Monday, January 24, 2011

പ്രൊഫഷണല്‍ വിദ്യാഭ്യാസം ഇവിടെ തമാശയോ?

1


ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം.അതായത് പ്ലസ് ടൂ മാര്‍കിനും കൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവേശനം ആണല്ലോ (എന്ജിനീരിംഗ് ഈ വര്ഷം മുതല്‍ മെഡിസിനു അടുത്ത വര്ഷം മുതല്‍).ഇന്നത്തെ പത്രവാര്‍ത്ത പ്ലസ് ടൂ പരീക്ഷയില്‍ നടക്കുന്ന (നടക്കാന്‍ സാധ്യതയുള്ള ) ക്രമക്കേടുകളെ കുറിച്ചാണ്. ഈ മാര്‍കിനും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രവേശന രീതിയാണല്ലോ വരാന്‍ പോകുന്നത്?ഇത് എത്രത്തോളം മാന്യമായി നടക്കും എന്നുള്ളതാണ് നോക്കേണ്ടത്. നമ്മുടെ ഭരണാധികാരികള്‍ ആര് എന്തു പറഞ്ഞാലും അതിനെല്ലാം പാകത്തില്‍ തുള്ളാന്‍ നില്‍ക്കുകയല്ലേ? കേരളത്തില്‍ ഇന്ന് ഏറ്റവും വിശ്വാസ്യതയോടുകൂടി നടക്കുന്ന ഏക സംഭവം ഈ പ്രവേശന പ്രക്രിയയാണ്. അതില്‍
വെള്ളം ചെര്കാനുള്ള ശ്രമമാണ് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നത്.
ഇനി ഈ പ്രവേശന നടപടി ഒരു പ്രത്യേക പരീക്ഷയിലൂടെ നടത്താനുണ്ടായ സാഹചര്യം എന്താണ് എന്ന് നോക്കാം. എഴുപതുകളുടെ ആദ്യം വരെ ഇത് ഇവിടെ ഉണ്ടായിരുന്നില്ല. അത് വരെ പ്രീടിഗ്ഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ കോര്സുകള്‍ക്ക് പ്രവേശനം കൊടുത്തിരുന്നത്. വളരെ വ്യാപകമായ മാര്‍ക്ക്‌ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ എടുത്ത ഏറ്റവും ഉചിതമായ ഒരു തീരുമാനമാണ് ഒരു പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ പ്രവേശന രീതി. സ്വകാര്യ കൊച്ചിങ്ങിന് സാഹചര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്കും കൂടി ഗുണം കിട്ടാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്നാണ് ഭാഷ്യം. പക്ഷെ പണ്ട് കാശുള്ള തന്തമാരുടെ സം"പൂജ്യരായ " മക്കള്‍ ഡോക്ടറും എന്ജിനീയരും ആയപോലെ ആകുമോ എന്നാണ് ഒരു ആശങ്ക. പീയെസ്സി യെ പോലും ഞെട്ടിക്കാന്‍ കഴിവുള്ള മിടുക്കന്മാരാണ് നമ്മുടെ നാട്ടില്‍ ഉള്ളത്.പാവം രക്ഷിതാക്കളുടെ കാര്യം കട്ടപ്പുക ആയതുതന്നെ.കാരണം, മിടുക്കില്ലാത്തവര്‍ യഥാര്‍ത്ഥ മാര്‍ക്ക്‌ ലിസ്റ്റ് കാണിക്കും. മിടുക്കുള്ളവര്‍ നൂറില്‍ നൂറാക്കി കാണിക്കും. ഫലം പണ്ട് നടന്നത് പോലെ സംപൂജ്യര്‍ അകത്തും മിടുക്കന്മാര്‍ പുറത്തും .

1 comments:

സംപൂജ്യരുടെ പട്ടിക നീണ്ടു നീണ്ടു പോകട്ടെ...

Post a Comment