Wednesday, August 10, 2011

അരങ്ങ് ഒഴിയുന്ന പോസ്റ്റ്‌ ഓഫീസുകള്‍.

38

                        മറയുന്ന പോസ്റ്റ്‌  ഓഫിസുകൾ                            കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം ആയി നമ്മുടെ കൂടെ ഉണ്ടായിരുന്ന പോസ്റ്റ്‌ ഓഫീസുകള്‍ തങ്ങളുടെ ദൌത്യം കഴിഞ്ഞെന്ന പോലെ തിരോധാനം ചെയ്യുകയാണ്...സ്വകാര്യ കൊറിയര്‍ കമ്പനികളുടെ തള്ളിക്കയറ്റത്തിനു മുന്‍പില്‍ ഊര്‍ധശ്വാസം വലിച്ചു കൊണ്ടുള്ള      ഈ  പോക്ക്  അവസാനിക്കുകയാണ് ... വീഴുന്നതിനു പുറമേ ഒരു ഉന്ത് കൂടി എന്ന് പറഞ്ഞത് പോലെ ,കഴിഞ്ഞ  ദശാബ്ദത്തിലെ മൊബൈല്‍ ഫോണിന്റെ അതിശീഘ്രമായ വ്യാപനവും ഈ പതനത്തിനു ആക്കം കൂട്ടി. പത്തു വര്‍ഷം മുന്‍പ് വരെ നമ്മുടെ ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് പോസ്റ്റ്‌ ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നത്...നമ്മുടെ ചിരിയിലും കരച്ചിലിലും സന്തോഷത്തിലും...