"ഫുകുഷിമ" ഈ വാക്ക് ഏതാണ്ട് ഒരു മാസം മുന്‍പ് വരെ നാം കേള്‍ക്കാത്തതു തന്നെ ആയിരുന്നു.പക്ഷെ ഇന്ന് നേരം വെളുത്താല്‍ കേട്ട് തുടങ്ങുന്നു "ഫുകുഷിമ".ജപ്പാനില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും വ്യാപകമായ ആള്‍ നാശവും മറ്റു നാഷനഷ്ട്ടങ്ങളും ഉണ്ടായല്ലോ?സമ്പത്തിലും സാങ്കേതിക ഉന്നമനത്തിലും ലോകത്തിന്റെ നെറുകയില്‍ നിന്നിരുന്ന ഒരു രാജ്യമാണ് ജപ്പാന്‍.അവിടുത്തെ ജനങ്ങളുടെ അതിജീവന സാമര്‍ത്ഥ്യം പണ്ടേ ലോകം അന്ഗീകരിച്ചിട്ടുള്ളതുമാണ്.രണ്ടാം ലോക യുദ്ധത്തിനു ശേഷം ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് ജപ്പാന്‍ ഉയര്‍ത് എഴുന്നേറ്റത്.പക്ഷെ ആ ജപ്പാന്‍ പോലും ഇന്ന് "ഫുകുഷിമ" യുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.അവിടുത്തെ...