
നവരാത്രി മഹോല്‍സവം തുടങ്ങിയല്ലോ.....അപ്പോള്‍ അതിന്റെ പച്ചപിടിച്ച ഓര്‍മ്മകളും അരിച്ചരിച്ച് മനസ്സിലേക്ക് കടന്നു വരുന്നു....നവരാത്രിക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങളില്‍ ആചരിക്കുന്ന ഒന്നാണ് "ബൊമ്മക്കൊലു" വെയ്ക്കല്‍...ദേവീദേവന്മാരുടെ ചെറിയ പ്രതിമകള്‍ തട്ടു തട്ടായി അടുക്കി വെച്ച് , ഒന്‍പതു ദിവസം പൂജയും ഭജനയും ഒക്കെ ആയി...ദുര്‍ഗ്ഗാപൂജ എന്നാണ് പറയുക എങ്കിലും ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവിമാരും ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നു... ശിവ പാര്‍വതീ വിഗ്രഹങ്ങളും...