
ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം.അതായത് പ്ലസ് ടൂ മാര്‍കിനും കൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവേശനം ആണല്ലോ (എന്ജിനീരിംഗ് ഈ വര്ഷം മുതല്‍ മെഡിസിനു അടുത്ത വര്ഷം മുതല്‍).ഇന്നത്തെ പത്രവാര്‍ത്ത പ്ലസ് ടൂ പരീക്ഷയില്‍ നടക്കുന്ന (നടക്കാന്‍ സാധ്യതയുള്ള ) ക്രമക്കേടുകളെ കുറിച്ചാണ്. ഈ മാര്‍കിനും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രവേശന രീതിയാണല്ലോ വരാന്‍ പോകുന്നത്?ഇത് എത്രത്തോളം മാന്യമായി നടക്കും എന്നുള്ളതാണ് നോക്കേണ്ടത്. നമ്മുടെ ഭരണാധികാരികള്‍ ആര് എന്തു പറഞ്ഞാലും അതിനെല്ലാം പാകത്തില്‍ തുള്ളാന്‍ നില്‍ക്കുകയല്ലേ? കേരളത്തില്‍ ഇന്ന് ഏറ്റവും വിശ്വാസ്യതയോടുകൂടി നടക്കുന്ന ഏക സംഭവം ഈ പ്രവേശന...