ഓറഞ്ച് നഗരം എന്നറിയപ്പെടുന്ന നാഗ്പൂരിന്റെ പ്രാന്ത പ്രദേശത്ത് ഗോതമ്പ് പാടങ്ങള്‍ക്കു നടുവില്‍ ഒരു ഫാക്ടറി.ഫാക്ടറിയില്‍ നിന്നും അധികം ദൂരെയല്ലാതെ കുടുംബ സമേതം താമസം.അവിടെ ബുധനാഴ്ചയാണ് അവധി.അന്ന് തന്നെ ഭാര്യയുടെ ജന്മദിനവും.പോരെ പൂരം.അവധിയും ജന്മദിനവും ഒന്നിച്ച്.ആഘോഷം ആക്കാമെന്ന് തീരുമാനിച്ചു.അന്ന് പ്രത്യേക വിഭവങ്ങള്‍ എല്ലാം തയ്യാറാക്കി ഉച്ചയൂണ് കഴിച്ചു.രാത്രി ഹോട്ടല്‍ ഭക്ഷണം ആകാമെന്ന് കരുതി.ആകെ സന്തോഷത്തിന്റെ അന്തരീക്ഷം.അന്ന് രാത്രി വളരെ വൈകുന്നത് വരെ നഗരത്തില്‍ തന്നെ കഴിഞ്ഞു.നല്ല ഒരു ദിവസത്തിന്റെ സംപ്രിപ്തി യോടെ യാണ് അന്ന് ഉറങ്ങാന്‍ കിടന്നത്..പിറ്റേന്ന് അതിരാവിലെ ഫാക്ടറിയില്‍ എത്തണം.വളരെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്.ക്ഷീണം കാരണം കിടന്ന ഉടനെ ഉറങ്ങിപ്പോയി.രാവിലെ ഏകദേശം ആറു മണി ആയിക്കാണും.നേരം വെളുത്തു വരുന്നതേ ഉള്ളു.അപ്പോള്‍ കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം.ഈ നേരത്ത് ഇത് ആരാണെന്നുള്ള ആകാംക്ഷയോടെ...