .. :)

സൂപ്പര്‍ ...ശരിക്കും സസ്പെന്‍സ് ഫിലിം കാന്നുനത് പോലെ

അത്യാവശ്യം പാലിക്കേണ്ട ചില ജീവിത രീതികള്‍ അദ്ദേഹം പറഞ്ഞു തന്നു.

athu koodi parayu

ennal ennaal ee testum laaabham

ഡോക്ടര്‍ ആദ്യമായി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ ഞാന്‍ രണ്ടര്‍ത്ഥം കണ്ടു. ഒന്നുകില്‍ ഞാന്‍ രക്ഷപ്പെട്ടു, അല്ലെങ്കില്‍ അദ്ദേഹത്തിന് ഒരു ഇരയെ കിട്ടി.

ഹ്ഹ്ഹ്ഹ് അത് സൂപ്പറായി :)

പലരും പറഞ്ഞപോലെ അത്ര പേടിയൊന്നും തോന്നീല. കാരണം എന്ത് സംഭവിച്ചാലും ആളിവ്ടെ ബ്ലോഗെഴുതാവുന്നപോലെ ഉണ്ടല്ലോ ;)

നല്ലനാളുകള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍!

ഷാന്‍വാസ് ചേട്ടാ, ഏതായാലും ചേട്ടന് (വി. എസ്സിനെ പോലെ )മുപ്പതുകാരന്റെ ഹൃദയമാണെന്നറിഞ്ഞതില്‍ സന്തോഷം ! എന്നാലും സ്നേഹമയി ആയ ചേച്ചിയെ ഇങ്ങനെ കളിയാക്കണ്ടായിരുന്നു. :-)
നല്ല പോസ്റ്റ്. ആശംസകള്‍!!

@മഞ്ഞുതുള്ളീ, അത് തന്നെ ആണ് എന്റെയും അഭിപ്രായം.
@മൈ ഡ്രീംസ്, സന്തോഷം. പിന്നെ പറഞ്ഞു തന്ന ജീവിത രീതികള്‍ പറഞ്ഞാല്‍ ചിരി അടക്കാന്‍ പാട് പെടും. അത് കൊണ്ടാ പറയാഞ്ഞത്.
@ചെറുതേ,ആദ്യം ആണെന്ന് തോന്നുന്നു,സ്വാഗതം. പ്രാര്‍ത്ഥനയ്ക്ക് വളരെ നന്ദി.
@ ഷാബു ഭായ്, ഇനിയും കുറച്ചു കാലം കൂടി ഉണ്ടാവുമെന്ന് തോന്നുന്നു, നിങ്ങളുടെ ഒക്കെ ക്ഷമ പരീക്ഷിക്കാന്‍.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

ഇക്കാ ...സമാധാനം ആയി ..
ചിരിപ്പിച്ചു .. പേടിപ്പിച്ചു ...ആശ്വാസം ..
എന്‍റെ ഭാര്യ bsc നേഴ്സ് കൂടി ആണ്‌ .
രണ്ടു വട്ടം കൂടുതല്‍ ചുമച്ചാല്‍ പറയും
ചെക്കപ്പ് ചെയ്യണം..ന്യു മോണിയ
ആവും എന്ന്..
അത് പോട്ടെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു ആശുപത്രിയില്‍
പാതിരക്ക് പോയതിനു ഒരു കണക്കും ഇല്ല....അത്
തന്നെ നക്കി കൊല്ലുക..ഹ..ഹ...എന്നാലും ഇതൊക്കെ ഒരു സുഖം അല്ലെ
ഇക്ക..!!!

ഞാന്‍ പേടിച്ചില്ല. :) എനിക്ക് ഇച്ചിരി മുഖലക്ഷണവും അറിയാം. ഇക്ക അടുത്ത കാലത്തൊന്നും അലോപ്പതി വാരിവിഴുങ്ങേണ്ടി വരില്ല. ഇപ്പോള്‍ വ്യായാമവും പ്രാര്‍ഥനയും മാത്രം മതി മരുന്നായിട്ട്. ഞാനുമുണ്ട് കൂടെ.

അപ്പൊ ഹ്രദയം ഉണ്ടല്ലേ അതറിഞ്ഞില്ലേ . എന്തോരം കാശാ ലാഭം . പെണ്ണുമ്പിള്ളയെ കണ്ടു പഠിക്ക് നിങ്ങള്ക്ക് ഇതുവരെ തോന്നിയില്ലല്ലോ ആ ഹ്രദയം അവിടെ തന്നെ ഉണ്ടോ എന്ന് നോക്കാന്‍ . പോസ്റ്റു കിട്ലന്‍ ചിരിക്കാനുണ്ട് .ചിന്തിക്കാനും..... താങ്കള്‍ അവിടെ കിടന്നു അനുഭവിച്ചതിനെന്താ നല്ലൊരു പോസ്റ്റു സമ്മാനിക്കനായില്ലേ അതിനു ഫാര്യ തന്നെ വേണ്ടി വന്നു..

@എന്റെ ലോകം, അപ്പോള്‍ ഭായ്, നിങ്ങള്‍ ഭാര്യയെ കൂടുതല്‍ പേടിക്കണം. പിന്നെ ഇതൊക്കെ അല്ലെ ഓര്‍ക്കാന്‍ ഉണ്ടാവുകയുള്ളൂ?

@ശ്രദ്ധേയന്‍, കൂടെ ഉണ്ടല്ലേ? അപ്പോള്‍ ഇനി പേടിയെ ഇല്ല....

@അതെ, ഉമ്മു അമ്മാര്‍, അതിനും ഫാര്യ തന്നെ വേണ്ടിവന്നു. അതിനും വേണ്ടേ ഒരു ഫാഗ്യം?

സരസം ആയി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടേ....

ആദ്യമായ് എന്റെ പോസ്റ്റ് വായിക്കാന്‍ സന്മനസ്സ് കാട്ടിയതിന് നന്ദി.എല്ലാവരും അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റുപറയാനാവുമോ..
താങ്ങളുടെ ഭാഷ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു,നല്ല ഒഴുക്കോടെ വായിച്ചു പോകാന്‍ പറ്റി.ഇതു വായിച്ചപ്പോള്‍ എന്റെ ഹൃദയവും വെറുതെ ശക്തിയായി ഇടിക്കുന്നു.ബാക്കി പോസ്റ്റ്കള്‍ പിന്നീട് വായിച്ചുകൊള്ളാം.സന്തോഷം

ഷാനവാസ്‌, ഡോക്ടറെ പരഞ്ഞുബോദ്ധ്യപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞത് നന്നായി. മടുള്ളവര്‍ക്കും ഉപയോഗപ്രദമായ പോസ്റ്റ്‌. ആശംസകള്‍...............

ചിലപ്പോള്‍ അങ്ങനെയാണ് ഇക്കാ... ഒന്നുമുണ്ടാകില്ല എങ്കിലും കുറച്ചു നേരത്തേക്ക് അല്ലെങ്കില്‍ കുറച്ചു കാലത്തേക്ക് അതൊരു വലിയ പ്രശ്നമായി മാറും. വീട്ടില്‍ എത്ര തവണ സംഭവിച്ചിരിക്കുന്നു. ചിലപ്പോള്‍ അത് ചിലരുടെ ആവശ്യമില്ലാത്ത വെപ്രാളം കാരണമായിരിക്കും, ചിലപ്പോള്‍ നമ്മുടെ തന്നെ പേടി കൊണ്ടായിരിക്കും മറ്റു ചിലപ്പോള്‍ ചില ഡോക്റ്റര്‍മാര്‍ക്ക് തെറ്റ് പറ്റുന്നതുമാകാം... എന്ത് തന്നെയായാലും പലപ്പോഴും നമ്മള്‍ക്ക് അതൊന്നും അവഗണിക്കാന്‍ പറ്റാറില്ല എന്നുള്ളതാണ് വാസ്തവം. പിന്നെ ഒരുകണക്കിന് ചിന്തിച്ചാല്‍ ഏത് പ്രായത്തിലും ഇടയ്ക്കൊരു ചെക്ക് അപ്പ്‌ നല്ലതുമാണ്...

ഇക്കയുടെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു :)

ആശംസകളോടെ http://jenithakavisheshangal.blogspot.com/

Post a Comment