Saturday, January 22, 2011

മകരവിളക്ക്‌ വിവാദം ആവശ്യമോ?

3


പുതിയ ഒരു വിവാദം ആരംഭിച്ചിരിക്കുന്നു ! ശബരിമല മകരവിളക്ക്‌ ആണ് വിഷയം . പ്രശ്നം സുപ്രീം
കോടതി വരെ എത്തി.എന്താണ് എന്ന് മനസ്സിലാവുന്നില്ല , ഇന്നലെ വരെ ഉണ്ടായിരുന്ന ഈ വിളക്ക് ഇപ്പോള്‍ പ്രശ്നമായത്‌ എന്താണ്? ഇത് ഭക്ത ജനകോടികളെ അപമാനിക്കുന്നതിനു തുല്യമാണ്.
കാലാകാലങ്ങളായി ആചരിച്ചു പോരുന്ന ഒരു വിശ്വാസത്തെ എന്തിനു ഒരു വിവാദമാക്കണം. ഇപ്പോഴത്തെപുകില് കണ്ടാല്‍ തോന്നും മകരവിളക്കിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടേ മാധ്യമങ്ങള്‍ പിന്നോട്ടു മാറുകയുള്ളൂ എന്നാണ്വര്‍ഷാവര്‍ഷം അവിടെ പോകുന്ന ഭക്തന്മാര്‍ എല്ലാവരും മണ്ടന്മാര്‍ ആണെന്നുതോന്നും ബഹളം കണ്ടാല്‍. ഈ വിഷയം ഭക്തന്മാരുടെ വിവേച്ചനാധികാരത്തിന് വിടുന്നതാണ് നല്ലത്. കാരണം ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസം കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
മകരവിളക്ക്‌ ഒറിജിനലാണോ അതോ ഡ്യൂപ്ലിക്കേറ്റ്‌ ആണോ എന്ന് ഭക്തര്‍ തീരുമാനിക്കട്ടെ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. എന്തായാലും ഇതുകൊണ്ടൊന്നും ശബരിമലയിലെ തിരക്ക് കുറയില്ല. ഈ പുകിലിന് പകരം ഭക്തര്‍ക്ക്‌ സുരക്ഷ ഉറപ്പു വരുത്തുകയാണ് വേണ്ടത്. അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള പുറപ്പാട് അനാവശ്യമാണ്. ഇത്രയും ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കുകയും ഭക്തരുടെ ഒഴുക്ക് ആരംഭിച്ചു കഴിഞ്ഞാല്‍ അതിനനുസരിച്ച് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുകയും
ആണ് വേണ്ടത്. അല്ലാതെ അനാവശ്യമായ ഒച്ചപ്പാടുണ്ടാക്കി യഥാര്‍ത്ഥ പ്രശ്നങ്ങളെ കാനാതിരിക്കുകയല്ല വേണ്ടത്.ഈ ഇരുണ്ട കാലഘട്ടത്തില്‍ ജാതിമത
ഭേദങ്ങള്‍ ഇല്ലാതെ ഏവര്‍ക്കും പോകാവുന്ന ഈ പുണ്യ ഭൂമിയെ അവഹേളിക്കാനുള്ള ഏതു
നീക്കത്തെയും ചെറുക്കുകയാണ് വേണ്ടത്. ഒരു ഭക്തനും മകരവിളക്കിന്റെ പവിത്രതയെ ചോദ്യം
ചെയ്യാത്ത സ്ഥിതിക്ക് ഈ വിവാദം ഇവിടെ അവസാനിപ്പിക്കുകയാണ് നല്ലതും ഉചിതവും.


3 comments:

സത്യത്തിനു നേരെ കണ്ണടച്ചിട്ട് കാര്യമില്ല.

വിശ്വാസം മാനിക്കുന്നു.
പക്ഷെ അത് കത്തിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് (മകര "വിളക്ക്" ) നേരിട്ട് കണ്ട ഒരാള്‍ എന്നാ നിലയില്‍ അത് കത്ത്തിക്കുന്നതാനെന്നു പറയാനുള്ള അവകാശം തടയണമോ.
വിവാദം വേണ്ട.
വിശ്വസിക്കുന്നോര്‍ വിശ്വസിക്കട്ടെ

Thanks to "Pathrakkaaran" and Kaladharan,for ur comments.

Post a Comment