Monday, May 16, 2011

"കവടു"വും ഞാനും

42

എന്റെ പ്രിയ നഗരം ആയ നാഗ്പൂര്‍ വാസക്കാലം.പതിനഞ്ചു വര്‍ഷത്തെ കേരളത്തിലെയും മൂന്നു വര്‍ഷത്തെ മധ്യ പ്രദേശിലെയും ഉദ്യോഗത്തിന് ശേഷം നാഗ്പൂര്‍ വാസം.നഗരപ്രാന്തത്തിലെ സുന്ദര ഗ്രാമം,"മഹാല്ഗാവ്".ഗോതമ്പ് പാടങ്ങളും സന്തര (orange)തോട്ടങ്ങളും അതിരിടുന്ന ഗ്രാമത്തിന്റെ നെഞ്ചിനെ പിളര്‍ന്നു കൊണ്ട് പോകുന്ന കൊല്‍ക്കാത്ത-മുംബൈ ഹൈവേ.കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമവാസികള്‍.ഏതാണ്ട് എല്ലാവര്‍ക്കും അത്യാവശ്യം കൃഷി സ്ഥലങ്ങള്‍.നാട്യങ്ങള്‍ ഇല്ലാത്ത ,നേരും നന്മ്മയും ഉള്ള ഗ്രാമീണര്‍.അവിടത്തെ കോടീശ്വരനായ കൃഷിക്കാരനെ കണ്ടാല്‍ നമ്മുടെ നാട്ടിലെ പിച്ചക്കാരന്‍ ആണെന്ന്  തോന്നും.ഇത്രയും പണമുള്ള ഒരാള്‍ നമ്മുടെ കേരളത്തില്‍ ഏറ്റവും കുറഞ്ഞത്‌ ബെന്‍സ് വണ്ടിയില്‍ എന്കിലുമേ സഞ്ചരിക്കുകയുള്ളൂ."കവടു റാവത്ത്" ഈ ഗ്രാമവാസി ആണ്.ഏകദേശം ഇരുപത്തി അഞ്ചു  വയസ്സുള്ള കരുത്തന്‍ ആയ ചെറുപ്പക്കാരന്‍.ഞാന്‍ ഒരു വലിയ ഗ്രൂപിന്റെ ഫാക്ടറി സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ ഗ്രാമത്തില്‍ എത്തിയത്.തുടക്കം മുതല്‍ തന്നെ കവടു എന്റെ കൂടെ ഉണ്ട്.അവിടെ പ്രാദേശികമായ പല കാര്യങ്ങളും കവടുവില്‍ നിന്നാണ് ഞാന്‍ മനസ്സില്‍ ആക്കിയത്.ഗ്രാമവാസികള്‍ ഒന്നാം തരം മറാത്തി ഭാഷ സംസാരിക്കുനവര്‍.പക്ഷെ കവടുവിനു അത്യാവശ്യം ഹിന്ദി അറിയാമായിരുന്നതും എനിക്ക് ഗുണമായി. അത് കൊണ്ട് തന്നെ,ഫാക്ടറി ഉല്‍പ്പാദനം തുടങ്ങിയപ്പോള്‍ കവടു അവിടത്തെ ആദ്യ തൊഴിലാളികളില്‍ ഒരാളായി.         
                                                                       എനിക്കും കവടുവിനെ വലിയ ഇഷ്ടം ആയിരുന്നു.എത്ര പ്രയാസം ഏറിയ പണി വന്നാലും കവടു മുന്നില്‍ തന്നെ ഉണ്ടാവും.സാധ്യമല്ല എന്ന വാക്ക് അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല.മാനേജരുടെ അടുത്ത ആള്‍ എന്ന നിലയില്‍ അവനെ മറ്റു തൊഴിലാളികള്‍ക്ക് ഭയം ആയിരുന്നു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ഞാന്‍ വക വെച്ച് കൊടുത്തിരുന്നു. എന്നിട്ടും വലിയ താമസം ഇല്ലാതെ തന്നെ തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു.ബീ ജെ പീ .യുടെ നേത്രുത്വം.ഞാന്‍ ആദ്യം ഒന്ന് അമ്പരന്നു എന്നുള്ളത് സത്യം ആണ്.കാരണം കേരളത്തിലെ അനുഭവങ്ങള്‍ ആണ്.കേരളത്തില്‍ യൂനിയന്കാരുടെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് ഫാക്ടറി കാര്യങ്ങള്‍ നോക്കാന്‍ നേരം കിട്ടുക പ്രയാസം ആയിരുന്നു.ഉള്ളി തൊലിച്ച പ്രശങ്ങള്‍ പോലും വലുതാകും.ചായയില്‍ പാല്‍ കുറഞ്ഞാല്‍ പ്രശ്നം കൂടിയാല്‍ പ്രശ്നം.കടുകിട വിട്ടു കൊടുക്കാന്‍ തയ്യാറാവാത്ത മുതലാളിമാരും.എന്റെ അനുഭവത്തില്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പു ആക്കിയതില്‍ ഒരു നല്ല പങ്കു വഹിച്ചത് ഇവിടത്തെ മുതലാളിമാര്‍ തന്നെയാണ്.അരവും അരവും കൂടി ചേര്‍ന്നപ്പോള്‍ കിന്നരം എന്ന് പറഞ്ഞത് പോലെ തൊഴിലാളിയും മുതലാളിയും കൂടി വ്യവസായങ്ങള്‍ക്ക് കുഴി തോണ്ടി അടക്കുന്നതില്‍ വിജയിച്ചു.കേരളത്തിലെ ഈ അനുഭവങ്ങള്‍ ആണ് എന്നെ ആദ്യം അമ്പരപ്പിച്ചത്. പക്ഷെ ,യൂണിയന്റെ പ്രവര്‍ത്തന ശൈലിക്ക് വ്യത്യാസം ഉണ്ടായിരുന്നു.കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധികാത്ത തരത്തിലുള്ള ശൈലി.അതുകൊണ്ടുതന്നെ  തൊഴിലാളികള്‍ കാരണം ഒരു മണിക്കൂര്‍ പോലും ഉല്‍പ്പാദനം മുടങ്ങിയിട്ടില്ല.കേരളത്തില്‍ കുഞ്ഞു കാര്യങ്ങള്‍ക്ക് പോലും ഒരു "ലോകൌട്ട് " ഉറപ്പായിരുന്നു.അത് കഴിഞ്ഞാല്‍ ചര്‍ച്ചകള്‍ തന്നെ ചര്‍ച്ചകള്‍.ഒരു മൂന്ന് മാസം ഒക്കെ അങ്ങനെ പോകും.മിച്ചം വരുന്നത് കമ്പനിയ്ക്ക് മൂന്നു മാസത്തെ  ഉല്‍പ്പാദന നഷ്ട്ടവും തൊഴിലാളിക്ക് മൂന്നു മാസത്തെ ശമ്പള നഷ്ടവും.ആര്‍ക്കും മെച്ചമില്ലാത്ത ഒരു അവസ്ഥ.ഇതിന്റെ മന:ശാസ്ത്രം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സില്‍  ആയിട്ടില്ല. ഇപ്പോള്‍ പിന്നെ ആ പ്രശ്നവും ഇല്ലല്ലോ.കേരളത്തിലെ ചെറുപ്പകാര്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ നാണം  അല്ലെ?അത് കൊണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ നമ്പിയാണ് കേരളം നിലവില്‍ കഴിഞ്ഞു പോകുന്നത്.
                                                                        നാഗ്പൂരിലെ മഴക്കാലം നല്ല രസമാണ്.നൂല് പോലെ എപ്പോഴും മഴ  വീണുകൊണ്ടിരിക്കും.ചിലപ്പോള്‍ അതി ശക്തമായ മഴയും ആലിപ്പഴം പൊഴിയലും ഉണ്ടാവും.അപ്പോള്‍ നല്ല രസമാണ് .മണ്ണിന്റെ നിറം ഐസ് കണങ്ങള്‍ കൊണ്ട് മൂടി തൂവെള്ള നിറമാകും.അങ്ങനെ ഒരു ദിവസം ആണ് എന്റെ ജീവിതത്തിലെ മറക്കാന്‍ ആവാത്ത ഒരു സംഭവം ഉണ്ടായത്.മരത്തിന്റെ തളിരങ്ങള്‍ പതം വരുത്താന്‍ വേണ്ടി തിളച്ച വെള്ളത്തില്‍ ഇട്ടു ,അരി വേവിക്കുന്നത്‌ പോലെ , വേവിക്കുന്ന ഒരു രീതി ഉണ്ട്.മൂന്നു ദിവസം വരെ ചിലപ്പോള്‍ ഇങ്ങനെ  വേവിക്കണം.അപ്പോഴേ ചില തരം മരങ്ങള്‍ക്ക് പതം വരൂ..അടുപ്പിച്ചു ആറോളം കൂറ്റന്‍ ടാങ്കുകളില്‍ മരം വെന്തു കൊണ്ടിരിക്കും.ആറടി വരെ ആഴമുള്ള ടാങ്കുകളാണ്.തറ നിരപ്പില്‍ നിന്നും മൂന്നടി മുകളിലും മൂന്നടി താഴെയും ആയിട്ടാണ് നിര്‍മ്മിതി.സാധാരണ ഗതിയില്‍ ഒരു അപകട സാധ്യത ഇല്ല എന്ന് തന്നെ പറയാം.   അങ്ങനെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ടാങ്കിലേക്ക് ആണ് അബദ്ധത്തില്‍ കവടു വീഴുന്നത്.തറനിരപ്പില്‍ നിന്ന് മൂന്നടി പൊക്കത്തില്‍ ചുറ്റു മതില്‍ ഉള്ളതാണ്.എന്നിട്ടും കവടു തിളച്ച വെള്ളത്തിലേക്ക്‌ വീണു.അപ്പോള്‍ ആ ടാങ്കില്‍ മൂന്നടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ.മരത്തിന്റെ തളിരങ്ങളും അതില്‍ കുറവായിരുന്നു. അലച്ചു തല്ലി വീഴാതെ ചാടിയ പോലെയാണ് വീണത്‌.അതുകൊണ്ട് തന്നെ അര വരെയേ പോള്ളിയുള്ളൂ.വീണ ഉടനെ അയാള്‍ പുറത്തേക്കു ചാടാന്‍ ശ്രമിച്ചു.അടുത്ത് നിന്നവര്‍ തൂക്കി ടാങ്കിന്റെ വെളിയില്‍ എടുത്തു.ഒരു അഞ്ചു സെകണ്ടില്‍  കൂടുതല്‍ അയാള്‍ തിളച്ച വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നില്ല.വിവരം അറിഞ്ഞു ഞാന്‍ പാഞ്ഞു എത്തുമ്പോള്‍  കവടു നിന്ന് വിറക്കുകയാണ്.അയാളുടെ ശരീരത്തില്‍ തണുത്ത വെള്ളം ഒഴിച്ച് കൊണ്ടിരുന്നു.പുറത്തു നല്ല മഴ തിമിര്‍ത്തു പെയ്യുന്നുണ്ട്.ഞാന്‍ പെട്ടെന്ന് തന്നെ അയാളുടെ  പാന്റ് ഊരാന്‍ അടുത്ത് നിന്നവരോട് പറഞ്ഞു. അക്ഷരാത്ഥത്തില്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്.പാന്റിന്റെ കൂടെ അരയ്ക്കു കീഴ്പ്പോട്ടുള്ള തൊലിയും കൂടിയാണ് ഉരിഞ്ഞു വന്നത്.അഞ്ചു സെകണ്ടേ വെള്ളത്തില്‍ കിടന്നുള്ളൂ എങ്കിലും അരയ്ക്കു കീഴ്പോട്ടു വെന്ത പോലെ ആയിരുന്നു.
                            പിന്നെ ആലോചിച്ചു നിന്നില്ല.കവടുവിനെയും വണ്ടിയില്‍ കയറ്റി നഗരത്തിലെ ആശുപത്രിയിലേക്ക് ഒരു  ജീവന്മരണ പോരാട്ടം പോലെ പാഞ്ഞു.ആദ്യം കണ്ട ആശുപത്രിയില്‍ തന്നെ എത്തിച്ചു.പക്ഷെ ഈ ആശുപത്രിയില്‍ പാതി വെന്ത ശരീരത്തിന് പറ്റിയ സൌകര്യം ഇല്ലായിരുന്നു.എങ്കിലും അവിടത്തെ ഡോക്ടര്‍ അവിടെ തന്നെ ചികിത്സിക്കാം എന്ന് പറഞ്ഞു .നല്ലൊരു ഇരയെ കിട്ടിയാല്‍ ആരാണ് വിടുന്നത്.ആള് തീര്‍ന്നു പോയാലും അത്രയും  ദിവസത്തെ ചികിത്സക്കുള്ള കാശ് വാരാമല്ലോ.ഞാന്‍ ഒത്തു തീര്‍പ്പിന് തയ്യാറാവാതെ ഒരു ആംബുലന്‍സ് വിളിച്ചു നഗരത്തിലെ ഏറ്റവും നല്ല ഒരു ആശുപത്രിയില്‍ തന്നെ കവടുവിനെ എത്തിച്ചു.മൊബൈല്‍ ഫോണ്‍ ഏറ്റവും ഉപകാരപ്പെട്ട ഒരു ദിവസം ആയിരുന്നു അത്.ഈ ആശുപത്രി ഒരു മലയാളി ഗ്രൂപിന്റെതു  ആയിരുന്നു.ഒരു മണിക്കൂറിനു ശേഷം ഡോക്ടര്‍ എന്നെ വിളിച്ചു.വളരെ ഗുരുതരമായ പൊള്ളല്‍ ആണെന്ന് പറഞ്ഞു.ഒരു മൂന്നു ദിവസം കടന്നു കിട്ടിയാല്‍ രക്ഷ പെട്ടേക്കാം.കവടു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.അറിഞ്ഞു കേട്ട് ഭാര്യയും  അമ്മയും അലമുറ ഇട്ടുകൊണ്ട്‌ എത്തി.അവരെ സമാധാനിപ്പിച്ചു കഴിഞ്ഞപ്പോള്‍ യൂനിയന്കാരും എത്തി.അവര്‍ക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലായിരുന്നു.അത്ര നല്ല ആശുപത്രിയില്‍ ആണ് ചികിത്സ തുടങ്ങിയത്.
                                                                   എന്റെ പ്രശ്നം ആരംഭിച്ചതെ ഉള്ളൂ.രണ്ടാം ദിവസം മുതല്‍ സര്‍ക്കാര്‍  വകുപ്പുകള്‍ ഓരോന്നായി വന്നു തുടങ്ങി.ആള്‍ വെള്ളത്തില്‍ വീണതാണോ അതോ തളളി ഇട്ടതാണോ ,അബദ്ധത്തില്‍ വീണതാണോ അതോ ചാടിയതാണോ അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങള്‍.ഇതിനിടയ്ക്കും ഞാന്‍ ഉള്ളുരുകി ദൈവത്തിനെ വിളിക്കുന്നുണ്ടായിരുന്നു, കവടുവിന്റെ ജീവന് വേണ്ടി.അങ്ങനെ മൂന്നു ദിവസം മൂന്നു യുഗങ്ങള്‍ പോലെ കഴിഞ്ഞു.അത് വരെ പ്രശ്നം ഒന്നും ഇല്ല.ഡോക്ടറെ കണ്ടപ്പോള്‍ പ്രതീക്ഷക്കു വക ഉണ്ടെന്നു പറഞ്ഞു.കവടുവിനെ നോക്കാന്‍ മുഴുവന്‍ സമയവും ഒരാളെ കമ്പനി നിയമിച്ചിരുന്നു.ഓരോ ദിവസവും പതിനായിരത്തിനും പതിനയ്യായിരത്തിനും മുകളില്‍ ആശുപത്രി ചെലവ്.അങ്ങനെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ കവടു അപകടനില തരണം ചെയ്തു.എന്നിട്ടും ഐസീയൂ വില്‍ തന്നെ.പുറത്തിറക്കി യാല്‍  ഇന്‍ഫെക്ഷന്‍ വരുമെന്ന് ഡോക്ടര്‍.കവടുവിനു നല്ല നല്ല ഭക്ഷണം വേണം ദിവസവും.അങ്ങനെ നാല്പത്തി ഒന്നാം  ദിവസം കവടു ആശുപത്രി വിട്ടു.അതിനിടയ്ക്ക് പത്തു കിലോ തൂക്കവും കൂടിയിരുന്നു.കവടുവിനെ വീട്ടില്‍ എത്തിച്ചിട്ട് വലിയ ആശ്വാസത്തോടെ ഞാന്‍ ഫാക്ടറിയില്‍ എത്തിയപ്പോള്‍ എന്നെയും കാത്ത് മാനേജിംഗ് ഡയരക്ടര്‍ മാര്‍വാഡി ഇരിക്കുന്നുണ്ടായിരുന്നു.ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ പതിനഞ്ചടി മനുഷ്യന്‍ എന്നാണു.അഞ്ചടി ഭൂമിക്കു മുകളിലും ബാക്കി പത്തടി ഭൂമിക്കു താഴെയും.നമ്മള്‍ കാണുന്നതൊന്നും ഇയാള്‍ കാണുകയില്ല.പക്ഷെ നമ്മള്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ ഇയാള്‍ കാണുകയും ചെയ്യും.  ഞാന്‍ സന്തോഷത്തോടെ വിവരം പറഞ്ഞു.മാര്‍വാഡി എല്ലാം വളരെ ശാന്തമായി കേട്ടിരുന്നു.എന്നിട്ട് വളരെ ശാന്തമായി ചോദിച്ചു,"ഇപ്പോള്‍ വരെ ഇതിനു വേണ്ടി എത്ര രൂപ ചെലവായി കാണും ?" ഞാന്‍ പറഞ്ഞു "ഏകദേശം അഞ്ചര ലക്ഷം രൂപ." " ഞാന്‍ ചോദിച്ചത് വേറൊന്നും അല്ല,നമ്മള്‍ എന്ത് ചെയ്യുമ്പോഴും ലാഭ നഷ്ട്ടം കണക്കു കൂട്ടാറില്ലേ?ഇതിലും അത് ആകാമായിരുന്നു. " മാര്‍വാഡി പറഞ്ഞു.ഞാന്‍ ചോദിച്ചു,"ഇതില്‍ എങ്ങനെ"? അപ്പോള്‍ മാര്‍വാഡി അവിസ്മരണീയമായ ഒരു വിവരണം നടത്തി."നിങ്ങളിപ്പോള്‍ ഒരു വെറും തൊഴിലാളിയെ രക്ഷിക്കാന്‍ വേണ്ടി ഇത്രയും കാശ് മുടക്കി.പക്ഷെ ചെയ്യേണ്ടിയിരുന്നത് അയാളെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അങ്ങനെ ആയാല്‍ ചെലവ് കുറയും.ആള്‍ മരിക്കും ആയിരിക്കും ,പക്ഷെ നഷ്ട്ടപരിഹാരം ഒരു ലക്ഷം രൂപയില്‍  കൂടുതല്‍ കൊടുക്കേണ്ടി വരില്ലല്ലോ?" ഞാന്‍ നിന്ന നില്‍പ്പില്‍ വിയര്‍ത്തു പോയി.എന്തൊരു ചിന്ത എന്നോര്‍ത്ത്.വെറും ഒരു ലക്ഷം രൂപ വിലയുള്ള  ഒരു ജീവന് വേണ്ടി അഞ്ചര ലക്ഷം ചിലവാക്കിയ എന്റെ മണ്ടത്തരത്തെ മാര്‍വാടി ശെരിക്കും തമാശ രൂപേണ ആയെങ്കിലും കളിയാക്കി.പക്ഷെ ഇതിനിടയിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഉള്ള  എന്റെ  സന്തോഷം ലക്ഷങ്ങള്‍ക്കും മീതെ ആയിരുന്നു.ഞാന്‍ നാഗ്പൂര്‍ വിടുന്നത് വരെ കവടു എന്റെ വലംകയ്യായി അവിടെ ഉണ്ടായിരുന്നു.
വാല്‍ക്കഷ്ണം....കഴിഞ്ഞ ആറു വര്‍ഷമായി കവടുവും ആയി ബന്ധം ഇല്ലായിരുന്നു.പക്ഷെ,വിധിയുടെ വിളയാട്ടം പോലെ,ഈ പോസ്റ്റ്‌ ഞാന്‍ തയ്യാറാക്കി കൊണ്ടിരിക്കുമ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് കവടുവിന്റെ ഫോണ്‍ വന്നു.അയാള്‍ ഇപ്പോള്‍ ഗ്രാമത്തില്‍ തന്നെ ഒരു ആട് ഫാം നടത്തുകയാണ്.അത്യാവശ്യം പൈസ ഒക്കെ ആയി.ഒരു പുതിയ വീട് വെയ്ക്കാന്‍ പോവുകയാണെന്നും അനുഗ്രഹം വേണമെന്നും ,എന്നെങ്കിലും അത് വഴി വന്നാല്‍ തീര്‍ച്ചയായും കാണണം എന്നും ആയിരുന്നു ആവശ്യം.               

42 comments:

അപ്പോള്‍ സാര്‍ ഒരു പുപ്പിലിയാണല്ലേ കൊള്ളാമല്ലോ
നല്ല അവതരണം
ഇനി ഒരു ആത്മകഥ പുസ്തകം എഴുതു സര്‍

ഒരുപാട് പാഠങ്ങള്‍ ഉള്ള ജീവിതാനുഭവം
നാന്നായി എഴുതി

ഇ കവടു ആള് കടുവ ആണല്ലൊ..ചൂടുവെള്ളത്തില്‍ നിന്ന് ജീവനുമായി കയറി പോന്നല്ലോ ...മാര്‍വാഡി മുതലാളിമാര്‍ ഇങ്ങനൊക്കെ തന്നെ..നാട്ടിലെ അമ്പതിനായിരത്തിന്റെ ബിസിനസ് നടത്തുന്ന ചോട്ടാ മുതലാളിയും കാറും ലക്ഷങ്ങളുടെ മാളികയും പണിത് ഉള്ള കടം മുഴുവന്‍ തലയില്‍ കയറ്റി വയ്ക്കും. മാര്‍വാഡി യാകട്ടെ പാട്ട തകരം പോലുള്ള വീട്ടില്‍ കഴിയും..കോടികളുടെ ലാഭം കൊയ്യും..

കവടു വിളിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. ബിസിനസ് ചിന്തയുള്ളവര്‍ക്ക് മനുഷ്യത്വം ഉണ്ടാവില്ല എന്ന് മനസ്സിലായല്ലോ!
നന്നായി എഴുതി ഇക്ക.

അഞ്ചുലക്ഷത്തിനു പകരം ഒരു ലക്ഷത്തില്‍ ഒതുക്കാമായിരുന്നു. മാര്‍വാഡി എന്നും മാര്‍വാഡി തന്നെ. ഏതായാലും ആ മാര്‍വാഡി മാന്യനാണ്. മറ്റേതെങ്കിലും മാര്‍വാഡിയാണേല്‍ അവരുടെ സ്വഭാവം വെച്ച് താങ്കളെ ഡിസ്മിസ് ചെയ്തേനേ :)

ജി.ആര്‍.ഭായ്,റഷീദ് ഭായ്,രമേശ്‌ ഭായ്,സന്തോഷം ഉണ്ട് ആദ്യ കമന്റുകള്‍ക്ക്.

വാഴക്കോടന്‍,മനോരാജ്,സന്തോഷം വരവിനും കമന്റിനും.

നല്ല വിവരണം

എല്ല് പൊടിക്കുന്ന വലിയ ഫക്റ്ററിയിലെ യന്ത്രത്തിനകത്ത് കുടുങ്ങിയെ ആള്‍ക്ക് വെണ്ടി ഫാക്റ്ററി ഓഫാക്കാതെ നഷ്ട്ടപരിഹാരം കൊടുത്തോളാം എന്ന് പറഞ്ഞ് അര മണിക്കൂര്‍ ഫാക്റ്ററി ഓഫാക്കുന്നതിലെ വലിയ നഷ്ട്ടത്തെ ഇല്ലാതാക്കിയ മാനേജറെ വയിച്ചത് ഓര്‍ത്തുപോയി

താങ്കളുടെ അനുഭവകഥകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. പലതും ഏറെ ചിന്തിപ്പിക്കുന്നവ കൂടിയാണ്. അഭിനന്ദനങ്ങള്‍.

ഇക്കാ..ഇക്കായുടെ ബ്ലോഗുല്‍ ആദ്യമായാണ്‌ വരുന്നത്. അനുഭവം നന്നായി എഴുതി. തിളച്ച വെള്ളം ഉള്ള ടാങ്കില്‍ വീണു എന്നത് വായിച്ചപ്പോള്‍ തന്നെ ദേഹം പൊള്ളിയ പ്രതീതി. അടുക്കളയില്‍ ഇടയ്ക്കു കേറി പണിയുമ്പോള്‍ ചെറുതായി തിളച്ച വെള്ളം വീഴുമ്പോള്‍ തന്നെ പ്രാണന്‍ പോകാറുണ്ട്. അപ്പൊ പിന്നെ ഈ കാര്യം ആലോചിക്കുമ്പോഴേ ഞെട്ടിപ്പോവുന്നു. എന്തായാലും കവടു രക്ഷപ്പെട്ടല്ലോ.

കവടു ഇതാ എണ്റ്റെ മനസ്സില്‍ കുടിയേറിയിരിക്കുന്നു, കവടുവിനെ രക്ഷിച്ച ആ മഹാമനസ്കതയും.

അനുഭവങ്ങള്‍ ധാരാളം ഉള്ള ആളെന്ന നിലയില്‍ ഇനിയും കഴിയുന്നത്ര എഴുതാന്‍ അവസരം കിട്ടട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. കൂടെ അഭിനന്ദനങ്ങളും അറിയിക്കുന്നു

കവടുവിന്റെ കഥ അനുഭവം ആകുമ്പോള്‍ ഇങ്ങിനെയാണ് മാര്‍വാടികള്‍ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം മനുഷ്യത്വമേല്ക്കാത്ത വഴികള്‍ കാണിച്ചു തരുന്നു. ലളിതമാക്കിയ അനുഭവം വായനക്കാരനെ മറ്റുള്ളവരെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

അഞ്ചരലക്ഷത്തിനു പകരം ഒരു ലക്ഷത്തിൽ എങ്ങനെ ഒതുക്കാമെന്നു മാർവാടി കാട്ടിത്തരുന്നു...!!
അവൻ ജീവിക്കാൻ പഠിച്ചവൻ...!!
നല്ല അനുഭവം..

ആശംസകൾ...

വായിച്ചു...

മനസ്സില്‍ തട്ടുന്ന ഒരനുഭവക്കുറിപ്പ്

@
അയാള്‍ കവടു ആണെങ്കില്‍ ഇക്ക കടുവയാ കടുവ!
ആ മാര്‍വാഡി കിടുവക്ക് തന്തയുണ്ടോ? ഇല്ലേലും നോ പ്രോബ്ലം. അയാളോട് പറ, കണ്ണൂരാന്‍ അയാള്‍ടെ തന്തയ്ക്കു വിളിച്ചിരിക്കുന്നു എന്ന്. ചുമ്മാതല്ല മാര്‍വാഡികള്‍ നന്നാവാത്തത്..!

**

‘അഞ്ചുലക്ഷത്തിനു പകരം ഒരു ലക്ഷത്തില്‍ ഒതുക്കാമായിരുന്നു.’ ആളു മാർവാടിയാണ്.അത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.
ഇക്കായുടെ അനുഭവങ്ങൾ ഇനിയും പോരട്ടെ.

മാർവാഡിയാണു താരം അവനാണു ലോകം എന്തെന്നറിഞ്ഞവൻ...എതായാലും അനുഭവം എഴുതിയ രീതി അടിപൊളി നല്ല അവതരണ ശൈലി.. പിന്നെ മാർവാഡിയെ ഉപമിച്ചത് വളരെ നന്നായി..ഇനിയും പോരട്ടെ അനുഭത്തിലെ ചില ചിന്തിപ്പിക്കുന്ന നിമിഷങ്ങൾ.. വായനക്കാർക്കും ഒരു പാഠമാകുമല്ലോ.. (ഇപ്പോ തന്നെ കണ്ടില്ലെ നാലു ലക്ഷം എങ്ങിനെ ലാഭിക്കാമെന്നു പഠിച്ചു... )നന്ദി നല്ലൊരു വായന നൽകിയതിനു..

എന്തെല്ലാം തരം മനുഷ്യര്‍ ആണല്ലേ ഈ ലോകത്ത് !
ആ മാർവാഡിയെപ്പോലെ ലക്ഷങ്ങള്‍ നോക്കാതെ, ആ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച മനുഷ്യത്വത്തെ ഈശ്വരന്‍ കണ്ടിട്ടുണ്ട്... സന്മനസ്സുള്ളവര്‍ക്ക് സമാധാനം... അല്ലെ മാഷേ.... എഴുത്ത് ഇഷ്ടായി... :)

കെ.ഹാഷിം,ഡോ.ആര്‍.കെ.തിരൂര്‍,ഏപ്രില്‍ ലില്ലി,ഖാദര്‍ പട്ടേ പാടം,വി.പി.അഹ്മെദ്,പട്ടേ പാടം റാംജി,വി.കെ.,ഹൈന,അജിത്‌,കണ്ണൂരാന്‍,മൊയ്ദീന്‍,ഉമ്മു അമ്മാര്‍,ലിപി രഞ്ജു,ഏല്ലാവര്‍ക്കും എന്റെ നിസ്സീമമായ നന്ദി.വരവിനും പ്രതികരണത്തിനും.

What a pity?
oru manushya jeevantey vila, ath kanakkaakiya reethi, kavadu, virachathinekkal njaan njetti.manushyan..etra manoharam aa padam....valare nannyi sir...

Thanks,Rajasree,for your visit and valued comments.

മനുഷ്യരില്‍ ചിലര്‍ ഈ മാര്‍വാഡിയെ പോലെയാണ്. എന്തായാലും നല്ല വിവരണം. കര്‍ഷകരുടെ കാര്യത്തില്‍ മലയാളികള്‍ക്കുള്ള വിത്യാസം മനസ്സിലായില്ലേ. നമ്മള്‍ അഞ്ചു പൈസയുണ്ടെങ്കില്‍ പത്തു പൈസയുടെ ചിലവുണ്ടാക്കി വെക്കും. അവര്‍ പത്തു പൈസയുണ്ടെങ്കില്‍ ഒരു പൈസയുടെ ചിലവുണ്ടാക്കി വെക്കും. സ്വാഭാവികമായും അവര്‍ ജീവിക്കും നാം ആത്മഹത്യ ചെയ്യും. ഏതായാലും ഈ കവുട് ആളൊരു കടുവ തന്നെ ആണ്. നാന്നായി വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

സന്തോഷം,ആസാദ്,വരവിനും കമന്റിനും.

ഒരു ജീവന്‍ രക്ഷിക്കാനായല്ലോ. മാര്‍വാടിയുടെ കണക്കു കൂട്ടല്‍ കൊള്ളാം

കുസുമംജീ,സന്തോഷം,വരവിനും കമന്റിനും.

പോസ്റ്റ്‌ മനസ്സില്‍ തൊട്ടു...

അനുഭവങ്ങളാണ് നമ്മുടെ ഏതു പ്രവര്‍ത്തിയേയും കൂടുതല്‍ മനോഹരമാക്കുന്നത്. ഇക്കയ്ക്ക് അത് ആവോളം ഉണ്ടെന്നു മനസിലാക്കുന്നു. അത് എഴുത്തില്‍ കാണാം. ജീവിതാനുഭവങ്ങള്‍ കുറവുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് ഇങ്ങനെയുള്ള അനുഭവകഥകളിലൂടെ മാത്രമേ ആ കുറവ് കുറച്ചെങ്കിലും പരിഹരിക്കാനാകൂ. വളരെയധികം നന്ദി ഇക്കാ...!! ഇനി കവടു വിളിക്കുമ്പോള്‍ ഈ പാവം ബ്ലോഗറുടെ അന്വേഷണം അറിയിക്കാന്‍ മറക്കരുത് ട്ടോ... :)

എഴുത്ത് തുടരട്ടെ, ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Jenith kachappilly,thank you for the visit and valued comments.

njaan nerathe ezhuthiya comment evide poi?


ezhuthu kemamaittund. abhinandanangal.

Echmukutty,thank you for late coming.

അനുഭവങ്ങള്‍ അതേ തീവ്രതയില്‍
അക്ഷരങ്ങള്‍ ആവുമ്പോള്‍ വായന
ഒരു അനുഭവം ആവുന്നു .അല്ലാത്തത്
വെറും വായനയും ..മനസ് തൊട്ടറിഞ്ഞ
എഴുത്ത് .കവടുവിന്റെ ജീവന് വേണ്ടി
അറിയാതെ പ്രാര്‍ഥിച്ചു പോയി .കണ്ടിട്ട്
പോലും ഇല്ലാത്ത മാര്വാടിയോടു വെറുതെ
ദേഷ്യവും . ..
പഴയ പോസ്റ്റും നോക്കി ..അനുഭവ സമ്പത്ത്
ഇനിയും നല്ല രചനകള്‍ക്ക് വാതില്‍ തുറക്കട്ടെ ..

Thank you,Ente lokam,for visit and valued comments.

നല്ലോരു അനുഭവകുറിപ്പായിട്ടിണ്ടിത് കേട്ടൊ ഭായ്

വളരെ സന്തോഷം,മുരളി മുകുന്ദന്‍ ഭായ്,വരവിനും കമന്റിനും.

കവടുവിന്റെ കഥ വായിച്ചു, നന്നായി. ഒരാളുടെ ജീവന്‍ രക്ഷിക്കാനായല്ലൊ?.അദ്ദേഹത്തിന്റെ ഒരു പടം സംഘടിപ്പിച്ചു ഈ പോസ്റ്റില്‍ കൊടുക്കാമായിരുന്നു.ഞാന്‍ വൈകിയെത്തിയതില്‍ ക്ഷമിക്കുക. പഴയ പോലെ എല്ലായിടത്തും എത്താറില്ല.

കുട്ടി സാഹിബ്,താമസിച്ചായാലും വന്നതില്‍ സന്തോഷം.ഫോട്ടോ എടുപ്പില്‍ പിറകിലാണ്.അത് കൊണ്ട് ഫോട്ടോ ഇല്ല.

കേരളത്തിൽ ഏതെങ്കിലും മാനേജിംഗ് ഡയറക്ടർ ഇങ്ങനെ മറ്റൊരാളോട് പറയാൻ തയ്യാറാകുമോ? മനസിൽ വിചാരിച്ചാൽപോലും! അവിടെയൊക്കെ വ്യവസായങ്ങൾ വരും. പാവങ്ങൾ നന്മയുള്ളവരും ആണ്.പക്ഷെ സമ്പന്നരോ? മറ്റുള്ളവരുടെ ജീവനെ വില കൽ‌പ്പിക്കില്ല.

അനുഭവ വവിവരണം നന്നായി. കവഡു നമ്മുടെ മനസിലും താമസമായി!

സജീം ഭായ്,സന്തോഷം വരവിനും കമന്റിനും.

മാർവാഡി ബിസിനസ്സുകാരനായി മാത്രം ചിന്തിച്ചു. എന്നാലും അയാളെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞല്ലോ.

നല്ല വിവരണം. ഏറെ കാലം കഴിഞ്ഞിട്ടും വീടു പണിക്ക് മുമ്പെ മുന്‍കാല ബോസ്സിനെ വിളിച്ച് അനുഗ്രഹം തേടണമെന്ന് തോന്നിയ കവടുവും മനുഷ്യ ജീവന്ന് ഒരു ലക്ഷം രൂപ വിലയിട്ട മാര്‍വാഡിയും മറക്കാനാവാത്തവരാണ്

എഴുത്തുകാരി, സന്തോഷം ഈ വരവിന്.
കേരള ദാസനുണ്ണി സര്‍, സന്തോഷം ഈ വരവിനും ആശംസയ്ക്കും.

Post a Comment