റംജാൻ ഭായ് റംജാന്‍ ഭായ്...റംജാന്‍ അന്‍സാരി ഭായ് എന്ന് മുഴുവന്‍ പേര്...ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട എന്റെ മംഗലാപുരം വാസത്തില്‍ എന്റെ ഭക്ഷണം ഉള്‍പ്പെടെ ഉള്ള വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്ന ഒരു കാര്യസ്ഥന്‍ എന്ന് പറയാം...എന്റെ കൂടെ കൂടുമ്പോള്‍ മുപ്പത്തഞ്ചു വയസ്സുകാരന്‍ ....അരോഗ ദൃഡ്ഡ ഗാത്രന്‍.നന്നായി വെട്ടി ഒതുക്കിയ താടിയുള്ള , സദാ സുസ്മേരവദനന്‍. ...ഉത്തര്‍പ്രദേശിലെ , നേപ്പാളും ആയി അതിര് പങ്കിടുന്ന ഗോണ്ടാ ജില്ലക്കാരന്‍..നാലാം ക്ലാസ് വിദ്യാഭ്യാസം. ഹിന്ദി ഭാഷ മാത്രം അറിയാം..അതും വടക്കന്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദി..അസാരം ഉര്‍ദു ഭാഷയും വശമുണ്ട്...പാചകത്തില്‍ അഗ്രഗണ്യന്‍ ..വാചകത്തിലും...വാചകത്തില്‍...