ചാലക്കുടി അടുത്ത് കൊരട്ടി ആണ് സ്ഥലം. കൊരട്ടിയെ കീറി മുറിച്ചു കൊണ്ട് തെക്ക് വടക്ക് പായുന്ന ദേശീയ പാതയും റെയില്‍ പാതയും. അതെ, അവിടെയാണ് ഒരിക്കല്‍ ഉദ്യോഗം ആയി എത്തിയത്. തിരുവല്ലയില്‍ നിന്നുള്ള പ്രയാണം അങ്ങനെ കളമശ്ശേരി വഴി വടക്കോട്ട് വടക്കോട്ട് നീങ്ങുകയാണ്. കൊരട്ടിയില്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അന്ന് കമ്പനിയില്‍ പോകേണ്ട എന്ന് തീരുമാനിച്ചു. കമ്പനിയുടെ അടുത്ത് തന്നെ ആയിരുന്നു, താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. സാറാമ്മ ചേട്ടത്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. കൊരട്ടി ഒരു ചെറിയ ഗ്രാമം ആയിരുന്നു എങ്കിലും അധ്വാന ശീലരായ ജനങ്ങളെ ആണ് അവിടെ കാണാന്‍ കഴിഞ്ഞത്....