കുടുംബസമേതമുള്ള എന്റെ നീണ്ട പത്തു വര്‍ഷത്തെ പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനം ആയി. നാട്ടില്‍ സ്വന്തമായി ഒരു ചെറുകിട വ്യവസായ സ്ഥാപനം തുടങ്ങാനും. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി വെച്ചിരുന്നു. മൂത്ത മകള്‍ ഇനി പത്താം ക്ലാസിലേക്കാണ്. മക്കളുടെ ജനനം കൊരട്ടിയില്‍ ആയിരുന്നു എങ്കിലും മൂത്ത മകളുടെ പ്രാരംഭ വിദ്യാഭ്യാസം ഒഴിച്ച് ബാക്കി എല്ലാം മധ്യ പ്രദേശിലും മഹാരാഷ്ട്രയിലെ , ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂരിലും ആയിരുന്നു...ഹിന്ദിയിലും മറാത്തിയിലും നിന്ന് കേരളത്തിലേക്കും അങ്ങനെ മലയാളത്തിലേക്കും ഒരു മടക്കം...
കാലം 2001 ജൂണ്‍ മാസം...നാഗ്പൂരിനു അടുത്തുള്ള കാംപ്ടി നഗരത്തിലെ കേന്ദ്രീയ വിദ്ധ്യാലയത്തില്‍ നിന്നും മക്കളുടെ ടീസീ വാങ്ങിച്ചു..അതിനു മുന്‍പ് നാട്ടിലെ ഞാന്‍ പഠിച്ച സ്കൂളിന്റെ സീ.ബി.എസ.ഇ . വിഭാഗത്തില്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു...ആലപ്പുഴ എസ്.ഡി.വി.സ്കൂള്‍...എം.കെ.സാനു മാഷും...