ഇക്കൊല്ലത്തെ കേരളാ പ്രവേശന പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നല്ലോ. രക്ഷിതാക്കള്‍ക്കും വിധ്യാര്തികള്‍ക്കും ഇത്രയധികം മാനസിക സമ്മര്‍ദം സമ്മാനിക്കുന്ന വേറെ എന്തെങ്കിലും സംഭവം ഉണ്ടോ എന്നറിഞ്ഞു കൂടാ. മെഡിക്കല്‍ ആണെങ്കില്‍ ആദ്യത്തെ അഞ്ഞൂറ് കുട്ടികള്‍ക്ക് മനസ് തുറന്നു ആശ്വസിക്കാം. കാരണം ഇന്നത്തെ നിലവാരം വെച്ച് ഏതാണ്ട് സൌജന്യം ആയി തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കാമല്ലോ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ഞാനും കുടുംബവും ശ്വാസം അടക്കി പിടിച്ച് ഇരുന്നിട്ടുണ്ട്, ഈ കടമ്പ കടന്നു കിട്ടാനുള്ള പ്രാര്‍ത്ഥന യും ആയി. ...