Thursday, November 10, 2011

വാളകം പാര..ആള്‍ട്ടോ കാര്‍ വഴി...സി.ബി.ഐ.

16

                                                                    നല്ല ഒരു തുടക്കം ആയിരുന്നു...ആദ്യം അധ്യാപകന്റെ ആസനത്തില്‍ പാര...അധ്യാപകനോ...വാളകം സ്കൂളിലെത്...സ്കൂളോ..നമ്മുടെ പിള്ളേച്ചന്റെ വകയും...എരിവും പുളിയും പുകയും ഉയരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം...അച്ചുമ്മാന്‍ പതിവുപോലെ ആദ്യം തന്നെ ചാടി വീണു..കാരണം , താമസിച്ചാല്‍ പാര്‍ട്ടിയിലെ വേറെ ആരെങ്കിലും ചാടി വീണു രസം കളയും...അച്ചുമ്മാന്റെ കിറിക്ക് കീഴെ , ചാനല്‍ ആഘോഷക്കാരുടെ കോളാമ്പി...കോളാമ്പി കണ്ടാല്‍ അച്ചുമ്മാന്‍ നന്നായി തന്നെ അതില്‍ തുപ്പും..ഇവിടെയും തുപ്പി..."ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ"..അപ്പോള്‍ പിള്ളേച്ചന്‍ അറിയാതെ ഈ പാര കയറുമോ...ഇല്ലാ..എന്ന കാര്യത്തില്‍ അച്ചുമ്മാന് തംസയം ഇല്ലാ...പാര വെറുതെ കയറ്റിയത് മാത്രമല്ല...തിരിക്കുകയും കൂടി ചെയ്തു...അതിക്രൂരം തന്നെ...കുടലും പണ്ടവും ഒക്കെ തിരിഞ്ഞു പോയി...അപ്പോള്‍ കുറഞ്ഞത് വധശ്രമം തന്നെ...ഒരു ചാനല്‍ മിടുക്കന്‍, വയ്യാതെ, ജയില്‍ പോലത്തെ ആശുപത്രി  സ്യൂട്ടില്‍ കിടന്ന പഞ്ചപാവം പിള്ളേച്ചനെയും വലിച്ചു ഇടയിലെക്കിട്ടു...ചാനലുകാരനോട് പറഞ്ഞ സ്വകാര്യം അയാള്‍ അങ്ങാടി പാട്ടാക്കി...അതുവരെ അധ്യാപകന്റെ പാരയില്‍ തൂങ്ങിക്കിടന്ന ശബ്ദഘോഷക്കാര്‍ ഒന്നടങ്കം പിള്ളേച്ചന്റെ പിറകെ ആയി..അദ്ദേഹത്തിനും കിട്ടി ഒരു നാല് ദിവസത്തെ കൊട്ട്. പക്ഷെ, ഒരു വര്‍ഷത്തെ , ഒരു മാസത്തില്‍ ഒതുക്കിയ പിള്ളേച്ചനു ഇതും ഒരു തമാശ തന്നെ...എന്നാലും അച്ചുമ്മാന്‍ വിട്ടിട്ടില്ല..പിറകെ തന്നെയുണ്ട്...പിന്നെ കഷ്ട്ടിച്ചു ജയിലില്‍ കിടന്ന ഏതാനും ദിവസങ്ങള്‍ കൊണ്ട് പിള്ളേച്ചന്‍ ജയിലിലെ പ്രയാസപ്പെട്ട കാര്യങ്ങള്‍ ഒക്കെ വെളിയില്‍ കൊണ്ട് വന്നു... അവിടെ കിടന്നു കൊണ്ട് എഴുതിയ ജീവചരിത്രം വായിച്ച പലരും ഒന്നും വായിക്കാതെയും ആയി...ഒന്‍പതു മാസമായി തിഹാരില്‍ കിടക്കുന്ന നമ്മുടെ രാജാസാര്‍ പോലും ചെയ്യാത്ത ഒരു മഹാകാര്യം ആണ് ഇത്.
                                               നമ്മുടെ ചാനല്‍ മാന്ന്യന്മാര്‍ അതിനിടയ്ക്ക് ഒരു സ്ത്രീബന്ധം ഒക്കെ കൊണ്ടുവന്നു രംഗം കൊഴുപ്പിക്കാന്‍ നോക്കി എങ്കിലും അത്രയ്ക്കങ്ങോട്ട് ഏറ്റില്ല..അത് ചീറ്റിപ്പോയി..പിന്നെയുള്ളത് തീവ്രവാദമാണ്. അതിലും പിടിച്ചു കയറാന്‍ നോക്കിയെങ്കിലും കുറച്ചു കയറി ക്കഴിഞ്ഞപ്പോള്‍ പിടിവള്ളി തീര്‍ന്നുപോയി...ഇതിനിടയ്ക്ക്  ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു...  ആരെയും വലയിലാക്കാന്‍ കഴിയാതെ പോലീസും വലഞ്ഞു...പിള്ളേച്ചനെ വലിച്ചിഴക്കാന്‍ നോക്കിയിട്ട് വള്ളിക്കു നീളവും പോരാ..ഇതിനിടയില്‍ അദ്ധ്യാപകന്‍ "ങ്ങ ഞ ണ ന മ " എന്ന് ലീഡര്‍ സ്റ്റൈലില്‍ എന്തൊക്കെയോ പറയുന്നും ഉണ്ട്...എങ്ങനെ വേണമെങ്കിലും മനസ്സിലാക്കാന്‍ പാകത്തില്‍... 
                                                 അങ്ങനെ വാളകം പാര കണ്ടെടുക്കാന്‍ വേണ്ടി , പണ്ട്  "എസ്സ്" കത്തി തപ്പിയത് പോലെ പോലീസുകാര്‍ നാടെങ്ങും അരിച്ചു പെറുക്കി നടക്കുമ്പോള്‍ അതാ വരുന്നു ഒരു ഡോക്ടറുടെ വക പാര,"ഏതു പാര എന്ത് പാര??ഇവിടെ ഒരു പാരയും ഇല്ല..പാര എവിടെയും കയറ്റിയിട്ടും ഇല്ല...ഇത് ഏതോ വണ്ടി ഇടിച്ചതാണ്...ഇത് കേട്ട പാടേ ആരൊക്കെയോ അന്നുരാത്രി അതുവഴി പാഞ്ഞുപോയ ഒരു വെള്ളക്കാറിന്റെ ചരിത്രം വിളമ്പി...ഒരു മിടുക്കന്‍ അത് ഒരു വെള്ള ആള്‍ട്ടോ ആണെന്നും കണ്ടുപിടിച്ചു...പോലീസ്‌ പാര വിട്ടു..അടുത്ത പാരയായ വെള്ള ആള്‍ട്ടോ കാറിന്റെ പിറകെ ഓട്ടം ആരംഭിച്ചു..നാല് തെക്കന്‍ ജില്ലകളിലെ വെള്ള ആള്‍ട്ടോ കാറുകാരുടെ ഉറക്കം നഷ്ടപ്പെടാന്‍ ഇനി വേറെ കാരണം വേണ്ടല്ലോ...പലരും ആള്‍ട്ടോ വീട്ടില്‍ മൂടി ഇട്ടു...കഷ്ടകാലത്തിനു എങ്ങാനും പോലീസിനു തംസയം തോന്നിയാലോ...അങ്ങനെ പലരുടെയും ഉറക്കം നഷ്ട്ടപ്പെടുതിക്കൊണ്ട്  കാര്‍ പരിശോധന മുന്നോട്ടു നീങ്ങി...ഇതിനിടയില്‍ ദിവസങ്ങള്‍ മാറി ആഴ്ചകളായി... ഒന്നും നടന്നില്ല..നടക്കുമെന്നും തോന്നുന്നില്ല...മാധ്യമങ്ങളും മടുത്തു തുടങ്ങി...പത്രങ്ങള്‍ ആറു കോളത്തില്‍ നിന്നും നാലിലേക്കും പിന്നെ രണ്ടിലേക്കും ഉള്ളിലേക്കും വലിഞ്ഞു...ആരൊക്കെ വലിഞ്ഞിട്ടും അച്ചുമ്മാന്‍ വിട്ടില്ല...ചാണ്ടിചായനും കുഴഞ്ഞു...അങ്ങനെ കേരള പോലീസിലെ മിടുക്കന്മാരെ സന്തോഷിപ്പിച്ചു കൊണ്ട് , നേരറിയാന്‍ സീ.ബീ.ഐ. ക്ക് കേസ്‌ വിട്ടു..
                                                               എല്ലാവരും ആശ്വാസ നിശ്വാസങ്ങള്‍ ഉതിര്‍ത്തു...പാരയില്‍ തൂങ്ങിയവരും പാരയ്ക്ക് വേണ്ടി പാഞ്ഞവരും വെള്ള ആള്‍ട്ടോ കാര്‍  ഉള്ളവരും എല്ലാം...എല്ലാവര്‍ക്കും കുടിലില്‍ കോടി അടിച്ച സന്തോഷം...ഇത് വരെ സീ.ബീ.ഐ. കേരളത്തില്‍ ഏറ്റെടുത്ത കേസുകളുടെ ഗതി അറിയാവുന്നവര്‍ കൂടുതല്‍ സന്തോഷിച്ചു...അങ്ങനെ, അധ്യാപകന് കിട്ടിയ "തട്ട്" ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാവരും വിജയിച്ച ഒരു കേസായി മാറി "വാളകം പാര".


വാല്‍ക്കഷ്ണം...പിള്ളേച്ചന്‍ ഇറങ്ങിയ മുറിയില്‍ ജയരാജന്‍ സഖാവ് താമസവും തുടങ്ങി..


.

16 comments:

പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കുന്നു,കൊട്ടും തട്ടും കൊള്ളാം .ശങ്കരൻ പിന്നെയും തെങ്ങെ തന്നെ...

ഹ ഹ ഷാനവാസ് സര്‍ കലക്കി ..ഇതൊക്കെ കണ്ടു ചിരിക്കണോ കരയണോ എന്നറിയാത്ത ആയുധമില്ലാത്ത അധികാരികള്‍ നമ്മള്‍ ....

വിഷയ ദാരിദ്ര്യം കൊണ്ടാണോ ഈ 'ക്ലിഷേ'യില്‍ ചെന്നുചാടിയത്‌..?

എന്തൊക്കെ നമ്മള്‍ കണ്ടു ഇനി എന്തൊക്കെ കാണേണ്ടി വരും കാത്തിരുന്നു കാണാം അല്ലെ

Pathivu reethiyil ninnum vyathyasthamaaya ezhuthu kollam ikkaaa!!! Mudangathe ezhuthan pattumenkil samakaleena sambhavangal ikkayudethaaya stylil kruthyamaayi ezhuthan shramikkavunnathaanu... :)

അങ്ങിനെ കുറേ പാരകൾ...

പ്രിയപ്പെട്ട ഷാനവാസ്‌ ഭായ്,
ഈ വിഷയം പോസ്റ്റ്‌ ആക്കിയതില്‍ അത്ഭുതം!നമ്മുടെ കേരളത്തില്‍ ഇങ്ങിനെയേ സംഭവിക്കുകയുള്ളൂ.....!കൊഴുപ്പിച്ച വാര്‍ത്തകള്‍ വേണ്ടുവോളം പത്രങ്ങളും ചാനലുകളും തരുന്നുണ്ട്! ശ്രദ്ധിക്കുമല്ലോ.
സസ്നേഹം,
അനു

പാരപണിയുന്നവര്‍ക്കും ഒരു 'പണി'യും 'പാണി'യും വേണമല്ലോ.അതിനുള്ള പണികള്‍ക്കായി നമുക്ക് ജനപ്രതിനിധികളും ധാരാളം.പിന്നെ ചാനല്‍ വീരന്മാര്‍ അതങ്ങു പൊടിപ്പും തൊങ്ങലും വെച്ച് ഒരു വഴിക്കും ആക്കാതെ,പുതിയതിനു ഒരുക്കം തുടങ്ങിയിരിക്കും....

മാഷേ നന്നായി.കലക്കി. ഇതു വായിച്ചപ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞ ഒരു പഴഞ്ചൊല്ലാണ് വരുന്നത്.. കുണ്ടിയെത്ര കുളം കണ്ടു. കുളമെത്ര കുണ്ടി കണ്ടു.

"കോളാമ്പി കണ്ടാല്‍ അച്ചുമ്മാന്‍ നന്നായി തന്നെ അതില്‍ തുപ്പും" :)

ഇപ്പറഞ്ഞത്‌ മുഴുവന്‍ ശരി തന്നെ ,,നമ്മുടെ സുന്ദര കേരളം ...!

ഹാഹ ഇക്ക ഇത് അടിപൊളി ..നര്‍മ്മത്തില്‍ അല്‍പ്പം ചിന്തയും ,,സൂപ്പര്‍

കൊഴുപ്പിച്ചും കുളിപ്പിച്ചും ഇല്ലാതാക്കുന്ന നമ്മുടെ വായ മാധ്യമങ്ങളും മറ്റ് മാധ്യമങ്ങളും ഇതൊക്കെ ഒരു ഹരമായി ആഘോഷിക്കുന്നു. രസമായി എഴുതി.
വാ.ക.: ഈ പോസ്റ്റ്‌ ഇറങ്ങിയത്‌ അറിഞ്ഞിരുന്നില്ല. എങ്ങനെയോ ഇവിടെ എത്തിയതാ.

ആദ്യമായാണിവിടെ, ഞാനും ഒരു ആലപ്പുഴക്കാരന്‍., ഇനിയും വരാം. എഴുത്തിന്റെ സ്റ്റൈല്‍ ഇഷ്ടമായി കട്ടോ,
ഏതായാലും വാളകം സംഭവംകൊണ്ട് എനിക്കും ചിലത് കുറിക്കാന്‍ പറ്റി. പറയാന്‍ ബാക്കിവച്ചത്

Post a Comment